ആറ് മദ്റസകള്‍ക്ക് കൂടി അംഗീകാരം സമസ്ത മദ്റസകളുടെ എണ്ണം 10,316 ആയി

ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി അഞ്ച് മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത മദ്റസകളുടെ എണ്ണം 10,316 ആയി.
കെ.എസ് അബ്ദുല്ല സെന്‍ട്രല്‍ സ്കൂള്‍ മദ്റസ മൊഗ്രാല്‍, അല്‍അമീന്‍ മദ്റസ കുച്ചിക്കാട് – മഞ്ചേശ്വര്‍ (കാസര്‍ഗോഡ്), ഹയാത്തുല്‍ ഇസ്ലാം മദ്റസ  കുറുപൊയില്‍ – കാളിക്കാവ്, ബദ്റുല്‍ ഹുദാ മദ്റസ കൊടക്കാട് കുന്ന് – ആലംകോട് (മലപ്പുറം), ഹയാത്തുല്‍ ഇസ്ലാം മദ്റസ പല്ലൂര്‍ – ദേശമംഗലം (തൃശൂര്‍), ഗൗസിയ മദ്റസ രാംഗട്ട് (അന്തമാന്‍) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, കെ.ടി ഹംസ മുസ്ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കെ. ഉമ്മര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എം.സി. മായിന്‍ ഹാജി, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മാഈല്‍ കുുഞ്ഞു ഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എം. അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കൊടക് പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.

സ്വാതന്ത്ര്യ സമര ചരിത്രം വക്രീകരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം – സമസ്ത

ചേളാരി: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം വക്രീകരിക്കാനുള്ള ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം ആവശ്യപ്പെട്ടു. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും, ആലി മുസ്ലിയാരും ഉള്‍പ്പെടെ 387 ധീരസമര യോദ്ധാക്കളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് നിയോഗിച്ച സമിതിയുടെ ശിപാര്‍ശ തള്ളിക്കളയണം.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ അവിസ്മരണീയ അധ്യായമായിരുന്നു 1921ലെ മലബാര്‍ കലാപമെന്ന ചരിത്രകാരന്മാരുടെ രേഖപ്പെടുത്തലുകള്‍ മുക്കാല്‍ നൂറ്റാണ്ടിന് ശേഷം ഇപ്പോള്‍ തിരുത്താനുള്ള നീക്കം ചരിത്രത്തോട് ചെയ്യുന്ന കടുത്തപാതകമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ നിന്നും മുസ്ലിംകളുടെ പങ്ക് തുടച്ചു നീക്കാനുള്ള ശ്രമമായെ ഇതിനെ കാണാന്‍ പറ്റുകുയുള്ളൂവെന്ന് യോഗം വിലയിരുത്തി.
വൈദേശികാധിപത്യത്തിനെതിരെ പടപൊരുതി ഇന്ത്യക്ക് സ്വാന്ത്ര്യം നേടിക്കൊടുത്ത ധീരദേശാഭിമാനികളെ ഭാവിതലമുറ എക്കാലവും സ്മരിക്കപ്പെടണം. ചരിത്രകാരന്മാരും, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക നായകരും പ്രശ്നത്തില്‍ ഇടപെട്ട് ചരിത്രം മാറ്റി തിരുത്താനുള്ള ഐ.സി.എം.ആറിനെ നീക്കത്തില്‍ നിന്നും പിന്തിരിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. യു.എം അബ്ദുറഹിമാന്‍ മുസ്ലിയാര്‍, എം.ടി ആബ്ദുല്ല മുസ്ലിയാര്‍, കെ.ടി ഹംസ മുസ്ലിയാര്‍, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, എം.പി കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ നെല്ലായ, പി.കെ. മൂസക്കുട്ടി ഹസ്രത്ത്, ടി.എസ് ഇബ്രാഹീം കുട്ടി മുസ്ലിയാര്‍, മാണിയൂര്‍ അഹ്മദ് മുസ്ലിയാര്‍, കെ. ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, എം. മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട്, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍ നന്തി, കെ.കെ.പി അബ്ദുല്ല മുസ്ലിയാര്‍, ഇ.എസ്. ഹസ്സന്‍ ഫൈസി, ഐ.ബി ഉസ്മാന്‍ ഫൈസി, മാഹിന്‍ മുസ്ലിയാര്‍ തൊട്ടി, എം.പി മുസ്തഫല്‍ ഫൈസി, എന്‍.കെ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ പൈങ്കണ്ണിയൂര്‍, ബി.കെ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ ബംബ്രാണ, കാടേരി മുഹമ്മദ് മുസ്ലിയാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

