കോഴിക്കോട്. ധാർമ്മികതയിലൂന്നിയ വിദ്യാഭ്യാസ മുന്നേറ്റ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സമൂഹം തയ്യാറാവണമെന്നും അസ്മിയുടെ പ്രവർത്തനങ്ങൾ ഇതിന് ഏറെ മാതൃകയാണെന്നും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. അസോസിയേഷൻ ഓഫ് സമസ്ത മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ് (അസ്മി) യിൽ അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങളിലെ മാനേജ്മെന്റ് പ്രതിനിധി, പ്രിൻസിപ്പൽ, കോ – ഓർഡിനേറ്റർ എന്നിവരുടെ സംയുക്ത സംഗമം “ചിസൽ ’23 കോഴിക്കോട് സി.എച്ച് ഓഡിറ്റോറിയത്തിൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഡോ. എൻ.എ.എം അബ്ദുൽഖാദർ അധ്യക്ഷത വഹിച്ചു. കൊടക് അബ്ദു റഹ്മാൻ മുസ്ലിയാർ പ്രാർത്ഥന നടത്തി. അസ്മി സ്ഥാപനങ്ങളിൽ നടത്തിയ ഗ്രഡേഷൻ ഇൻസ്പെക്ഷനിൽ എ ത്രീ സ്റ്റാർ ലഭിച്ച ബാഫഖി യതീംഖാന റസിഡൻഷ്യൽ സെക്കൻഡറി സ്കൂൾ കടുങ്ങാത്തുകുണ്ട്, നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ ചെമ്മാട്. എ ടു സ്റ്റാർ ലഭിച്ച എ. ഐ.ഇ.സി ഇംഗ്ലീഷ് സ്കൂൾ ആലഇന്തറ, അൽഹുദ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ വട്ടപ്പമ്പ, അൽഫാറൂഖ് പബ്ലിക് ഇംഗ്ലീഷ് സ്കൂൾ തൃപ്പനച്ചി, ക്രസൻറ് ഹയർസെക്കൻഡറി സ്കൂൾ വെളിമുക്ക്, നജ്മുൽ ഹുദ ഹയർസെക്കൻഡറി സ്കൂൾ കാവതികളം, കെ.വൈ.എച്ച്.എസ്.എസ് ആതവനാട്, എ സ്റ്റാർ ലഭിച്ച ദാറുസ്സലാം ഇസ്ലാമിക് നഴ്സറി സ്കൂൾ തെന്നല, ഫുൾ ബ്രൈറ്റ് ഗ്ലോബൽ സ്കൂൾ കാടപ്പടി, മമ്പഉൽ ഉലൂം ഇംഗ്ലീഷ് മീഡിയം സ്കൂൾ കാളമ്പാറ, നൂരിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ പറവണ്ണ, സ്വലാഹ് പബ്ലിക് സ്കൂൾ കാരാമൂല, തർബിയതുൽ ഉലൂം ഇസ്ലാമിക് പ്രൈമറി സ്കൂൾ കരുവൻതിരുത്തി, ഹിദായത്തുൽ ഇസ്ലാം ഹൈസ്കൂൾ കണ്ടന്തറ, ഖിദ്മതുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്കൂൾ എടക്കുളം, റൂമി ഇംഗ്ലീഷ് സ്കൂൾ പഴയന്നൂർ, സഫ ഇംഗ്ലീഷ് മീഡിയം സ്കൂൾ പള്ളിപ്പുറം എന്നീ സ്ഥാപനങ്ങൾക്കുള്ള ഉപഹാരങ്ങൾ തങ്ങൾ സമ്മാനിച്ചു. സ്ഥാപനങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ സമസ്ത മാനേജർ കെ മോയിൻകുട്ടി മാസ്റ്റർ വിതരണം ചെയ്തു. അസ്മി ഗ്രഡേഷനെക്കുറിച്ച് അഡ്വ. നാസർ കാളമ്പാറ വിശദീകരിച്ചു. അസ്മി പഠന സാമഗ്രികൾ, അസ്മി വിഷൻ, അസ്മി ക്ലിക്ക് എന്നീ വിഷയങ്ങൾ യഥാക്രമം റശീദ് കമ്പളക്കാട്, അബ്ദു റഹീം ചുഴലി, റഫീഖ് ട്രോഗൻ മീഡിയ എന്നിവർ അവതരിപ്പിച്ചു. അസ്മി കൺവീനർ പി.കെ മുഹമ്മദ് ഹാജി ആമുഖ പ്രസംഗം നടത്തി. കൺവീനർമാരായ മജീദ് പറവണ്ണ, ശാഹുൽ ഹമീദ് മാസ്റ്റർ മേൽമുറി, ഷാഫി മാസ്റ്റർ ആട്ടീരി, അഡ്വ. ആരിഫ്, ഖമറുദ്ദീൻ പരപ്പിൽ, എ ഡി പി. പി മുഹമ്മദ്, നവാസ് ഓമശ്ശേരി, ഒ.കെ.എം കുട്ടി ഉമരി, ഷാഹുൽ ഹമീദ് ഹുദവി, സംബന്ധിച്ചു. 270 സ്കൂളുകളിൽനിന്ന് അറുനൂറോളം പ്രതിനിധികൾ സംഗമത്തിൽ പങ്കെടുത്തു.