ഏഴ് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി സമസ്ത മദ്‌റസകളുടെ എണ്ണം 10644 ആയി

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി ഏഴ് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോട് കൂടി സമസ്ത മദ്‌റസകളുടെ എണ്ണം 10644 ആയി. ഹസ്രത്ത് ഫാത്തിമത്ത് സഹ്‌റ മദ്‌റസ, ബി.സി. റോഡ്. മംഗല്‍പാടി (കാസര്‍ക്കോട്), നൂറുല്‍ ഇസ്‌ലാം മദ്‌റസ ഹബീബ് നഗര്‍, പെരുമാളാബാദ് (കണ്ണൂര്‍), മദ്‌റസത്തുന്നൂര്‍ വന്‍മുഖം, കോടിക്കല്‍ (കോഴിക്കോട്), മദ്‌റസ വാദില്‍ ഉലൂം, മഞ്ചേരി, മിഫ്ത്താഹുല്‍ ഹുദാ ബ്രാഞ്ച് മദ്‌റസ, തച്ചങ്ങോട്ട്, ലിറ്റില്‍ ബി ഇസ്‌ലാമിക് ഇംഗ്ലീഷ് സ്‌കൂള്‍ മദ്‌റസ, കാരേക്കാട് (മലപ്പുറം) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
കഴിഞ്ഞ ദിവസം അന്തരിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ മെമ്പറും വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ബോഡി അംഗവുമായ വില്ല്യാപ്പള്ളി ഇബ്രാഹീം മുസ്‌ലിയാര്‍ക്ക് വേണ്ടിയും മറ്റും പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി. ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് പി.കെ. മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി. സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി.പി. ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, കെ. ഉമര്‍ ഫൈസി മുക്കം, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഡോ.എന്‍.എ.എം. അബ്ദുല്‍ഖാദിര്‍, എം.സി. മായിന്‍ ഹാജി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, എസ്. സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം, ഇസ്മയില്‍ കുഞ്ഞു ഹാജി മാന്നാര്‍, എം. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക് സംസാരിച്ചു. ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.