തഹ്സീനുല്‍ ഖിറാഅ: രണ്ടാം ഘട്ട പരിശീലനം ആരംഭിച്ചു

ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 2019ല്‍ ആവിഷ്കരിച്ചു നടപ്പിലാക്കിയ ‘തഹ്സീനുല്‍ ഖിറാഅ:’ പദ്ധതിയുടെ രണ്ടാം ഘട്ട പരിശീലനം ആരംഭിച്ചു. കോവിഡ് – 19 പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ സമസ്തയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന മദ്റസകളിലെ മുഅല്ലിംകള്‍ക്ക് ഓണ്‍ലൈന്‍ മുഖേനയാണ് പരിശീലനം നടക്കുന്നത്. ഒമാനിലെ മസ്ക്കറ്റ് റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിശീലനം സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മുഫത്തിശ് വി. ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍ അദ്ധ്യക്ഷനായി. റെയ്ഞ്ച് പ്രസിഡന്റ് യൂസുഫ് മുസ്ലിയാര്‍ സീബ്, പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ഇമ്പിച്ച്യാലി മുസ്ലിയാര്‍ അമ്പലക്കണ്ടി പ്രസംഗിച്ചു. മുജവ്വിദ് ഇസ്മാഈല്‍ ഹുദവി ഏഴുര്‍ ക്ലാസിന് നേതൃത്വം നല്‍കി. റെയ്ഞ് സെക്രട്ടറി ശിഹാബുദ്ധീന്‍ ഫൈസി വയനാട് സ്വാഗതവും ഐ.ടി കോഡിനേറ്റര്‍ മുഹമ്മദ് അസ്അദി നന്ദിയും പറഞ്ഞു. 28 മദ്റസകളിലെ 55 മുഅല്ലിംകള്‍ പരിശീലനത്തില്‍ പങ്കെടുത്തു.
കേരളത്തില്‍ സെപ്തംബര്‍ ഒന്നു മുതല്‍ രണ്ടാം ഘട്ട പരിശീലന ക്ലാസുകള്‍ ആരംഭിക്കും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരത്തോടെ കര്‍ണാടക, ആന്ധ്രപ്രദേശ്, വെസ്റ്റ് ബംഗാള്‍, ഝാർഖണ്ഡ്‌, ബീഹാര്‍, ആസ്സാം എന്നീ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹാദിയ മദ്റസകളിലെ മുഅല്ലിംകള്‍ക്കുള്ള പരിശീലനം സെപ്തംബര്‍ 18 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നടക്കും. ഒന്നാം ഘട്ട പരിശീലനത്തില്‍ പങ്കെടുത്ത മുഅല്ലിംകളുടെ ഏകദിന ശില്‍പശാലയും മദ്റസ ഓണ്‍ലൈന്‍ ഖുര്‍ആന്‍ ക്ലാസുകളുടെ അവലോകനവും മുഫത്തിശുമാരുടെയും മുജവ്വിദുമാരുടെയും നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടാണ് മുഴുവന്‍ പരിശീലനങ്ങളും നടക്കുന്നത്.

