എസ്.ഐ.സി. ഊനൈസ കമ്മിറ്റി സമസ്ത കൈത്താങ്ങ് ഫണ്ട് കൈമാറി

ചേളാരി: സമസ്ത കൈത്താങ്ങ് പദ്ധതിയുടെ അഞ്ചാം ഘട്ട ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി സമസ്ത ഇസ്‌ലാമിക് സെന്റര്‍ ഉനൈസ കമ്മിറ്റി സമാഹരിച്ച തുക കോഴിക്കോട് ഖാസിയും എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്ക് എസ്.ഐ.സി. ഉനൈസ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ ജലീല്‍ പുത്തൂര്‍ കൈമാറി. എസ്.ഐ.സി. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സി.എസ്. ഖാജാ ഹുസൈന്‍, ഭാരവാഹികളായ മുഹമ്മദ് പോള, സയ്യിദ് സുഹൈല്‍ തങ്ങള്‍ മേലാറ്റൂര്‍, ലത്തീഫ് ചേളാരി, മുഹമ്മദ് കോയ പുളിക്കല്‍, യൂസുഫ് കോണിക്കുഴി തുടങ്ങിയവര്‍ സംബന്ധിച്ചു. എസ്.ഐ.സി. സഊദി നാഷണല്‍ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മറ്റു സെന്‍ട്രല്‍ കമ്മിറ്റികള്‍ നേരത്തെ കൈത്താങ്ങ് പദ്ധതിയിലേക്കുള്ള ഫണ്ടുകള്‍ കൈമാറിയിരുന്നു.

സമസ്ത: വിഭാവനം ചെയ്യുന്ന ആശയാദര്‍ശങ്ങളില്‍ അടിയുറച്ച് നിലകൊള്ളാന്‍ സ്ഥാപനങ്ങള്‍ പ്രതിജ്ഞാബദ്ധം – സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വിഭാവനം ചെയ്യുന്ന പരിശുദ്ധ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങളില്‍ അടിയുറച്ച് നില കൊള്ളാന്‍ സമസ്തയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയാദര്‍ശങ്ങളും ഉപദേശ നിര്‍ദ്ദേശങ്ങളും അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപന ഭാരവാഹികളുടെ രണ്ടാം ഘട്ട സംഗമം ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാപനങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ പ്രത്യേകം പെരുമാറ്റ ചട്ടങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. അത് പാലിക്കാന്‍ സ്ഥാപന ഭാരവാഹികള്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡണ്ട് യു.എം അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, സെക്രട്ടറി പി.പി ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗങ്ങളായ എം.കെ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, വി. മൂസക്കോയ മുസ്‌ലിയാര്‍, കെ.ടി ഹംസ മുസ്‌ലിയാര്‍, എം.പി കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍, കെ.ഹൈദര്‍ ഫൈസി, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, എം.പി മുസ്തഫല്‍ ഫൈസി, കാടേരി മുഹമ്മദ് മുസ്‌ലിയാര്‍, ഇ.എസ് ഹസ്സന്‍ ഫൈസി, എം.എം അബ്ദുല്ല ഫൈസി സംബന്ധിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
ഹുദവി, റഹ്മാനി, അന്‍വരി, റഹീമി, ജലാലി, അശ്അരി, അസ്‌ലമി, ഇര്‍ഫാനി, അശ്ശാഫി, ഹസനി എന്നീ ബിരുദം നല്‍കുന്ന സ്ഥാപനങ്ങളുടെയും അവയുടെ സഹ സ്ഥാപനങ്ങളുടെയും ഭാരവാഹികളാണ് സംഗമത്തില്‍ സംബന്ധിച്ചത്.

