ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി 99 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടു കൂടി സമസ്ത മദ്‌റസകളുടെ എണ്ണം 10759 ആയി. കേരളം (4), തമിഴ്‌നാട് (1), കര്‍ണാടക (6), മഹാരാഷ്ട്ര (7), ആന്ധ്രാപ്രദേശ് (11), ബീഹാര്‍ (8), വെസ്റ്റ് ബംഗാള്‍ (29), ആസാം (28), Read More …
മുത്വലാഖ്; സമസ്തയുടെ ഹരജിയില്‍ ഇന്ന് (07-11-2023) വാദം കേള്‍ക്കും
ന്യൂഡല്‍ഹി: ഇസ്‌ലാമിക ശരീഅത്ത് പ്രകാരമുള്ള മുത്വലാഖ് 3 വര്‍ഷം വരെ തടവും പിഴയും ചുമത്താവുന്ന ക്രിമിനല്‍ കുറ്റമാക്കി മാറ്റിയ ‘ദ മുസ്‌ലിം വുമണ്‍ (പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ് ഓണ്‍ മാരേജ്) ആക്റ്റ്, 2019’ എന്ന നിയമത്തിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരുന്ന ഹരജിയില്‍ ഇന്ന് (07-11-2023-ചൊവ്വ) വാദം കേള്‍ക്കും. ജസ്റ്റിസുമാരായ Read More …
കളമശ്ശേരി സ്ഫോടനം: കുറ്റക്കാർക്കെതിരെ കർശന നടപടി വേണം – സമസ്ത
കോഴിക്കോട് :കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർത്ഥന യോഗത്തിൽ ഉണ്ടായ സ്ഫോടനം അങ്ങേയറ്റം അപലപനീയമാണെന്നും കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാരും അഭ്യർത്ഥിച്ചു. മത സൗഹാർദ്ദത്തിനും സമാധാന അന്തരീക്ഷത്തിനും രാജ്യത്ത് എന്നും മാതൃക കാണിച്ചിട്ടുള്ള Read More …
ഫലസ്തീന്‍: സമസ്ത ജില്ലാ പ്രാര്‍ത്ഥന സംഗമം മഹല്ല്തല വിളംബരം നടത്തി
ചേളാരി: ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഒക്ടോബര്‍ 31ന് സമസ്ത നടത്തുന്ന ജില്ലാ പ്രാര്‍ത്ഥന സംഗമത്തിന്റെ പ്രചാരണാര്‍ത്ഥം വെള്ളിയാഴ്ച ജുമുഅക്കു ശേഷം മഹല്ലുകളില്‍ നടത്തിയ വിളംബര ചടങ്ങില്‍ ആയിരങ്ങള്‍ പങ്കാളികളായി. കേരളത്തിനകത്തും പുറത്തുമായി പതിനായിരത്തോളം മഹല്ലുകളിലാണ് ജുമുഅക്കു ശേഷം ഒക്ടോബര്‍ 31ലെ പരിപാടിയുടെ വിളംബരം ചെയ്തതും ഫലസ്തീന്‍ ജനതക്കു വേണ്ടി പ്രത്യേക പ്രാര്‍ത്ഥന സദസ്സ് ഒരുക്കിയതും. Read More …
ഫലസ്തീന്‍: ഒക്‌ടോബര്‍ 31 ന് സമസ്ത ജില്ലാ തലത്തില്‍ പ്രാര്‍ത്ഥന സംഗമങ്ങള്‍ നടത്തും.
