ചേളാരി. വിവിധ മേഖലകളില്‍ വൈദഗ്ദ്യം നേടുമ്പോള്‍ തന്നെ മൂല്യവും ധര്‍മ്മവും ചോര്‍ന്നു പോവാതെയുള്ള സമൂഹത്തെ സൃഷ്ടിക്കലാവണം വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമാക്കേണ്ടതെന്നും ഈ ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടിയാണ് സമസ്തയുടെ കീഴില്‍ അസ്മി പ്രവര്‍ത്തിക്കുന്നതെന്നും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. താനൂര്‍ ഓലപ്പീടിക ബദരിയ്യ ഇസ്ലാമിക് കോംപ്ലക്സില്‍ അസോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിറ്റ്യൂഷന്‍സ് (അസ്മി) സ്കൂളുകളുടെ സംസ്ഥാന പ്രവേശനോല്‍സവം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസ്മി ജനറല്‍ കണ്‍വീനര്‍ പി കെ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍ സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു. അസ്മി കോ – ഓര്‍ഡിനേറ്റര്‍ റഹീം ചുഴലി മുഖ്യ പ്രഭാഷണം നടത്തി. കണ്‍വീനര്‍ മജീദ് പറവണ്ണ പാഠപുസ്തകങ്ങള്‍ വിതരണംചെയ്തു. ഉവൈസ് ബാഖവി പ്രാര്‍ത്ഥന നടത്തി. അസ്മി അഡ്മിനസ്ട്രേറ്റീവ് ഡയറക്ടര്‍ പി പി മുഹമ്മദ്,വി.കെ ഖാദര്‍ ഹാജി, കുറ്റിയില്‍ കോയ ഹാജി, ശുക്കൂര്‍ കെ വി, സയ്യിദ് ശാഹുല്‍ ഹമീദ് തങ്ങള്‍ ജമലുല്ലൈലി, ബാസിത് വാഫി , പി സുബൈര്‍ പ്രസംഗിച്ചു.