സമസ്തയുടെ നിര്‍ദ്ദേശങ്ങള്‍ സി.ഐ.സി അംഗീകരിച്ചു

മലപ്പുറം:  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറയുടെ നിര്‍ദ്ദേശങ്ങള്‍ വാഫി, വഫിയ്യ സ്ഥാപനങ്ങളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി (സി.ഐ.സി) അംഗീകരിച്ചു. താഴെ വിവരിക്കുന്ന ചില വിഷയങ്ങളില്‍ സമസ്ത കേന്ദ്ര മുശാവറയുടെ നിര്‍ദ്ദേശങ്ങള്‍ സി.ഐ.സി അംഗീകരിക്കാത്തതിന്റെ പേരില്‍ സി.ഐ.സിയുമായുള്ള സംഘടനാ ബന്ധം അവസാനിപ്പിച്ചതായി 08-06-2022ന് ചേര്‍ന്ന മുശാവറ തീരുമാനപ്രകാരം സി.ഐ.സിക്ക് കത്ത് നല്‍കിയിരുന്നു.
അതിനു ശേഷം 30/06-2022ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയില്‍ വെച്ച് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങളും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാരും സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാരും, കേന്ദ്ര മുശാവറ അംഗങ്ങളായ കെ ഉമര്‍ ഫൈസി മുക്കം, പി.കെ ഹംസക്കുട്ടി മുസ്ലിയാര്‍ ആദൃശ്ശേരി, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, വിദ്യാഭ്യാസ ബോര്‍ഡ് എക്സിക്യൂട്ടീവ് മെമ്പര്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മാനേജര്‍ കെ മോയിന്‍ കുട്ടി മാസ്റ്റര്‍ എന്നിവരും ചേര്‍ന്ന് ചര്‍ച്ച ചെയ്ത് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ സമസ്തയുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാമെന്ന് സി.ഐ.സിയുടെ പ്രസിഡന്റ് കൂടിയായ സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്ക് രേഖാമൂലം ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സി.ഐ.സിയുമായുള്ള സംഘടനാ ബന്ധം വീണ്ടും തുടരുന്നതാണെന്ന് സമസ്ത തീരുമാനിച്ചതായി പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരും അറിയിച്ചു.
കത്തുകളുടെ പൂര്‍ണരൂപം താഴെ ചേര്‍ക്കുന്നു.
സമസ്ത 15-06-2022ന് സി.ഐ.സിക്ക് നല്‍കിയ കത്ത്
ജനറല്‍ സെക്രട്ടറി, കോ ഓഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളേജസ് (സി.ഐ.സി), വാഫി കാമ്പസ്, പാങ്ങ്, പി.ഒ പാങ്ങ് സൗത്ത്, വഴി-കൊളത്തൂര്‍, മലപ്പുറം ജില്ല – 679 338
മാന്യരേ, അസ്സലാമുഅലൈകും
