സമസ്ത ഗ്ലോബല്‍ മീറ്റ് ശ്രദ്ധേയമായി

ദുബൈ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയാദര്‍ശങ്ങള്‍ അനുസരിച്ച് വിദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടന പ്രതിനിധികളുടെ ഓണ്‍ലൈന്‍ മീറ്റ് ശ്രദ്ധേയമായി. വിദേശ രാജ്യങ്ങളില്‍ വ്യത്യസ്ഥ പേരുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന സംഘടനകളെ ഏകോപിപ്പിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്രമുശാവറയുടെ അംഗീകാരത്തോടെ ഒറ്റ സംഘടനയാക്കി മാറ്റുന്നതിനുള്ള ശുപാര്‍ശ സമസ്ത മുശാവറക്കു മുമ്പാകെ സമര്‍പ്പിക്കാന്‍ യോഗം തീരുമാനിച്ചു. രൂപരേഖ തയ്യാറാക്കാന്‍ അബ്ദുസ്സലാം ബാഖവി ദുബൈ ചെയര്‍മാനും ഡോ. അബ്ദുറഹിമാന്‍ ഒളവട്ടൂര്‍ കണ്‍വീനറും കെ. മോയിന്‍കുട്ടി മാസ്റ്റര്‍, സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍, അലവിക്കുട്ടി ഒളവട്ടൂര്‍ എന്നിവര്‍ അംഗങ്ങളായുള്ള സമിതി രൂപീകരിച്ചു.
സയ്യിദ് പി.പി. പൂക്കോയ തങ്ങള്‍ അല്‍ഐന്‍ പ്രാര്‍ത്ഥന നടത്തി. ഡോ. അബ്ദുറഹിമാന്‍ ഒളവട്ടൂര്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ മെമ്പര്‍ അബ്ദുസ്സലാം ബാഖവി (ദുബൈ) ഉല്‍ഘാടനവും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണവും നടത്തി. സയ്യിദ് ഉബൈദുല്ല തങ്ങള്‍ അല്‍ ഹൈദ്രൂസി, അബ്ദുറഹിമാന്‍ അറക്കല്‍, ഷാഫി ദാരിമി പുല്ലാര (സഊദി), ജലീല്‍ ഹാജി ഒറ്റപ്പാലം, അബ്ദുറസാക് വളാഞ്ചേരി, അലവിക്കുട്ടി ഫൈസി മുതുവല്ലൂര്‍, ഹുസയിന്‍ ദാരിമി ദുബൈ (യു.എ.ഇ), അഹ്‌മദ് ഹാജി തലശ്ശേരി, അബ്ദുല്ലത്തീഫ് ഫൈസി തിരുവള്ളൂര്‍ (ഒമാന്‍), കുഞ്ഞുമുഹമ്മദാജി (ബഹ്‌റൈന്‍), ഡോ. സയ്യിദ് മൂസല്‍ കാസിം തങ്ങള്‍, സയ്യിദ് റിയാസുദ്ദീന്‍ തങ്ങള്‍, നൗഷാദ് വൈലത്തൂര്‍ (മലേഷ്യ), മൊയ്തീന്‍കുട്ടി കോട്ടക്കല്‍, ഇസ്മായില്‍ ഹുദവി, മൊയ്തീന്‍ കുട്ടി കള്ളിയത്ത് (യു.കെ.), അബ്ദുല്‍ അസീസ് വെങ്ങൂര്‍ (ആസ്ട്രിയ), മുഹമ്മദ് കോട്ടക്കല്‍, സി.കെ. അനീസ് (ജര്‍മനി), അഹ്‌മദ് സുലൈമാന്‍ മോളൂര്‍ (ബെല്‍ജിയം), മുഹമ്മദ് ഹാരിസ് പഴയന്നൂര്‍ (സ്‌പെയിന്‍) തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സഊദി എസ്.ഐ.സി. നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും സയ്യിദ് ശുഹൈബ് തങ്ങള്‍ അജ്മാന്‍ നന്ദിയും പറഞ്ഞു.

അസ്മി സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് പ്രൗഢമായ തുടക്കം.