ആറ് മദ്റസകള്‍ക്ക് കൂടി അംഗീകാരം സമസ്ത മദ്റസകളുടെ എണ്ണം 10,310 ആയി

ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി ആറ് മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത മദ്റസകളുടെ എണ്ണം 10,310 ആയി.
നൂറുല്‍ ഹുദാ മദ്റസ – മാവുങ്കാല്‍, അല്‍മദ്റസത്തുല്‍ ബദ്രിയ്യ – ബദ്ര്‍ നഗര്‍, നൂറുല്‍ ഇസ്ലാം മദ്റസ – ബംബ്രാണ ബത്തേരി (കാസര്‍ഗോഡ്), മദ്റസത്തു സിദ്ധീഖിയ്യ – മണിയാറത്ത്, ശംസുല്‍ ഉലമാ മെമ്മോറിയല്‍ മദ്റസ – ഫാറൂഖ് കോളേജ് (കോഴിക്കോട്), അല്‍മദ്റസത്തുല്‍ ഇസ്ലാമിയ്യ – വൃന്ദാവനം, നിലമ്പൂര്‍ (മലപ്പുറം) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പള്ളികളുടെ വിസ്തീര്‍ണം അനുസരിച്ച് എണ്ണം വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനക്ക് അനുമതി നല്‍കണമെന്ന് യോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു.
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, കെ.ടി ഹംസ മുസ്ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എം.സി. മായിന്‍ ഹാജി, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മാഈല്‍ കുുഞ്ഞു ഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എം. അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കൊടക് പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.

ജുമുഅഃ നിസ്കാരം; സമസ്ത 15ന് സെക്രട്ടറിയേറ്റിന് മുമ്പില്‍ പ്രതിഷേധ സംഗമം നടത്തും

ചേളാരി: ആവശ്യമായ എണ്ണം വിശ്വാസികളെ ഉള്‍പ്പെടുത്തി ജുമുഅഃക്കും ബലിപെരുന്നാള്‍ നിസ്കാരത്തിനും അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് 15ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് സമസ്ത ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ പ്രതിഷേധ സംഗമം നടത്താന്‍ ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായും പോഷക സംഘടനകളും ഉള്‍പ്പെട്ട സമസ്ത ഏകോപന സമിതി യോഗം തീരുമാനിച്ചു.
സെക്രട്ടറിയേറ്റ് സംഗമത്തിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ജില്ലാ കലക്ട്രേറ്റുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവക്ക് മുമ്പിലും പ്രതിഷേധ സംഗമങ്ങള്‍ നടത്തും. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടാണ് പ്രതിഷേധ സംഗമങ്ങള്‍ നടക്കുക. കോവിഡ് നിയന്ത്രണങ്ങളില്‍ പലകാര്യങ്ങള്‍ക്കും കൂടുതല്‍, കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു കൊണ്ടിരിക്കെ ജുമുഅ നിസ്കാരത്തിന് ആവശ്യമായ എണ്ണം വിശ്വാസികള്‍ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ അനുകൂല നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് സെക്രട്ടറിയേറ്റ്, കലക്ട്രേറ്റ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവക്ക് മുമ്പില്‍ പ്രതിഷേധ സംഗമം നടത്താന്‍ യോഗം തീരുമാനിച്ചത്.
സമസ്ത ഏകോപന സമിതി ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. കണ്‍വീനര്‍ എം.ടി. അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. പോഷക സംഘടനാ നേതാക്കളായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ. ഉമ്മര്‍ ഫൈസി മുക്കം, ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്വി കൂരിയാട്, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വാക്കോട് എം മോയ്തീന്‍ കുട്ടി ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, യു. മുഹമ്മദ് ശാഫി ഹാജി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ. നാസര്‍ ഫൈസി കൂടത്തായി, റശീദ് ഫൈസി വെള്ളായിക്കോട് ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.

ജുമുഅഃ നിസ്കാരം: വിശ്വാസികളുടെ ക്ഷമ ദൗര്‍ബല്യമായി കാണരുത് – സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

മലപ്പുറം: കോവിഡ് – 19 നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍, കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കു മ്പോഴും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആവശ്യമായ എണ്ണം വിശ്വാസികളെ ഉള്‍പ്പെടുത്തി ജുമുഅ: നിസ്കാരത്തിന്  ഇളവുകള്‍  അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ആയതിന് അനുമതി നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്നും സര്‍ക്കാര്‍ വിശ്വാസികളുടെ ക്ഷമ ദൗര്‍ബല്യമായി കാണരുതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു. പൊതുഇടങ്ങളിലും വാഹനങ്ങളിലും മറ്റുചടങ്ങളിലുമെല്ലാം കൂടുതല്‍ ജനങ്ങള്‍ക്ക് ഇടപഴകാന്‍ അവസരം ലഭിക്കുമ്പോഴും ആരാധനാലയങ്ങളില്‍ മാത്രം കര്‍ശന നിയന്ത്രണം തുടരുന്നത് വിശ്വാസികളുടെ കൂടുതല്‍ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തും. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ച് ആവശ്യമായ എണ്ണം വിശ്വാസികളെ ഉള്‍പ്പെടുത്തി ജുമുഅഃക്കും ബലിപെരുന്നാള്‍ നിസ്കാരത്തിനും അനുമതി ഉണ്ടാവണം.
ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ സമസ്തയുടെയും പോഷക സംഘടനകളുടെയും ഏകോപന സമിതി യോഗം ഇന്ന് (13-07-2021) ഉച്ചക്ക് 1 മണിക്ക് ചേളാരി സമസ്താലയത്തില്‍ ചേരുന്നതാണെന്ന് തങ്ങള്‍ പറഞ്ഞു.

