സമസ്ത ഐക്യത്തിന് വേണ്ടി എന്നും നിലകൊണ്ട പ്രസ്ഥാനം

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്നും ഐക്യത്തിന് വേണ്ടി നില കൊണ്ടിട്ടുണ്ടെന്നും സുന്നികളുടെ ഐക്യത്തിന് വേണ്ടിയുള്ള വ്യവസ്ഥാപിതമായ ഏത് നിർദ്ദേശവും സ്വാഗതാർഹമാണെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട്‌ സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാരും പറഞ്ഞു. കേരളീയ മുസ്ലിം സമുദായത്തിന്റെ ആധികാരിക പണ്ഡിതസഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷികത്തിന് തയ്യാറെടുക്കുന്ന ഈ സന്ദർഭത്തിൽ സുന്നീ ഐക്യം എല്ലാവർക്കും ഗുണം ചെയ്യുമെന്നും നേതാക്കൾ പറഞ്ഞു.