ചേളാരി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന അസോസിയേഷൻ ഓഫ് സമസ്ത മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ് (അസ്മി)
സ്കൂളുകളിൽ  പുതിയ അധ്യയന വർഷത്തിന്  ആവേശകരമായ ആരംഭം കുറിച്ചു. കോഴിക്കോട് ജില്ലയിലെ നരിക്കുനി മജ്മഅ ഇംഗ്ലീഷ് സ്കൂളിൽ  ജനപ്രതിനിധികളും പൗര പ്രമുഖരും വിദ്യാഭ്യാസ വിചക്ഷണരുമടങ്ങുന്ന വേദിയെ സാക്ഷി നിർത്തി  പ്രവേശനോത്സവത്തിന്റെ സംസ്ഥാന ഉൽഘാടനം    പാണക്കാട്  സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ  നിർവഹിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഡോ. എൻ. എം. എം അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. മാനേജർ കെ മോയിൻകുട്ടി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.  മജ്മഅ സ്കൂൾ പ്രസിഡണ്ട് അബ്ദുൽ ജലീൽ  ബാഖവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
അസ്മി    അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ പി പി മുഹമ്മദ്  ക്കോവ് ആമുഖ പ്രസംഗം നടത്തി. അസ്മി വൗകിഡ്സ് കൺവീനർ    ഒ.കെ.എം. കുട്ടി ഉമരി, അബ്ദുൽ മജീദ് ദാരിമി ചളിക്കോട്, മജ്മഅ   സെക്രട്ടറി ഫൈസൽ ഫൈസി മടവൂർ, പ്രിൻസിപ്പൽ  അജ്മൽ വാഫി,   കെ സി അബ്ദുൽ അസീസ് മാസ്റ്റർ,  മജ്മഅ സ്കൂൾ മാനേജർ സി മുഹമ്മദ് ആരാമ്പ്രം, മിഹജഅ നരിക്കുനി, മുഹമ്മദലി മാസ്റ്റർ, കെ സി അബ്ദുൽ ഖാദർ ഹാജി, ജാബിർ ദാരിമി, പി സി അബ്ദുൽ ഖാദർ എന്നിവർ പ്രസംഗിച്ചു. വാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള ഉപഹാരം മുഈനലി തങ്ങൾ വിതരണം ചെയ്തു.

പറങ്കിപേട്ട് ജാമിഅ: കലിമ: ത്വയ്യിബ ഉദ്ഘാടനം നാളെ

പറങ്കിപേട്ട് (തമിഴ്നാട്): സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് തമിഴ്നാട്ടിലെ പറങ്കിപേട്ട് സ്ഥാപിച്ച ജാമിഅ: കലിമ: ത്വയ്യിബ വിദ്യാഭ്യാസ സമുച്ഛയം നാളെ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5 മണിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനവും പഠനാരംഭവും നിര്‍വ്വിഹക്കും. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. ജാമിഅ കലിമ ത്വയ്യിബ സീനിയര്‍ വൈസ് പ്രസിഡണ്ട് ഹാജി കെ.ശൈഖ് അബ്ദുല്‍ഖാദര്‍ മരക്കാര്‍ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തുന്നതോടെയാണ് പരിപാടികള്‍ക്ക് തുടക്കമാവുക. മുന്‍പാര്‍ലമെന്റ്ംഗവും ഐ.യു.എം.എല്‍ ദേശിയ പ്രസിഡണ്ടുമായ അല്‍ഹാജ് കെ.എം ഖാദര്‍ മൊയ്തീന്‍ മുഖ്യപ്രഭാഷണം നടത്തും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറയും. തമിഴ്നാട് കൃഷി വകുപ്പ് മന്ത്രി എം.ആര്‍.കെ പനീര്‍ സെല്‍വം, വിദ്യാഭ്യാസ വകുപ്പ് മന്ത്രി അന്‍ബില്‍ മഗേഷ് പൊയ്യാമുഴി, തമിഴ്നാട് സ്റ്റേറ്റ് വഖഫ് ബോര്‍ഡ് ചെയര്‍മാനും മുന്‍ എം.പിയുമായ ഡോ. എം,അബ്ദുറഹിമാന്‍, പാര്‍ലിമെന്റ് അംഗങ്ങളായ തോല്‍ തിരുമാവളവന്‍, അല്‍ഹാജ് കെ. നവാസ് ഖനി, നിയമസഭ അംഗം പ്രൊഫ. എം,എച്ച് ജവാഹിറുള്ള, മുന്‍ എം.എല്‍.എ കെ.എ.എം മുഹമ്മദ് അബൂബക്കര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി സംബന്ധിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, കേന്ദ്ര മുശാവറ അംഗങ്ങളായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, പി.കെ മൂസക്കുട്ടി ഹസ്രത്ത്, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ലാല്‍പേട്ട് ജാമിഅ: മമ്പഉല്‍ അന്‍വാര്‍ പ്രിന്‍സിപ്പാള്‍ മൗലാനാ മൗലവി എ.നൂറുല്‍ അമീന്‍ മമ്പഈ ഹസ്രത്ത്, ജാമിഅ: മിസ്ബാഹുല്‍ഹുദാ പ്രിന്‍സിപ്പാള്‍ മൗലാനാ എ. മുഹമ്മദ് ഇസ്മായില്‍ ഫാസില്‍ ബാഖവി ഹസ്രത്ത്, കടലൂര്‍ ജില്ല മുസ്ലിം ഐക്യ ജമാഅത്ത് പ്രസിഡണ്ട് ഡോ. ഹാജി എം.എസ് മുഹമ്ദമ് യൂനുസ്, മൗലാനാ മൗലവി അല്‍ഹാജ് എ സഫിയുള്ള മമ്പഈ വൃദ്ധാജലം, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്സിക്യൂട്ടീവ് അംഗങ്ങളായ ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, എം.സി മായിന്‍ ഹാജി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എം. അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കൊടക്, ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍, ഹാഫിള് എം.എച്ച് സൈനുല്‍ആബിദീന്‍ മളാഹിരി, പി.കെ കുഞ്ഞുമോന്‍ ഹാജി, എ ശംസുദ്ദീന്‍, പി.ഹംസ പോണ്ടിച്ചേരി പ്രസംഗിക്കും.