സി.ഐ.സി.യുടെ കീഴില്‍ നടത്തി വരുന്ന വഫിയ്യ കോഴ്‌സില്‍ ചേര്‍ന്ന് പഠിക്കുന്ന പെണ്‍കുട്ടികള്‍ കോഴ്‌സിന്റെ കാലാവധിയായ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നത് വരെ വിവാഹം നടത്താന്‍ പാടില്ലെന്ന നിര്‍ബന്ധ നിയമവും, വഫിയ്യ കോഴ്‌സില്‍ പഠിക്കുന്ന ഏതെങ്കിലും പെണ്‍കുട്ടികള്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് വിവാഹിതരായാല്‍ അവര്‍ പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നും അവരെ പുറത്താക്കുന്ന രീതിയും ഒഴിവാക്കണമെന്നും, സി.ഐ.സി.യുടെ ഭരണഘടന ഭേദഗതിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അക്കാദമിക് പ്രവര്‍ത്തനങ്ങള്‍, പാഠ്യപദ്ധതികള്‍ തുടങ്ങിയവ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ വീക്ഷണവും, ഉപദേശ നിര്‍ദ്ദേശങ്ങളും അനുസരിച്ചായിരിക്കണമെന്നതും, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സി.ഐ.സി.യുടെ ഉപദേശ സമിതിയില്‍ ഒരംഗമായിരിക്കമെന്നതും പുതിയ ഭേദഗതിയില്‍ ഭരണഘടനയില്‍ നിന്ന് ഒഴിവാക്കിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഭരണഘടനയില്‍ നേരത്തെ ഉണ്ടായിരുന്നത് പോലെ നിലനിര്‍ത്തണമെന്നും രേഖാമൂലം താങ്കളോട് ആവശ്യപ്പെടത് അംഗീകരിക്കുകയോ ഉചിതമായ മറുപടി നല്‍കുകയോ ചെയ്യാത്തതിനാലും, സി.ഐ.സി.യോട് ബഹു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്ക് ഇത് വരെ ഉണ്ടായിരുന്ന സംഘടന ബന്ധം അവസാനിപ്പിച്ചതായി 08-06-2022 ന് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗത്തിന്റെ തീരുമാനം താങ്കളെ ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു. എന്ന്,  പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ (ഒപ്പ്), (ജനറല്‍ സെക്രട്ടറി).
സി.ഐ.സി സമസ്തക്ക് 01-07-2022ന് നല്‍കിയ കത്ത്
ജനറല്‍ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ
ബഹുമാന്യരെ, 1) സി.ഐ.സി ജനറല്‍ ബോഡി ഭരണഘടനയില്‍ വരുത്തിയ ഭേദഗതികളില്‍ ദുര്‍ബലപ്പെടുത്താന്‍ സമസ്ത കേന്ദ്ര മുശാവറ ആവശ്യപ്പെട്ട മൂന്ന് കാര്യങ്ങളും പഴയ രൂപത്തില്‍ തന്നെ നിലനില്‍കുന്നതാണ്. 2) വഫിയ്യ കോഴ്സില്‍ ചേര്‍ന്ന് പഠിക്കുന്ന പെണ്‍കുട്ടികളുടെ പഠന കാലത്ത് വിവാഹം സി.ഐ.സി തടസ്സപ്പെടുത്തുകയോ തുടര്‍നടപടികള്‍ ഉണ്ടായിരിക്കുകയോ ചെയ്യുന്നതല്ല. എന്ന്, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ (ഒപ്പ്) പ്രസിഡന്റ്, കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ്.

