ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ സേവനം ചെയ്യുന്ന മുഴുവന്‍ മുഫത്തിശുമാരും ഓഫീസ് സ്റ്റാഫും സുപ്രഭാതം വാര്‍ഷിക വരിക്കാരായി ചേര്‍ന്നു. ഈ മാസം ഒന്ന് മുതല്‍ 15 വരെ ആചരിച്ചു വരുന്ന വാര്‍ഷിക വരിക്കാരെ ചേര്‍ക്കലിന്‍റെ ഭാഗമായാണ് മുഴുവന്‍ മുഫത്തിശുമാരും വിദ്യാഭ്യാസ ബോര്‍ഡ്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ എന്നീ ഓഫീസുകളിലെ മുഴുവന്‍ സ്റ്റാഫംഗങ്ങളും സുപ്രഭാതത്തിന്റെ വാര്‍ഷിക വരിക്കാരായി ചേര്‍ന്നത്.
ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍, എസ്.കെ.ജെ.എം.സെന്‍ട്രല്‍ കൗണ്‍സില്‍ സെക്രട്ടറി എം.അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കൊടക്, സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ ജനറല്‍ സെക്രട്ടറി കെ.എച്ച് കോട്ടപ്പുഴ, ഉണ്ണീന്‍കുട്ടി മുസ്ലിയാര്‍ എടയാറ്റൂര്‍, ടി.പി അബൂബക്കര്‍ മുസ്ലിയാര്‍, കെ.ഇ മുഹമ്മദ് മുസ്ലിയാര്‍, ഫസലുറഹ്മാന്‍ ഫൈസി, കെ.പി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, കെ.സി അഹ്മദ് കുട്ടി മൗലവി, കെ.ഹംസക്കോയ ഹാജി, കെ.മുഹമ്മദ് ബഷീര്‍, എം.മെഹബൂബ് തുടങ്ങിയവര്‍ സംബന്ധിച്ചു.