സമസ്തയുടെ കേരളീയ മാതൃക ഇതരസംസ്ഥാനങ്ങളിലും പിന്തുടരണം

ചെന്നൈ: സമസ്തയുടെ കേരളീയ മാതൃക ഇതര സംസ്ഥാനങ്ങളിലും പിന്തുടരണമെന്ന് ചെന്നൈ സിറ്റി ഹോട്ടലിൽ ഓഡിറ്റോറിയത്തിൽ നടന്ന സമസ്ത തമിഴ്നാട് കോഡിനേഷൻ കൺവെൻഷൻ ആവശ്യപ്പെട്ടു. മത-ഭൗതിക വിദ്യാഭ്യാസ മേഖലകളിലും, ധാര്‍മിക രംഗത്തും കേരളത്തിൽ വൻ മുന്നേറ്റം ഉണ്ടാക്കാൻ സമസ്തക്ക് സാധിച്ചിട്ടുണ്ട്. ആദർശ വിശുദ്ധിയോടെ നൂറാം വാർഷികത്തിന് തയ്യാറെടുക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും പോഷക ഘടകമായ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെയും പ്രവര്‍ത്തനങ്ങൾ സമാനതകളില്ലാത്തതാണ്.
തമിഴ്നാട്ടിൽ സമസ്തയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ മെയ് 28ന് നടക്കുന്ന പറങ്കിപേട്ട്  ജാമിഅഃ കലിമഃ ത്വയ്യിബഃ അറബിക് കോളേജിന്റെ ഉദ്ഘാടന സമ്മേളനം വിജയിപ്പിക്കുന്നതിനും കർമപദ്ധതികൾക്ക് കൺവെൻഷൻ അന്തിമരൂപം നൽകി.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം ടി അബ്ദുല്ല മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഡോക്ടർ എൻ.എ.എം അബ്ദുൽ ഖാദിർ മുഖ്യപ്രഭാഷണം നടത്തി. ജനറൽ മാനേജർ കെ മോയിൻകുട്ടി മാസ്റ്റർ വിഷയാവതരണം നടത്തി. വിദ്യാഭ്യാസ ബോർഡ് എക്സിക്യൂട്ടീവ് മെമ്പർ എസ് സഈദ് മുസ്ലിയാർ വിഴിഞ്ഞം, സമസ്ത ഇസ്ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി ചെയർമാൻ അലവിക്കുട്ടി ഒളവട്ടൂർ, വിദ്യാഭ്യാസ ബോർഡ് മുഫത്തിശുമാരായ ഇ.വി ഖാജാ ദാരിമി, ടി.പി അബൂബക്കർ മുസ്‌ലിയാർ, പി ഹംസ പോണ്ടിച്ചേരി, ടി.പി മുസ്തഫ ഹാജി, ഉമറുല്‍ ഫാറൂഖ് കരിപ്പൂര്‍, സൈഫുദ്ദീൻ ഹാജി, ഫൈസൽ പൊന്നാനി, സുലൈമാന്‍ ഹാജി എക്സലന്റ്, പി.ടി.എ സലീം, റിഷാദ് നിലമ്പൂര്‍, ശബീർ ക്രസന്റ്, ശരീഫ് ഉലൂമി, എൻജിനീയർ സൈദലവി, അബ്ദുല്ല ജമാലി പ്രസംഗിച്ചു.
സമസ്ത തമിഴ്നാട് ഏകോപന സമിതി ചെയർമാൻ ഹാഫിള് ശമീർ വെട്ടം സ്വാഗതവും സമസ്ത ഇസ്ലാമിക് സെൻറർ സെക്രട്ടറി മുനീറുദ്ദീന്‍ ഹാജി നന്ദിയും പറഞ്ഞു.

