മദ്‌റസ പാഠപുസ്തക പരിഷ്‌കരണം രണ്ടാം ഘട്ട ശില്‍പശാല നവംബര്‍ 20 ന്

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ മദ്‌റസ പാഠ പുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട ശില്‍പശാല നവംബര്‍ 20-ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് ഹോട്ടല്‍ സ്പാന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഉള്‍പ്പെട 140 പേരാണ് രണ്ടാം ഘട്ട ശില്‍പശാലയില്‍ പങ്കെടുക്കുക. എസ്.കെ.ഐ.എം.വി ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ ബോര്‍ഡ് അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍ ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍ അദ്ധ്യക്ഷത വഹിക്കും. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ നേതൃത്വം നല്‍കും.