അസ്മി പ്രിസം കേഡറ്റ് സ്റ്റേറ്റ് ലെവൽ ഫ്രീഡം മീറ്റ്

ചേളാരി : അസോസിയേഷൻ ഓഫ് സമസ്ത മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ്
( അസ്‌മി ) കീഴിൽ ആറു വർഷമായി വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്ന പ്രിസം കേഡറ്റ് പരിപാടിയുടെ ഭാഗമായി സംസ്ഥാന തല ഫ്രീഡം മീറ്റ് തെന്നല ദാറുസ്സലാം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്നു. ” ഹസ്തി നഹി മിഡ്തി ” എന്ന പേരിലാണ് ഈ മീറ്റ് സംഘടിപ്പിച്ചത്. സ്വാതന്ത്ര ദിന സന്ദേശത്തില്ലൂന്നി പിസം കേഡറ്റ്, രക്ഷിതാക്കൾ , മെന്റർമാർ എന്നിവർക്കായി വിവിധയിനം മത്സര പരിപാടികൾ സംഘടിപ്പിച്ചു.

പരിപാടിയുടെ മുന്നോടിയായി പി പി എസ് എ തങ്ങൾ തെന്നല പതാക ഉയർത്തി, അയിഷ കെ പി പ്രതിജ്ഞ ചൊല്ലി കൊടുത്തു. നജ സി സ്വാതന്ത്ര ദിന സന്ദേശം നൽകി.

ഉത്ഘാടന ചടങ്ങിൽ മഹല്ല് ഭാരവാഹി മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു. അസ്മി അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ പി പി മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിസം കേഡറ്റ് ഡയറക്ടർ ഖമറുദ്ദീൻ പറപ്പിൽ പ്രോഗ്രാം വിശദീകരിച്ചു.
അബ്ദു സമദ്,മുഹമ്മദ് ഷാമിൽ, കബീർ ദാരിമി, അബ്ദുൽ നഫിഹ് ,നിഷാദ് , സലാം ഫറോക്ക് ,  ആസിയ ടീച്ചർ , ശിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു.