എസ്.കെ.എസ്.ബി.വി.മുപ്പതാം വാര്‍ഷികം: ലഘുലേഖ വിതരണം ഉദ്ഘാടനം നടത്തി

ചേളാരി: ‘അദബ്, അറിവ്, സമര്‍പ്പണം’ എന്ന പ്രമേയത്തില്‍ 2023ഡിസംബര്‍ 25, 26 തീയതികളില്‍ കോഴിക്കോട് ഖൈറുവാനില്‍ നടത്തുത്തുന്ന എസ്.കെ.എസ്.ബി.വി മുപ്പതാം വാര്‍ഷിക സമ്മേളനന്റെ ഭാഗമായി എല്ലാ വീടുകളിലും വിതരണം നടത്തുന്നതിനുള്ള ലഘുലേഖ, സംഭാവന കൂപ്പണ്‍ എന്നിവയുടെ വിതരണ ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.വി. അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു. സംസ്ഥാന ചെയര്‍മാന്‍ പി.ഹസൈനാര്‍ ഫൈസി അധ്യക്ഷത വഹിച്ചു. സംസ്ഥാന കണ്‍വീനര്‍ പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാഫി ദ്വാരക സ്വാഗതം പറഞ്ഞു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഉമര്‍ ഫൈസി മുക്കം, കെ.കെ. ഇബ്രാഹിം മുസ്ലിയാര്‍, ഡോ.എന്‍.എ.എം. അബ്ദുല്‍ ഖാദര്‍, കൊടക് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, കെ പി കോയ ഹാജി, അലി അക്ബര്‍ മുക്കം, കെ.ടി ഹുസൈന്‍ കുട്ടി മൗലവി മലപ്പുറം, സി.മുഹമ്മദ് ഫൈസി മണ്ണാര്‍ക്കാട്, ടി.കെ. മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി, ഷാഹുല്‍ഹമീദ് മാസ്റ്റര്‍ മേല്‍മുറി, ഒ.പി.എം. അഷ്‌റഫ്, സൈനുല്‍ ആബിദീന്‍ തങ്ങള്‍, എം.പി.എം. അബ്ദുല്‍ ജബ്ബാര്‍ മൗലവി, ആര്‍.വി.എ. സലാം മൗലവി, പി. ബാവ ഹാജി പൂവാട്ടുപറമ്പ്, എന്‍ കെ ബഷീര്‍ ദാരിമി, അലി അക്ബര്‍ മുക്കം, ഷിഫാസ് ആലപ്പുഴ, ഇര്‍ഫാന്‍ കണ്ണൂര്‍, അസ്ലഹ്, തൗഫീഖ് റഹ്മാന്‍ കാസര്‍ഗോഡ്, ഫര്‍ഹാന്‍ മില്ലത്ത്, ടി.വി.സി. അബ്ദുസമദ് ഫൈസി, സ്വാലിഹ് പാലക്കാട് സംസാരിച്ചു.
എസ്.കെ.എസ്.ബി.യുടെ മദ്‌റസ യൂണിറ്റ് ഭാരവാഹികള്‍ ഓരോ മദ്‌റസ ഏരിയയിലെ വീടുകള്‍ സന്ദര്‍ശിച്ച് ലഘുലേഖ വിതരണം ചെയ്തു കൂപ്പണ്‍ മുഖേന സംഭാവന സ്വീകരിച്ച് വരുന്നു. മദ്‌റസകളില്‍ നിന്ന് ലഭിച്ച ഫണ്ട് 16ന് (ഇന്ന്) റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറിമാര്‍ ഏറ്റുവാങ്ങി 25-ന് ജില്ലാ സെക്രട്ടറിമാരെ ഏല്‍പ്പിക്കും. ജില്ലാ സെക്രട്ടറിമാര്‍ 30ന് സ്റ്റേറ്റ് കമ്മിറ്റി ഓഫീസില്‍ ഏല്‍പ്പിക്കും.