സമസ്ത ഗ്ലോബല്‍ സമിതി രൂപീകരിച്ചു

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയാദര്‍ശങ്ങളും ഉപദേശ നിര്‍ദ്ദേശങ്ങളും അനുസരിച്ച് വിദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെ ഏകോപിച്ചു സമസ്ത ഇന്റര്‍ നാഷണല്‍ കൗണ്‍സില്‍ (എസ്.ഐ.സി) രൂപീകരിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗത്തില്‍വെച്ചാണ് ഗ്ലോബല്‍ സമിതിയെയും ഭാരവാഹികളെയും പ്രഖ്യാപിച്ചത്. വ്യത്യസ്ഥ പേരുകളില്‍ സഊദി അറേബ്യയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന സംഘടനകളെ ഏകോപിച്ച് 2018 നവംബര്‍ 23 ന് സമസ്ത ഇസ്‌ലാമിക് സെന്റര്‍ (എസ്.ഐ.സി) എന്ന പേരില്‍ സംഘടന രൂപീകരിച്ചിരുന്നു. സമസ്തയുടെ പതിമൂന്നാമത്തെ ഘടകമായി എസ്.ഐ.സിയെ അംഗീകരിച്ചിരുന്നു.
വ്യത്യസ്ഥ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളെ സഊദി മാതൃകയില്‍ ഏകോപിച്ച് സമസ്ത ഗ്ലോബല്‍ സമിതിക്ക് രൂപം നല്‍കണമെന്ന ആവശ്യം  പരിഗണിച്ചാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം സമസ്ത ഇന്റര്‍ നാഷണല്‍ കൗണ്‍സിലിന് രൂപം നല്‍കിയത്.
സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍ ബഹ്‌റൈന്‍ (ചെയര്‍മാന്‍), സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ (സഊദി), ഡോ. സയ്യിദ് മൂസല്‍ ഖാസിം തങ്ങള്‍ (മലേഷ്യ), സയ്യിദ് പി.പി പൂക്കോയ തങ്ങള്‍ (അല്‍ഐന്‍), ശംസുദ്ധീന്‍ ഫൈസി മേലാറ്റൂര്‍ (കുവൈത്ത്), അന്‍വര്‍ ഹാജി തലശ്ശേരി (ഓമാന്‍), സൈനുല്‍ ആബിദീന്‍ സഫാരി (ഖത്തര്‍), സിംസാറുല്‍ഹഖ് ഹുദവി (യു.എ.ഇ) എന്നിവര്‍ രക്ഷാധികാരികളും, അബ്ദുസ്സലാം ബാഖവി ദുബൈ യു.എ.ഇ (പ്രസിഡണ്ട്), ഡോ. അബ്ദുറഹിമാന്‍ ഒളവട്ടൂര്‍ യു.എ.ഇ (വര്‍ക്കിംഗ് പ്രസിഡണ്ട്), കുഞ്ഞുമുഹമ്മദ് ഹാജി ബഹ്‌റൈന്‍, അബ്ദുല്‍ജലീല്‍ ഹാജി ഒറ്റപ്പാലം ദുബൈ, സയ്യിദ് റിയാസുദ്ദീന്‍ ജിഫ്‌രി തങ്ങള്‍ മലേഷ്യ, അബ്ദുല്‍അസീസ് വേങ്ങൂര്‍ ആസ്ട്രിയ, (വൈസ് പ്രസിഡണ്ട്), അലവിക്കുട്ടി ഒളവട്ടൂര്‍ സഊദി (ജനറല്‍ സെക്രട്ടറി), സയ്യിദ് ശുഹൈബ് തങ്ങള്‍ അജ്മാന്‍ (വര്‍ക്കിംഗ് സെക്രട്ടറി), അബ്ദുല്ലത്തീഫ് ഫൈസി തിരുവള്ളൂര്‍ സലാല, അബ്ദുറഹിമാന്‍ മൗലവി അറക്കല്‍ സഊദി, (സെക്രട്ടറി), ഇസ്ഹാഖ് ഹുദവി തുര്‍ക്കി, സി.കെ അനീസ് പന്നിക്കോട് ജര്‍മ്മനി (ഓര്‍ഗ.സെക്രട്ടറി), എ.വി അബൂബക്കര്‍ അല്‍ ഖാസിമി ഖത്തര്‍ (ട്രഷറര്‍), എന്നിവര്‍ ഭാരവാഹികളും, മുഹമ്മദ് ഹാരിസ് പഴയന്നൂര്‍ (സ്‌പെയിന്‍), ഡോ. മുഹമ്മദ് ജുവൈദ് (സിങ്കപ്പൂര്‍), നൗഷാദ് വൈലത്തൂര്‍, സ്വാലിഹ് അന്‍വര്‍ (മലേഷ്യ), അഹ്മദ് സാലിം മോളൂര്‍ (ബെല്‍ജിയം), മുഹമ്മദ് കോട്ടക്കല്‍ (ജര്‍മനി), ഇബ്‌റാഹീം ഓമശ്ശേരി, സൈദ് ഹാജി മൂന്നിയൂര്‍, ശാഫി ദാരിമി പുല്ലാര, മാഹിന്‍ വിഴിഞ്ഞം (സഊദി അറേബ്യ), ശിയാസ് സുല്‍ത്താന്‍, അലവിക്കുട്ടി ഫൈസി മുതുവല്ലൂര്‍, അബ്ദുല്‍റഊഫ് അഹ്‌സനി, അബ്ദുല്‍റസാഖ് വളാഞ്ചേരി (യു.എ.ഇ), ഇസ്മായില്‍ ഹുദവി (ഖത്തര്‍), ഷാജുദ്ദീന്‍ പത്തനംതിട്ട (ഒമാന്‍), അബ്ദുല്‍വാഹിദ് (ബഹ്‌റൈന്‍), അബ്ദുല്‍ഗഫൂര്‍ ഫൈസി, മുഹമ്മദലി പുതുപ്പറമ്പ് (കുവൈത്ത്) എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളും, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ കോ-ഓഡിനേറ്ററുമായ കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്.

