ഇന്ത്യയുടെ മതേതരത്വം ഊട്ടിയുറപ്പിക്കാൻ അധ്യാപകർക്ക് വലിയ പങ്കുണ്ട് – അബ്ദുൽ വഹാബ് എംപി

ചേളാരി: :അസോസിയേഷൻ ഓഫ് സമസ്ത മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻസിനു കീഴിൽ അസ്മി ഈസിമെയ്റ്റ് പ്രീ പ്രൈമറി അധ്യാപക പരിശീലനത്തിന്റെ രണ്ടാമത്തെ ബാച്ചിന്റെ സംസ്ഥാനതല  അഡ്മിഷൻ ഉദ്ഘാടനം പി വി അബ്ദുൽ വഹാബ് എംപി നിർവഹിച്ചു.  ഇന്ത്യയുടെ മതേതരത്വം ഊട്ടിയുറപ്പിക്കുന്നതില്‍ അധ്യാപകർക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തൃപ്പനച്ചി അൽഫാറൂഖ് അക്കാദമിയിൽ നടന്ന ചടങ്ങിൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് മാനേജർ മോയിൻകുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. അസ്മി ഈസി മേറ്റ് കൺവീനർ റഷീദ് കമ്പളക്കാട്, പുൽപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സി അബ്ദു  റഹ്മാൻ, അസ്മി അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ പി പി മുഹമ്മദ്, അൽഫാറൂക്ക് ഓർഫനേജ് പ്രസിഡണ്ട്  ഒ പി കുഞ്ഞാപ്പു ഹാജി ഓർഫനേജ് സെക്രട്ടറി ബാപ്പു ഹാജി, അൽഫാറൂഖ് പ്രിൻസിപ്പൽ സലീം, പിടിഎ പ്രസിഡണ്ട് റിയാസ് പുൽപ്പറ്റ, കോമു ഹാജി, കെ അബൂബക്കർ, അഡ്വക്കേറ്റ് ബഷീർ ഹുദവി എന്നിവർ സംസാരിച്ചു.
കേരളത്തിലെ വിവിധ ജില്ലകളിൽ 35 സ്ഥാപനങ്ങളിൽ പ്രീ പ്രൈമറി അധ്യാപിക പരിശീലനത്തിനുള്ള കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.