തഹ്സീനുൽ ഖിറാഅ: രണ്ടാം ഘട്ട പരിശീലനം ആരംഭിച്ചു

ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ 2019 മുതൽ നടപ്പാക്കി വരുന്ന തഹ്സീനുൽ ഖിറാഅ: പദ്ധതിയുടെ രണ്ടാം ഘട്ട പരിശീലനം ആരംഭിച്ചു. വിശുദ്ധ ഖുർആൻ ശരിയായ രീതിയിൽ പാരായണം ചെയ്യുന്നതിനും, പാരായണം, മനഃപ്പാഠം എന്നിവ പഠിതാക്കൾക്ക് പ്രയാസം കൂടാതെ അഭ്യസിക്കുന്നതിന്റെ മന:ശാസ്ത്ര സമീപനം സംബന്ധിച്ചും രക്ഷിതാക്കൾക്കും മുഅല്ലിം കൾക്കും പരിശീലനം നൽകുന്നതിനുമാണ് രണ്ടാം ഘട്ട പരിശീലനം. ആദ്യ ദിവസം മദ്രസ്സ കമ്മിറ്റി ഭാരവാഹികൾക്കും തുടർന്ന് 5ദിവസം മുഅല്ലിംകൾക്കുമാണ് പരിശീലനം.
രണ്ടാംഘട്ട പരിശീലനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊണ്ടോട്ടി ഖാസിയാരകം മഅ‌ദുനുൽ ഉലൂം ഹയർ സെക്കണ്ടറി മദ്രസ്സ ഓഡിറ്റോറിയത്തിൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാർ നിര്‍വ്വഹിച്ചു. തഹ്സീനുൽ ഖിറാഅ: കൺവീനർ കെ.എം അബ്ദുല്ല മാസ്റ്റർ കൊട്ടപ്പുറം അധ്യക്ഷനായി. എം.പി അലവി ഫൈസി, സി.പി ബിച്ചാൻ ഹാജി, പി കുഞ്ഞി മുഹമ്മദ്‌, കെ.പി ബാപ്പു ഹാജി, അലവിക്കുട്ടി ഓളവട്ടൂർ, സി.ടി മുഹമ്മദ്‌, കെ.സി അഹ്‌മദ് കുട്ടി മൗലവി, എം.പി ഹംസ മുസ്ലിയാർ, അബ്ദുൽ ഹമീദ് നാണി, പി.ഇ കുഞ്ഞാപ്പു പ്രസംഗിച്ചു. മുജാവ്വിദ് കെ. മുഹമ്മദ്‌ ഫൈസി ക്ലാസ്സിന് നേതൃത്വം നൽകി. സയ്യിദ് ബി.എസ്.കെ തങ്ങൾ പ്രാർത്ഥന നടത്തി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ സ്വാഗതവും എം. അബ്ദുനാസർ ദാരിമി നന്ദിയും പറഞ്ഞു.
കൊണ്ടോട്ടിക്കു പുറമെ കോട്ടൂർ, കിഴിശ്ശേരി, ചോക്കാട്, കാവനൂർ, പുളിക്കൽ, കൊടക്കാട്, തളങ്കര എന്നീ റെയ്ഞ്ച് കേന്ദ്രങ്ങളിൽ വെച്ചും പരിശീലനം ആരംഭിച്ചിട്ടുണ്ട്. ആദ്യ ബാച്ച് പരിശീലനം മെയ് 26നു സമാപിക്കും.