സമസ്ത സ്ഥാപന ഭാരവാഹികളുടെ സംഗമത്തിന് തുടക്കമായി

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശയാദര്‍ശങ്ങളും ഉപദേശ നിര്‍ദ്ദേശങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപന ഭാരവാഹികളുടെ യോഗം വിളിച്ചു ചേര്‍ക്കാനുള്ള സമസ്ത കേന്ദ്ര മുശാവറ യോഗ തീരുമാനപ്രകാരം വാഫി, വഫിയ്യ സ്ഥാപന ഭാരവാഹികളുടെ സംഗമം നടന്നു. ചേളാരി സമസ്താലയത്തില്‍ നടന്ന സംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയാദര്‍ശങ്ങളും ഉപദേശ നിര്‍ദ്ദേശങ്ങളും അനുസരിച്ചായിരിക്കണം സമസ്തയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും അത് അംഗീകരിക്കാത്തവര്‍ക്ക് സമസ്തയുമായി സംഘടന ബന്ധമുണ്ടായിരിക്കുന്നതല്ലെന്നുമുള്ള സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറയുടെ തീരുമാനം യോഗത്തില്‍ അറിയിച്ചു. തുടര്‍നടപടികള്‍ക്കായി ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുന്നതായും നേതാക്കള്‍ അറിയിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗങ്ങളായ എം.കെ. മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ കോട്ടുമല, കെ.ടി. ഹംസ മുസ്‌ലിയാര്‍, കെ. ഹൈദര്‍ ഫൈസി പനങ്ങാങ്ങര, വി. മൂസക്കോയ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, എം.പി. മുസ്തഫല്‍ ഫൈസി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, എം.എം. അബ്ദുല്ല ഫൈസി എടപ്പലം, സമസ്ത ഏകോപന സമിതി അംഗങ്ങളായ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തല്ലൂര്‍, കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ പ്രസംഗിച്ചു. ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.   വാഫി, വഫിയ്യ സ്ഥാപനങ്ങളുടെ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നിവരാണ് സംഗമത്തില്‍ പങ്കെടുത്തത്. തുടര്‍ന്ന് ജൂലായ് 4നും 13നും രാവിലെ 11 മണിക്ക് ചേളാരി സമസ്താലയത്തില്‍ മറ്റു സ്ഥാപന ഭാരവാഹികളുടെ സംഗമവും നടക്കും.

32 സ്‌കൂളുകള്‍ക്ക് അസ്മി അംഗീകാരം നല്‍കി . അസ്മി സ്‌കൂള്‍ ഒമാനിലും

ചേളാരി. അസോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ് (അസ്മി) എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെയും സബ് കമ്മിറ്റി കണ്‍വീനര്‍ മാരുടെയും സംയുക്തയുടെ  യോഗം   32 സ്‌കൂളുകള്‍ക്ക് കൂടി അംഗീകാരം നല്‍കി. മലപ്പുറം 14, കോഴിക്കോട് 7 കണ്ണൂര്‍ 2, പാലക്കാട് 6, തൃശൂര്‍ 1, ലക്ഷദ്വീപ് 1 ഒമാന്‍ 1. ഇതോടെ അസ്മി സ്‌കൂളുകളുടെ എണ്ണം 314 ആയി ഉയര്‍ന്നു. പുതിയ സ്‌കൂളുകളുടെ മാനേജ്‌മെന്റിനുള്ള ഓറിയന്റേഷന്‍ ക്ലാസ് ജൂണ്‍ 18 ന്  വെളിമുക്ക് ക്രസന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. നേരത്തെ നടന്ന ഓറിയന്റേഷന്‍ ക്ലാസില്‍ പങ്കെടുക്കാത്തവരും  ഇതില്‍ പങ്കെടുക്കേണ്ടതാണ്. യോഗം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ഉമര്‍ ഫൈസി മുക്കം, കെ മോയിന്‍കുട്ടി മാസ്റ്റര്‍, പികെ മുഹമ്മദ് ഹാജി, കെ. കെ. എസ് തങ്ങള്‍ വെട്ടിച്ചിറ,   പി വി മുഹമ്മദ് മൗലവി എടപ്പാള്‍, റഹീം ചുഴലി  പ്രസംഗിച്ചു. ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, അഡ്വ. നാസര്‍ കാളമ്പാറ, അഡ്വ. ആരിഫ് പി.പി, റഷീദ് കമ്പളക്കാട്, പി പി സി മുഹമ്മദ് കക്കോവ് ഒ.കെ. എം കട്ടി ഉമരി,   എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.  ഒമാനില്‍ മസക്കത്തിനടുത്ത് ബറകയില്‍  ആരംഭിക്കുന്ന  തഖവ സ്‌കൂളിന്റെ അഫിലിയേഷന്‍ രേഖകള്‍ ബറക സുന്നി സെന്റര്‍ പ്രതിനിധി മുഹമ്മദ് യാസിറിന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ  ബോര്‍ഡ് ജനറല്‍ മാനേജര്‍  കെ മോയിന്‍ കുട്ടി മാസ്റ്റര്‍  കൈമാറി.

