മദ്റസ്സ പാഠപുസ്തക പരിഷ്കരണം രണ്ടാം ഘട്ട ശിൽപ്പശാല നടത്തി

കോഴിക്കോട് : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ മദ്രസ്സ പാഠ പുസ്തകങ്ങൾ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി രണ്ടാം ഘട്ട ശിൽപ്പശാല നടത്തി. ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളാണ് 2025 അധ്യയന വർഷം മുതൽ ഘട്ടം ഘട്ടമായി പരിഷ്കരിക്കുന്നത്.
സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ അംഗങ്ങളാണ് രണ്ടാം ഘട്ട ശിൽപ്പശാലയിൽ പങ്കെടുത്തത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ബോർഡ് അക്കാഡമിക്‌ കൗൺസിൽ കൺവീനവർ ഡോ. എൻ.എ.എം അബ്ദുൽ ഖാദർ അധ്യക്ഷനായി. കെ. ഉമർ ഫൈസി മുക്കം, കെ.എം അബ്ദുല്ല മാസ്റ്റർ കോട്ടപ്പുറം, എസ്. സഈദ് മുസ്ലിയാർ വിഴിഞ്ഞം, എം. അബ്ദുറഹ്മാൻ മുസ്ലിയാർ കൊടക്, കെ.കെ ഇബ്രാഹീം മുസ്ലിയാർ, സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ പാണക്കാട്, അബ്ദുൽ ഖാദർ അൽഖാസിമി പ്രസംഗിച്ചു. എസ്. വി. മുഹമ്മദലി മാസ്റ്റർ വിഷയാവതരണം നടത്തി. വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ സ്വാഗതവും പി. ഹാസൈനാർ ഫൈസി നന്ദിയും പറഞ്ഞു.