വെള്ളിയാഴ്ച ജുമുഅ:ക്ക് അനുമതി നല്‍കണം – സമസ്ത

മലപ്പുറം: കൊവിഡ് നിയന്ത്രണങ്ങളില്‍ പല കാര്യങ്ങള്‍ക്കും കൂടുതല്‍, കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വെള്ളിയാഴ്ച ജമുഅ: നിസ്‌കാരത്തിന് അനുമതി നല്‍കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. പരിമിതമായ സമയം കൊണ്ട് നിര്‍വഹിക്കപ്പെടുന്ന ആരാധനയാണ് ജുമുഅ നിസ്‌കാരം. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ജുമുഅക്കു ആവശ്യമായ ആളുകളെ ഉള്‍പ്പെടുത്തി ജുമുഅ നിസ്‌കാരത്തിന് അനുമതി ഉണ്ടാവണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

SKIMV BOARD

Samastha Kerala Islamic Educational Board or Samastha Kerala Islam Matha Vidhyabhyasa Board, known as SKIMVB, was Samastha’s first sub-organisation. The run-up to the formation of the board started when Marhoom Sayyed Abdur Rahman Bafaqi Tangal drew the attention of the ulama in 1945, at the 16th conference of Samastha held at Karyavattam, to the urgent need of the organisation to take up a leading and active role in setting up Madrasas across the state. He suggested Samastha leaders to prepare a syllabus for primary religious education to be taught in One to Ten classes of Madrasa along with regular schooling. Later Mushawara meets and Ulama gatherings all seriously discussed Bafaqi Thangal’s suggestion. Finally, the 19th Samastha Conference held in March 1951 at Badagara, passed the historic resolution forming the educational board to meet the urgent need for a centralised Madrasa system. Marhoom Paravanna KPA Muhyiddin Kutty Moulavi was the founding chairman of the board. Six months later on September 17- 1951, at an important meeting at Valakkulam Puthupparamba Juma Masjid in the patronage of Moulana Abul Haqq Abdul Bari Musliyar Al-Baqawi (1981-1965) a 33-member first working committee of the SKIMVB was constituted being Paravanna K.P.A. Muhyuddeen Kutty Musliyar the president and K.P. Usman Sahib the general secretary. In March 1952, the board called for application for Madrasa recognition, and the board working committee held on August 26, 1952 recognised first 10 Madrasas. The number of recognised Madrasas has been on an amazing increase since then. The Executive Council of the board meets second Saturday of every month and reviews the applications of Madrasa for recognition among others. The numbers given below will help understand the progress of the unique Madrasa System set up by Samastha for primary religious education; 1956 (149), 1961 (746), 1966 (1838), 1971 (2694), 1976 (3586), 1986 (5648), 1991 (6440), 1996 (7003), 2001 (7865), 2008 (8713), 2009 (8781), 2011 (9097), 2021 May (10298). All the Madrasas have classes at least until fifth standard. The board has spread the message of its model Madrasas to states and nations like Andaman Nicobar Islands, Tamil Nadu, Pondichery, Karnataka, Lakshadeep, Maharashtra, Malaysia, UAE, Bahrain, Kuwait, Saudi Arabia, Qatar and Oman. It conducts systematic training classes, Hizb, Lower, Higher and Secondary examinations to make the teachers more capable and well equipped. There are Inspectors named as Mufatish to visit each and every Madrasa, they examine the standard of education check up the physical condition and atmosphere of Madrasa, give necessary recommendations to teachers and Madrasa managing committee and report the functioning of each Madrasa to the board. There are 107 inspectors, seven tutors to train the teachers, and six Qura’n reciters to conduct Hizb classes.
 
