ചേളാരി: സമസ്ത സ്ഥാപക ദിനത്തിൽ ചേളാരി സമസ്താലയത്തിൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡണ്ട് പി.കെ മൂസക്കുട്ടി ഹസ്റത്ത് പതാക ഉയർത്തി. തുടർന്ന് മുഅല്ലിം ഓഡിറ്റോറിയത്തിൽ നടന്ന സമസ്ത സന്ദേശ സദസ്സ് മൂസക്കുട്ടി ഹസ്റത്ത് ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ ജനറൽ സെക്രട്ടറി വാക്കോട് മൊയ്‌തീൻ കുട്ടി ഫൈസി അധ്യക്ഷനായി. കൊടക് അബ്ദുറഹിമാൻ മുസ്ലിയാർ, കെ. കെ. ഇബ്രാഹീം മുസ്ലിയാർ, അബ്ദുൽ ഖാദർ അൽ ഖാസിമി, കെ. ടി. ഹുസൈൻ കുട്ടി മൗലവി, മാണിയൂർ അബ്ദുറഹ്മാൻ മുസ്ലിയാർ, പി.പി മുഹമ്മദ് മാസ്റ്റർ, ബിൻയാമിൻ ഹുദവി സംസാരിച്ചു. ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ സ്വാഗതവും എസ്.കെ.ജെ.എം.സി.സി മാനേജർ എം.എ ചേളാരി നന്ദിയും പറഞ്ഞു.