ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ സേവനത്തിന് നിയോഗിച്ച മുഫത്തിശുമാരുടെയും മുജവ്വിദുമാരുടെയും ത്രിദിന ശില്‍പശാല ആരംഭിച്ചു. വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്റസ ഓഡിറ്റോറിയത്തില്‍ വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ജനറല്‍ മാനേജര്‍ കെ മോയിന്‍ കുട്ടി മാസ്റ്റര്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മാനേജര്‍ എം.എ ചേളാരി, കെ.സി അഹമ്മദ് കുട്ടി മൗലവി, കെ.പി അബ്ദുറഹിമാന്‍ മുസ്ലിയാര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് നടന്ന സെഷനുകളില്‍ ഡോ. മുഹമ്മദ് ബഷീര്‍ പനങ്ങാങ്ങര (സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി), എസ്.വി മുഹമ്മദലി (സമസ്ത ഇ-മദ്റസ), പി.പി മുഹമ്മദ് (വിദ്യാഭ്യാസ കൂട്ടായ്മക്ക് അസ്മി), കെ.പി മുഹമ്മദ് (അല്‍ബിര്‍റ്, പ്രീ പ്രൈമറി രംഗത്തെ സമസ്ത മാതൃക), ഡോ. സാലിം ഫൈസി കൊളത്തൂര്‍ (ഉത്തരവാദിത്ത നിര്‍വ്വഹണം, മനഃശാസ്ത്ര സമീപനം) എന്നിവര്‍ വിഷയാവതരണം നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ ജനറല്‍ സെക്രട്ടറി കെ.എച്ച് കോട്ടപ്പുഴ സ്വാഗതവും, സെക്രട്ടറി വി. ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍ നന്ദിയും പറഞ്ഞു.
വൈകുന്നേരം നടക്കുന്ന ആത്മീയ ജല്‍സക്ക് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത് നേതൃത്വം നല്‍കും. നാളെ (02-05-2023 ചൊവ്വ) രാവിലെ ആറ് മണിക്ക് ഇസ്മാഈല്‍ ഹുദവി ഏഴൂരിന്റെ ഖുര്‍ആന്‍ ക്ലാസോടെ രണ്ടാം ദിവസത്തെ പരിപാടികള്‍ക്ക് തുടക്കമാവും.