പ്രീ പ്രൈമറി വിദ്യാഭ്യാസം മൂല്യാധിഷ്ഠമാവണം: സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍

കോഴിക്കോട്. അടുത്ത തലമുറയുടെ ക്രിയാത്മക മുന്നേറ്റം മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധ്യമാവൂ എന്ന് അസ്മി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. പ്രീ-പ്രൈമറി തലത്തില്‍ തന്നെ ഇവ ഫലപ്രദമായി നടപ്പില്‍ വരുത്താന്‍ അധ്യാപികമാര്‍ക്ക് കൃത്യമായ പരിശീലനവും രക്ഷിതാവിന് വ്യക്തമായ അവബോധവും നല്‍കണം.അസ്മിയുടെ ഇ-സി മേറ്റും അനുബന്ധ പദ്ധതികളും ഈ ലക്ഷ്യത്തോടെയാണ് തുടക്കം കുറിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
സമസ്തയുടെ കീഴില്‍  അസോസിയേഷന്‍ ഓഫ് സമസ്ത മൈനോരിറ്റി ഇന്‍സ്റ്റിറ്റ്യൂഷസ് (അസ്മി) ആരംഭിച്ച പ്രീ പ്രൈമറി ടീച്ചര്‍ എജ്യൂക്കേഷന്‍ കോഴ്സിന്‍റെ ആദ്യ ബാച്ചിന്‍റെ കോണ്‍വൊക്കേഷന്‍  കോഴിക്കോട് സിഎച്ച് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അബ്ബാസലി ശിഹാബ് തങ്ങള്‍.
ശിശു വിദ്യാഭ്യാസ മേഖലയില്‍ സമസ്തയുടെ ഒരു നൂതന സംരംഭമാണ് ഇസി മേറ്റ്. കുരുന്നു മനസ്സുകളില്‍ വിദ്യാലയാനുഭവങ്ങളുടെ ആദ്യവസന്തം വിരിയിച്ചു നല്‍കുന്നവര്‍ ഉയര്‍ന്ന നൈപുണികളും ക്രിയാത്മക മനോഭാവവും ഉള്ളവരായിരിക്കണം. ഈ ലക്ഷ്യ സാക്ഷാല്‍ക്കരണത്തിനായി അസ്മി ആരംഭിച്ച പ്രീ പ്രൈമറി ടീച്ചര്‍ എജ്യൂക്കേഷന്‍ സംരഭമാണ് ഇസി മേറ്റ്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഡോ എന്‍.എ.എം. അബ്ദുല്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍. സമസ്ത കേരള ഇസ്ലാം മത വദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ മോയിന്‍കുട്ടി മാസറ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. ഇസി മേറ്റ് ചെയര്‍മാന്‍ എസ്.വി. മുഹമ്മദലി  കോണ്‍വൊക്കേഷന്‍ പ്രഭാഷണം നടത്തി..
സയ്യിദത്ത് സജ്ന ബീവി വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ഉന്നത വിജയം നേടിയവര്‍ക്കുള്ള സമ്മാന ദാനവും നിര്‍വ്വഹിച്ചു. 21-ാം നൂറ്റാണ്ടിലെ നൈപുണികളും ആശയവിനിമയ രീതികളും എന്ന വിഷയത്തെകുറിച്ച് പ്രഗല്‍ഭ മനഃശാസ്ത്രജ്ഞയും ഇന്‍റര്‍നാഷണല്‍ ട്രൈനറുമായ റഹീന മൊയ്തു കുട്ടികളുമായി സംവദിച്ചു. അസ്മി ജനറല്‍ കണ്‍വീനര്‍ ഹാജി പികെ മുഹമ്മദ്, അസ്മി കോ ഓര്‍ഡിറ്റേര്‍  അബ്ദുല്‍ റഹീം ചുഴലി, കണ്‍വീനര്‍മാരായ അബ്ദുല്‍ മജീദ് പറവണ്ണ, അബ്ദുല്‍ റഷീദ് കമ്പളക്കാട്, അസ്മി അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടര്‍  പി.പി.സി മുഹമ്മദ്‌ എന്നിവര്‍ പ്രസംഗിച്ചു.