 

S K I M V Board EXICUTIVE MEMBERS
Sl. No Name Palce Desiganation
1 P.K.P. Abdussalam Moulavi Pappinissery President
2 Sayyid Muhammed Jifri Muthu Koya Thangal Thavanoor, Kuzhimanna Vice President
3 Prof. K. Alikutty Musliyar Thirurkkadu Vice President
4 M.T. Abdulla Musliyar Panangagara General Secretary
5 Dr. N.A.M. Abdul Khadar Chelari Joint Secretary
6 P.P. Umer Musliyar Koyyod Joint Secretary
7 Sayyid Hyder Ali Shihab Thangal Panakkad Treasurer
8 V. Moyimon Haji Mukkam Member
9 M.P.M. Hassan Shereef Kurikkal Manjeri Member
10 T.K. Pareekutti Haji Nadakkavu Member
11 M.C. Mayin Haji Nallalam Member
12 Dr. Bahaudheen Muhammed Nadvi Chemmad Member
13 K.M. Abdulla Master Kottappuram Member
14 Sayyid Sadiq Ali Shihab Thangal Panakkad Member
15 K.T. Hamza Musliyar Kalikkuni Member
16 O. Abdul Hameed Faizy, Ambalakkadavu Member
17 Abdussamad Pookkottur Member
18 K. Ummer Faizi Mukkam Member
19 E.Moideen Faizi Puthanazhi Member
20 A.V. Abdurahiman Musliyar Nandi Member
21 P. Ismail Kunhu Haji Mannar Member
22 Vakode Moideenkutty Faizy Vakode Member
23 S. Saeed Musliyar Vizhinham Member
24 Abdurahman Musliar M Mailampadam Member
25 K. Moyinkutty Master Pannicode General Manager

കോവിഡ് മരണം: സംസ്‌കാര ചടങ്ങുകളില്‍ ഇളവ് സമസ്തയുടെ ഇടപെടല്‍ മൂലം

ചേളാരി: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം വീടുകളില്‍ വെച്ച് പരിമിതമായ മതാചാരം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ഇടപെടല്‍ മൂലം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരും മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തെ തുടര്‍ന്ന് മുഖ്യമന്ത്രി നേതാക്കളെ വിളിച്ച് ഇക്കാര്യം പരിശോധിക്കാമെന്ന് പറഞ്ഞിരുന്നു.
2021 ജൂണ്‍ 18 ന് തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രിയുമായി എസ്.വൈ.എസ് നേതാക്കളായ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവും കെ.മോയിന്‍കുട്ടി മാസ്റ്ററും നടത്തിയ ചര്‍ച്ചയിലും സമസ്ത പ്രസിഡണ്ടിന്റെയും ജനറല്‍ സെക്രട്ടറിയുടെയും നിവേദനത്തിന്മേല്‍ അനുകൂല നടപടി ഉണ്ടാവുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. സമസ്തയുടെ ആവശ്യം പരിഗണിച്ച് കോവിഡ് മൂലം മരണപ്പെട്ടവരുടെ മൃതശരീരം മതാചാര പ്രകാരം സംസ്‌കാരിക്കാന്‍ നിയമത്തില്‍ ഇളവ് നല്‍കിയ നടപടി അഭിനന്ദനാര്‍ഹമാണെന്നും, വെള്ളിയാഴ്ച ജുമുഅ: നിസ്‌കാരത്തിന് പള്ളികളില്‍ മിനിമം 40 പേര്‍ക്ക് അനുമതി നല്‍കി പ്രത്യേകം ഇളവുകള്‍ അനുവദിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരും മുഖ്യമന്ത്രിക്ക് നല്‍കിയ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

