ചേളാരി : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 2023 മാര്‍ച്ച് 4,5,6 തിയ്യതികളിൽ നടത്തിയ പൊതുപരീക്ഷയില്‍ ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്കുള്ള സേ പരീക്ഷ 2023 മെയ് 7ന് ഞായറാഴ്ച 123 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് രാവിലെ 8 മണി മുതല്‍ നടക്കും. സേ പരീക്ഷക്ക് രജിസ്തര്‍ ചെയ്ത് ഫീസടച്ച പരീക്ഷാര്‍ത്ഥികള്‍ക്കുള്ള ഹാള്‍ടിക്കറ്റ് മദ്റസ ലോഗിന്‍ ചെയ്ത് പ്രിന്റ് എടുത്ത് സദര്‍ മുഅല്ലിം സാക്ഷ്യപ്പെടുത്തി കുട്ടികള്‍ക്ക് വിതരണം ചെയ്യുകയും, അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ കുട്ടികളെ പരീക്ഷക്ക് സമയത്ത് എത്തിക്കാന്‍ ആവശ്യമായത് ചെയ്യണമെന്നും പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.