ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡിന് കീഴില്‍ 2023 ഡിസംബര്‍ 23,24 (ശനി, ഞായര്‍) ദിവസങ്ങളില്‍ നടത്തുന്ന മുഅല്ലിം പരീക്ഷയില്‍ (ലോവര്‍, ഹയര്‍, സെക്കണ്ടറി) പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ അംഗീകരിച്ച കോളേജുകളുടെ ബിരുദ ധാരികള്‍ പരീക്ഷക്ക് ഇരിക്കേണ്ടതില്ല.
പരീക്ഷയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന പരിഷ്കരിച്ച എം.എസ്.ആര്‍ ഉള്ള മുഅല്ലിംകള്‍ ജോലിചെയ്യുന്ന റെയ്ഞ്ച് സെക്രട്ടറി/ഐടി കോഡിനേറ്റര്‍ മുഖേനെ https://online.samastha.info/ സൈറ്റില്‍ റെയ്ഞ്ച് ലോഗിന്‍ ചെയ്ത് ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. 2023 ഒക്ടോബര്‍ 20നുള്ളില്‍ ഓണ്‍ലൈനായി ഫീസടക്കേണ്ടതാണ്. പരീക്ഷാ സംബന്ധമായ സര്‍ക്കുലര്‍ റെയ്ഞ്ച് നോട്ടിഫിക്കേഷനില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.