മുത്വലാഖ്; സമസ്തയുടെ ഹരജിയില്‍ ഇന്ന് (07-11-2023) വാദം കേള്‍ക്കും

ന്യൂഡല്‍ഹി: ഇസ്‌ലാമിക ശരീഅത്ത് പ്രകാരമുള്ള മുത്വലാഖ് 3 വര്‍ഷം വരെ തടവും പിഴയും ചുമത്താവുന്ന ക്രിമിനല്‍ കുറ്റമാക്കി മാറ്റിയ ‘ദ മുസ്‌ലിം വുമണ്‍ (പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ് ഓണ്‍ മാരേജ്) ആക്റ്റ്, 2019’ എന്ന നിയമത്തിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരുന്ന ഹരജിയില്‍ ഇന്ന് (07-11-2023-ചൊവ്വ) വാദം കേള്‍ക്കും. ജസ്റ്റിസുമാരായ സജ്ഞീവ് ഖന്ന, എസ്.വി.എന്‍ ഭാട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. സമസ്തക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ഹുസൈഫ എ.അഹ്മദി, സുല്‍ഫീക്കര്‍ അലി പി.എസ്, മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവര്‍ ഹാജറാവും.