നിബിദിനം അവധി സമസ്ത മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

ചേളാരി: ചന്ദ്രമാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ ഈ വര്‍ഷത്തെ നബിദിനം സപ്തംബര്‍ 28-ന് നിശ്ചയിച്ചിരിക്കുന്നതിനാല്‍ അന്നെ ദിവസം സംസ്ഥാനത്ത് പൊതു അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. നബിദിനം പ്രമാണിച്ച് സപ്തംബര്‍ 27-നാണ് നേരത്തെ സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചിട്ടുള്ളത്.