ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി 99 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടു കൂടി സമസ്ത മദ്‌റസകളുടെ എണ്ണം 10759 ആയി. കേരളം (4), തമിഴ്‌നാട് (1), കര്‍ണാടക (6), മഹാരാഷ്ട്ര (7), ആന്ധ്രാപ്രദേശ് (11), ബീഹാര്‍ (8), വെസ്റ്റ് ബംഗാള്‍ (29), ആസാം (28), ത്സാര്‍ഖണ്ഡ് (5) എന്നിങ്ങനെയാണ് പുതുതായി അംഗീകാരം നല്‍കിയ മദ്‌റസകളുടെ എണ്ണം. പാഠപുസ്തക പരിഷ്‌കരണത്തിന്റെ ഭാഗമായി നവംബര്‍ 20ന് കോഴിക്കോട് വെച്ച് രണ്ടാം ഘട്ട ശില്‍പശാല സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
പ്രസിഡണ്ട് പി.കെ. മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, കെ.ടി. ഹംസ മുസ്‌ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, എം.സി. മായിന്‍ ഹാജി, ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദിര്‍, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍, എസ്. സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം, എം. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക് പ്രസംഗിച്ചു. ജനറല്‍ മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.