തഹ്സീനുല്‍ ഖിറാഅഃ രണ്ടാം ഘട്ടം ശില്‍പശാല നടത്തി

skimvb logo

ചേളാരി : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ നടപ്പാക്കിവരുന്ന തഹ്സീനുല്‍ ഖിറാഅഃ രണ്ടാം ഘട്ട പരിശീലനത്തിന്റെ ഭാഗമായി മുജവ്വിദുമാര്‍ക്ക് ശില്‍പശാല നടത്തി. ആറ് ദിവസങ്ങളിലാണ് രണ്ടാംഘട്ട പരിശീലനം നടക്കുക. ആദ്യദിനം മദ്റസ കമ്മിറ്റി ഭാരവാഹികള്‍ക്കും റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സാരഥികള്‍ക്കും തുടര്‍ന്നുള്ള അഞ്ച് ദിവസങ്ങളില്‍ മുഅല്ലിംകള്‍ക്കുമാണ് പരിശീലനം നടക്കുക. പരിശീലനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മെയ് 21ന് കൊണ്ടോട്ടി ഖാസിയാരകം മദ്റസയില്‍ വെച്ച് നടക്കും.
ചേളാരി സമസ്താലയത്തില്‍ വെച്ച് നടന്ന മുജവ്വിദ് ശില്‍പശാല തഹ്സീനുല്‍ ഖിറാഅഃ കണ്‍വീനര്‍ കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ മോയീന്‍ കുട്ടി മാസ്റ്റര്‍ അദ്ധ്യക്ഷനായി. കെ.എച്ച് കോട്ടപ്പുഴ, വി ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍, എ മുഹമ്മദ് മാസ്റ്റര്‍, വൈ.പി അബൂബക്കര്‍ മാസ്റ്റര്‍, ഹാഫിള് അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, ഖാരിഅ് പുത്തലം അബ്ദുറസാഖ് മുസ്ലിയാര്‍, മുഹമ്മദ് ഇസ്മാഈല്‍ ഹുദവി പുതുപ്പറമ്പ്, മുസ്തഫ ഹുദവി കൊടുവള്ളി, മുഹമ്മദ് സുബൈര്‍ റഹ്മാനി, കെ.സി അഹ്മദ് കുട്ടി മൗലവി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

കാര്യക്ഷമമായ മദ്റസ പഠനത്തിന് മുഅല്ലിം-മാനേജ്മെന്റ് ബന്ധം സുദൃഢമാവണം -സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

ചേളാരി : മദ്റസ പഠനം കാര്യക്ഷമമാവാന്‍ മുഅല്ലിം – മാനേജ്മെന്റ് ബന്ധം സുദൃഢമാവണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ‘മികവ് – 22’ എന്ന പേരില്‍ സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി മെയ് 17 മുതല്‍ ജൂണ്‍ 15 വരെ ആചരിക്കുന്ന മദ്റസ ക്യാമ്പയിന്‍ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഴുവന്‍ മദ്റസകളും മികവിന്റെ കേന്ദ്രങ്ങളായി മാറണം. മദ്റസ സംവിധാനത്തിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ചെയ്തുവരുന്ന സേവനങ്ങള്‍ നിസ്തുലമാണ്. പുതിയ കാലഘട്ടത്തിനനുസരിച്ച് അദ്ധ്യയന രംഗത്തും മദ്റസകളുടെ ഭൗതിക സാഹചര്യങ്ങളിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ആനുകൂല്യങ്ങള്‍ക്ക് മുറവിളി കൂട്ടാതെ നിസ്വാര്‍ത്ഥ സേവനം ചെയ്യുന്നവരാണ് മുഅല്ലിംകള്‍. അവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ ചെയ്യേണ്ടത് മാനേജ്മെന്റിന്റെ ബാദ്ധ്യതയാണ്. ഇരുകൂട്ടരും പരസ്പര ബഹുമാനത്തോടെയും വിശ്വാസത്തോടെയുമായിരിക്കണം നിലകൊള്ളേണ്ടതെന്നും തങ്ങള്‍ പറഞ്ഞു.
വെന്നിയൂര്‍ എന്‍.യു.എച്ച്.എസ് മദ്റസ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ എസ്.കെ.എം.എം.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.പി തങ്ങള്‍ കണ്ണൂര്‍ അദ്ധ്യക്ഷനായി. സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എസ്.കെ.ഐ.എം.വി ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. പാണക്കാട് സയ്യിദ് നിയാസ് അലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തി. സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ദാരിമി, അബ്ദുല്‍ ഖാദിര്‍ അല്‍ഖാസിമി, സദാലിയാഖത്തലി ഹാജി, ഇബ്നു ആദം കണ്ണൂര്‍, എന്‍.ടി.സി അബ്ദുല്‍ മജീദ്, അഡ്വ. നാസര്‍ കാളമ്പാറ, എ.കെ.കെ മരക്കാര്‍, റാഫി മുസ്ലിയാര്‍ പുതുപ്പറമ്പ്, സയ്യിദ് ബാപ്പുട്ടി തങ്ങള്‍, സയ്യിദ് കുഞ്ഞിമോന്‍ തങ്ങള്‍, സയ്യിദ് മുസ്തഫ തങ്ങള്‍ പ്രസംഗിച്ചു. എസ്.കെ.എം.എം.എ സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി കെ.കെ.എസ് തങ്ങല്‍ വെട്ടിച്ചിറ സ്വാഗതവും മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി കെ.എം കുട്ടി എടക്കുളം നന്ദിയും പറഞ്ഞു.