ചേളാരി: ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഒക്ടോബര്‍ 31-ന് ജില്ലാ തലത്തില്‍ പ്രാര്‍ത്ഥന സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത ഏകോപന സമിതി യോഗം തീരുമാനിച്ചു. ജില്ലാ സംഗമങ്ങളുടെ പ്രചരണാര്‍ത്ഥം ഒക്‌ടോബര്‍ 27-ന് വെള്ളിയാഴ്ച ജുമുഅ:ക്കുശേഷം മഹല്ല് തലത്തില്‍ മഹല്ല് കമ്മിറ്റി ഭാരവാഹികളുടെയും സംഘടന പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രത്യേക ബാനര്‍ ഉയര്‍ത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് Read More …
സമസ്ത പ്രാർത്ഥന ദിനം ഒക്ടോബർ 22 ന്
കോഴിക്കോട്: എല്ലാ വർഷവും റബീഉൽ ആഖിർ മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് സമസ്ത പ്രാർത്ഥന ദിനമായി ആചരിക്കുന്നത്. ഈ വര്‍ഷത്തെ പ്രാര്‍ത്ഥനാ ദിനം ഒക്ടോബര്‍ 22ന് ഞായറാഴ്ച ആചരിക്കും. മൺമറഞ്ഞുപോയ മഹത്തുക്കൾ, സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കൾ, മഹല്ല്, മദ്രസ്സ ഭാരവാഹികൾ, മുഅല്ലിംകൾ, വിദ്യാർഥികൾ, രക്ഷിതാക്കൾ, സംഘടന പ്രവർത്തകർ എന്നിവരുടെ പരലോക ഗുണത്തിനും മറ്റും വേണ്ടി ഈ Read More …
ഫലസ്തീൻ :അക്രമത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ലോക രാഷ്ട്രങ്ങൾ അടിയന്തിരമായും ഇടപെടണം
കോഴിക്കോട് : ഫലസ്തീനികൾക്ക് നേരെ ഇസ്രായീൽ നടത്തുന്ന അക്രമത്തിൽ നിന്നും അവരെ പിന്തിരിപ്പിക്കാൻ ലോക രാഷ്ട്രങ്ങൾ അടിയന്തിരമായും ഇട പെടണമെന്ന് കോഴിക്കോട് ചേർന്ന സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നിർവ്വാഹക സമിതി യോഗം അഭ്യർത്ഥിച്ചു. ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്രായിലിലും പിഞ്ചു കുഞ്ഞുങ്ങൾ അടക്കം നിരവധി മനുഷ്യ ജീവനുകളാണ് ദിനേനെ കൊല്ലപ്പെടുന്നത്.മനുഷ്യത്വ രഹിത Read More …
പ്രീ പ്രൈമറി വിദ്യാഭ്യാസം മൂല്യാധിഷ്ഠമാവണം: സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍
കോഴിക്കോട്. അടുത്ത തലമുറയുടെ ക്രിയാത്മക മുന്നേറ്റം മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധ്യമാവൂ എന്ന് അസ്മി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. പ്രീ-പ്രൈമറി തലത്തില്‍ തന്നെ ഇവ ഫലപ്രദമായി നടപ്പില്‍ വരുത്താന്‍ അധ്യാപികമാര്‍ക്ക് കൃത്യമായ പരിശീലനവും രക്ഷിതാവിന് വ്യക്തമായ അവബോധവും നല്‍കണം.അസ്മിയുടെ ഇ-സി മേറ്റും അനുബന്ധ പദ്ധതികളും ഈ ലക്ഷ്യത്തോടെയാണ് തുടക്കം കുറിച്ചതെന്നും Read More …
പിന്നോക്ക വിഭാഗം പട്ടികയുടെ പുനരവലോകനം ഉടന്‍ നടത്തണം: സമസ്ത ലീഗല്‍ സെല്‍
ചേളാരി: കേരള സംസ്ഥാന പിന്നോക്ക വിഭാഗം കമ്മിഷന്‍ ആക്ട് 1993 വകുപ്പ് 11(1) പ്രകാരം 2002, 2012, 2022 വര്‍ഷങ്ങളില്‍ നടക്കേണ്ടിയിരുന്ന പിന്നോക്ക വിഭാഗം പട്ടികയുടെ പുനരവലോകനം നടത്താതിരുന്നത് തികഞ്ഞ അനീതിയാണെന്നും കോടതി വിധി പ്രകാരം 2022 വര്‍ഷത്തെ പിന്നോക്ക വിഭാഗം പട്ടികയുടെ പുനരവലോകനം നടത്താന്‍ കേരള സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും സമസ്ത ലീഗല്‍ സെല്‍ Read More …
അപേക്ഷ ക്ഷണിച്ചു
ചേളാരി: വനിതാ അറബിക് കോളേജുകളില്‍ ഹിസ്ബ്, തഹ്‌സീനുല്‍ഖിറാഅ: എന്നീ കോഴ്‌സുകള്‍ക്ക് ക്ലാസെടുക്കുന്നതിന് യോഗ്യരായ മുജവ്വിദാത്തുകളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിയ ഫോറത്തില്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്, സമസ്താലയം, ചേളാരി, പി.ഒ തേഞ്ഞിപ്പലം – 673636, മലപ്പുറം ജില്ല എന്ന വിലാസത്തിലോ, [email protected] എന്ന ഇ-മെയില്‍ വഴിയോ അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ 15-10-2023 നകം ലഭിച്ചിരിക്കണം. അപേക്ഷ Read More …