Attachments area

സമസ്ത സ്ഥാപക ദിനം: നാടെങ്ങും സമുചിതമായി ആചരിച്ചു

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സ്ഥാപക ദിനം നാടെങ്ങും സമുചിതമായി ആചരിച്ചു. 1926 ജൂണ്‍ 26 ന് രൂപീകൃതമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ 96-ാം വാര്‍ഷികം കൂടിയായിരുന്നു ഇന്നലെ (ജൂണ്‍ 26). മത-വിദ്യാഭ്യാസ-സാമൂഹിക-സാംസ്‌കാരിക മേഖലയില്‍ മാതൃകാ പ്രസ്ഥാനമായി മാറിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്ക് സമൂഹം നല്‍കിയ പിന്തുണയും അംഗീകാരവും സാക്ഷ്യപ്പെടുത്തുന്നതായിരുന്നു നാടെങ്ങും നടന്ന സ്ഥാപകദിന പരിപാടികള്‍. കോവിഡ്-19 സാഹചര്യത്തില്‍ പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പോഷക സംഘടനകളുടെ സഹകരണത്തോടെ സമസ്ത ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ജില്ലകളില്‍ സ്ഥാപക ദിനം ആചരിച്ചത്. പതാക ഉയര്‍ത്തല്‍, മഹത്തുക്കളുടെ ഖബ്ര്‍ സിയാറത്ത്, ഓണ്‍ലൈന്‍ പ്രഭാഷണങ്ങള്‍, പ്രാര്‍ത്ഥനകള്‍, റിലീഫ് തുടങ്ങി പരിപാടികളാണ് പ്രധാനമായും നടന്നത്.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ആസ്ഥാനമായ ചേളാരി സമസ്താലയത്തില്‍ വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ പതാക ഉയര്‍ത്തി.
തിരുവനന്തപുരം സമസ്ത ജൂബിലി സൗധത്തില്‍ സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് ബാഖവി ചിറയിന്‍കീഴും, കൊല്ലത്ത് കൊല്ലൂര്‍വിള ജുമാമസ്ജിദ് പരിസരത്ത് സമസ്ത ജില്ലാ പ്രസിഡണ്ട് സയ്യിദ് മുഹ്‌സിന്‍ കോയ തങ്ങളും, പത്തനംതിട്ടയില്‍ സമസ്ത ജില്ലാ പ്രസിഡണ്ട് അബ്ദുല്‍റശീദ് ബാഖവിയും, ഇടുക്കിയില്‍ കെ.എച്ച് അബ്ദുല്‍കരീം മുസ്‌ലിയാരും, ആലപ്പുഴയില്‍ സമസ്ത ജില്ലാ പ്രസിഡണ്ട് സയ്യിദ് ഹദ്‌യത്തുള്ള തങ്ങളും, കോട്ടയത്ത് വി.പി സുബൈര്‍ മുസ്‌ലിയാരും, എറണാകുളത്ത് കേന്ദ്ര മുശാവറ മെമ്പര്‍ ഇ.എസ് ഹസ്സന്‍ ഫൈസിയും, തൃശൂരില്‍ സമസ്ത ജില്ലാ സെക്രട്ടറി പി.ടി കുഞ്ഞി മുഹമ്മദ് മുസ്‌ലിയാരും, പാലക്കാട്ട് സമസ്ത ജില്ലാ പ്രസിഡണ്ട് കെ.പി.സി തങ്ങള്‍ വല്ലപ്പുഴയും, മലപ്പുറത്ത് സുന്നി മഹല്‍ പരിസരത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും, കോഴിക്കോട്ട് സമസ്ത കേന്ദ്ര മുശാവറ അംഗം വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാരും, വയനാട്ടില്‍ സമസ്ത ജില്ലാ പ്രസിഡണ്ട് കെ.ടി ഹംസ മുസ്‌ലിയാരും, കണ്ണൂരില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ സെക്രട്ടറി കൊയ്യോട് പി.പി ഉമ്മര്‍ മുസ്‌ലിയാരും, കാസര്‍ഗോഡ് സമസ്ത ജില്ലാ പ്രസിഡണ്ട് ത്വാഖാ അഹ്മദ് മൗലവിയും, ദക്ഷിണകന്നടയില്‍ സമസ്ത ദക്ഷിണ കന്നട ജില്ലാ പ്രസിഡണ്ട് ബംബ്രാണ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരും പതാക ഉയര്‍ത്തി. ജില്ലകളില്‍ നടന്ന ചടങ്ങുകളില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടകളുടെയും നേതാക്കള്‍ സംബന്ധിച്ചു.