17 മദ്റസകള്‍ക്കു കൂടി അംഗീകാരം സമസ്ത മദ്റസകളുടെ എണ്ണം 10,479 ആയി

skimvb logo

ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം
പുതുതായി  17 മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോട് കൂടി സമസ്ത മദ്റസകളുടെ എണ്ണം 10479 ആയി.
മദ്റസത്തുല്‍ ഇര്‍ഫാനിയ്യ, പഞ്ചാള ജംഗ്ഷന്‍-നരിമുഗര്‍ (ദക്ഷിണ കന്നഡ), മുനവ്വിറുല്‍ ഇസ്ലാം
മദ്റസ ബെജ – മഞ്ചേശ്വരം, റൗളത്തുല്‍ ഇസ്ലാം മദ്റസ ബാഫഖി നഗര്‍ – ചെങ്കള (കാസര്‍ഗോഡ്), നൂറുല്‍ ഇസ്ലാം സെക്കണ്ടറി മദ്റസ കൊടുവന്‍മുഴി-തലപ്പെരുമണ്ണ, മദ്റസത്തുല്‍ ഹസനാത്ത് കുറിയേറി-കന്ദമംഗലം (കോഴിക്കോട്), സിറാജുല്‍ ഹുദാ മദ്റസ ആന്നിത്തറ – പന്താരങ്ങാടി, ശംസുല്‍ ഹുദാ മദ്റസ പുല്ലണിക്കാട്-എടപ്പറ്റ, ഹയാത്തുല്‍ ഇസ്ലാം മദ്റസ മഞ്ഞിലാസ്പടി-പാലച്ചിറമാട്, ഇശാഅത്തുല്‍ ഉലൂം ബ്രാഞ്ച് മദ്റസ  ആസാദ് നഗര്‍-വീണാലുക്കല്‍, ഇശാഅത്തുല്‍ ഉലൂം ബ്രാഞ്ച് മദ്റസ കുരിക്കള്‍ബസാര്‍ – വീണാലുക്കല്‍, അസാസുസ്സുന്ന മദ്റസ ചുള്ളിയോട്, ഹയാത്തുല്‍ ഇസ്ലാം മദ്റസ മുണ്ടക്കൊല്ലി-പൂക്കോട്ടുംപാടം, അല്‍മദ്റസത്തുല്‍ മുനവ്വറ മുപ്പാലിപ്പൊട്ടി – പള്ളിക്കുത്ത് (മലപ്പുറം), തന്‍വീറുല്‍ ഇസ്ലാം മദ്റസ പഴഞ്ചേരി-ഓങ്ങല്ലൂര്‍, അന്‍സാറുല്‍ ഇസ്ലാം മദ്റസ പറയംകോട്-ആലത്തൂര്‍ (പാലക്കാട്), നൂറുല്‍ ഹുദാ മദ്റസ പെരുമുറ്റം ചിറക്കല്‍-മുവ്വാറ്റപ്പുഴ (എറണാകുളം) നൂറുല്‍ ഹുദാ മദ്റസ ഉമ്മുല്‍ ഖുവൈന്‍ (യു.എ.ഇ) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
തമിഴ്നാട്ടിലെ പറങ്കിപേട്ട് സ്ഥാപിച്ച ജാമിഅഃ കലിമഃ ത്വയ്യിബഃ അറബിക് കോളേജിന്റെ കെട്ടിട
ഉദ്ഘാടനവും പഠനാരംഭവും മെയ് 28ന് പറങ്കിപേട്ട് വെച്ചും, സമസ്ത തമിഴ്നാട് സ്റ്റേറ്റ് സ്പെഷ്യല്‍ കണ്‍വെന്‍ഷന്‍
മെയ് 24ന് ചെന്നൈയില്‍ വെച്ചും നടത്താന്‍ തീരുമാനിച്ചു. യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍
സായിദ് അല്‍നഹ്യാന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖയപ്പെടുത്തി.
പ്രസിഡണ്ട് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി
മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, കെ.ടി ഹംസ
മുസ്ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍
മുസ്ലിയാര്‍, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, എം.സി മായിന്‍ ഹാജി, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി,
ഇസ്മാഈല്‍ കുഞ്ഞുഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എം അബ്ദുറഹിമാന്‍ മുസ്ലിയാര്‍
കൊടക് പ്രസംഗിച്ചു. ജനറല്‍ മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.

