‘ഏക സിവില്‍കോഡും സമകാലിക വിഷയങ്ങളും’ സമസ്ത സ്പെഷ്യല്‍ കണ്‍വെന്‍ഷന്‍ ഇന്ന്

കോഴിക്കോട്: ഏക സിവില്‍കോഡും സമകാലിക വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആഭിമുഖ്യത്തില്‍ ഇന്ന് (08/07/2023) ഉച്ചക്ക് രണ്ട് മണിക്ക് കോഴിക്കോട് സമസ്ത അങ്കണത്തില്‍ സ്പെഷ്യല്‍ കണ്‍വെന്‍ഷന്‍ നടക്കും. ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് സമസ്ത നടത്തുന്ന തുടര്‍നടപടികള്‍ കണ്‍വെന്‍ഷനില്‍ പ്രഖ്യാപിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. ഗവണ്‍മെന്റ് മൂന്‍പ്രോസ്യുക്യൂഷന്‍ ഡയരക്ടര്‍ ജനറല്‍ അഡ്വ: ആസഫലി ”ഏക സിവില്‍കോഡ്” വിഷയം അവതിപ്പിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗങ്ങളും ‌പോഷക സംഘടനകളുടെ നേതാക്കളും സംബന്ധിക്കും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ വിവിധ പോഷക സംഘടനകളുടെ സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ കമ്മിറ്റി ഭാരവാഹികളും പ്രധാന പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കും.