സമസ്ത സേ പരീക്ഷ: ഇന്ന് തുടങ്ങും

ചേളാരി : 2022 മാര്‍ച്ച് 11,12,13 തിയ്യതികളിൽ ഇന്ത്യയിലും വിധേശത്തുമായി നടത്തിയ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷയില്‍ ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും, കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷക്ക് പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്കുള്ള സ്പെഷ്യല്‍ പരീക്ഷയും ഇന്നും നാളെയും (മെയ് 14,15) 133 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ച്  രാവിലെ 8 മണിക്ക് ആരംഭിക്കും. ഇന്ത്യയിലും വിദേശത്തുമുള്‍പ്പെടെ സേ പരീക്ഷക്ക് 862 വിദ്യാര്‍ത്ഥികളും, സ്പെഷ്യല്‍ പരീക്ഷക്ക് 105 വിദ്യാര്‍ത്ഥികളുമാണ് രജിസ്തര്‍ ചെയ്തത്. 133 സൂപ്രണ്ടുമാരെ ഇതിന് വേണ്ടി നിയോഗിച്ചിട്ടുണ്ട്. ഉത്തര പേപ്പര്‍ പരിശോധന മെയ് 16ന് ചേളാരി കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പില്‍ വെച്ച് നടക്കും. പരീക്ഷാര്‍ത്ഥികള്‍ ഹാജര്‍ടിക്കറ്റ് സഹിതം അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ എത്തി പരീക്ഷക്ക് ഹാജരാവണമെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.

സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ (പ്രസിഡന്റ്)

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ പ്രസിഡന്റായി എം.ടി അബ്ദുള്ള മുസ്‌ലിയാര്‍ (പ്രസിഡന്റ്), കെ. എഛ് കോട്ടപ്പുഴ (ജനറല്‍ സെക്രട്ടറി), ഇ. പി അഹ്മദ് കുട്ടി മുസ്‌ലിയാര്‍ അരിമ്പ്ര (ട്രഷറര്‍), വി.കെ ഉണ്ണീന്‍ കുട്ടി മുസ്‌ലിയാര്‍, ഫരീദുദ്ദീന്‍ മുസ്ലിയാര്‍ (വൈസ് പ്രസിഡന്റുമാര്‍), വി. ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍, കെ. ഇ മുഹമ്മദ് മുസ്‌ലിയാര്‍ തൊടുപുഴ (സെക്രട്ടറിമാര്‍), ടി.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പാലക്കോട് (ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍), ഫള്ലുറഹ്മാന്‍ ഫൈസി (ജനറല്‍ കണ്‍വീനര്‍), മുഹമ്മദ് ശരീഫ് ബാഖവി ചട്ടിപ്പറമ്പ് (കണ്‍വീനര്‍) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
വാര്‍ഷിക കൗണ്‍സില്‍ യോഗത്തില്‍ പുത്തലം അബ്ദുറസാഖ് മുസ്ലിയാര്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അസ്മി എ.ഡി പി.പി മുഹമ്മദ് മാസ്റ്റര്‍, കെ.പി അബ്ദറഹിമാന്‍ മുസ്ലിയാര്‍, കെ.സി അഹമ്മദ് കുട്ടി മൗലവി പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി കെ.എച്ച്. കോട്ടപ്പുഴ സ്വാഗതവും വി ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍ നന്ദിയും പറഞ്ഞു.