19 മദ്റസകള്‍ക്കു കൂടി അംഗീകാരം സമസ്ത മദ്റസകളുടെ എണ്ണം 10,498 ആയി

skimvb logo

ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം
പുതുതായി  19 മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോട് കൂടി സമസ്ത മദ്റസകളുടെ എണ്ണം 10498 ആയി.
ഖുവ്വത്തുല്‍ ഇസ്ലാം മദ്റസ – കടബു, ഡ്ഗ്നിറ്റി പബ്ലിക് സ്കൂള്‍ – കൊടാജെ (ദക്ഷിണ കന്നഡ), നൂറുല്‍ ഇസ്ലാം മദ്റസ – ബഡാജെ, മഞ്ചേശ്വരം (കസാര്‍ഗോഡ്), ഹയാത്തുല്‍ ഇസ്ലാം മദ്റസ – വെള്ളച്ചാല്‍ (കണ്ണൂര്‍), ടി.കെ ട്രസ്റ്റ് പബ്ലിക് സ്കൂള്‍ മദ്റസ ഈങ്ങാപ്പുഴ, ഹയാത്തുല്‍ ഇസ്ലാം മദ്റസ ബാവുപ്പാറ (കോഴിക്കോട്), ഹിദായത്തുസ്സിബ്യാന്‍ മദ്റസ – കരുവാരക്കുണ്ട്, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സ്മാരക സമസ്ത ഇസ്ലാമിക് സെന്റര്‍ പ്രൈമറി മദ്റസ – വഴിക്കടവ്, മിസ്ബാഹുല്‍ ഉലൂം ബ്രാഞ്ച് മദ്റസ – മമ്പുറം, അല്‍മദ്റസത്തുല്‍ ബദ്രിയ്യ വലിയ തൊടിക്കുന്ന് – േവങ്ങൂര്, നൂറുല്‍ ഹുദാ മദ്റസ – കോട്ടപ്പറമ്പ്, ട്രൂത്ത് വേ മദ്റസ കൊടുമുടി – ഇരിമ്പിളിയം, മദ്റസത്തുല്‍ ആലിയ കരേക്കാട് നോര്‍ത്ത്, മുനവ്വിറുല്‍ ഇസ്ലാം മദ്റസ – ഒരുമരക്കുണ്ട്, തിരൂര്‍, റഹ്മത്തുന്നൂര്‍ മദ്റസ – കാരക്കുന്ന് (മലപ്പുറം), കൊപ്പം ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മദ്റസ കരിങ്ങനാട്, ദാറുസ്സലാം ബ്രാഞ്ച് മദ്റസ
– കൊടുന്തിരപ്പുള്ളി,  പള്ളിക്കുളം (പാലക്കാട്), ഖുവ്വത്തുല്‍ ഇസ്ലാം മദ്റസ – ചേലാട് ഭാഗം, പാണാവള്ളി (ആലപ്പുഴ), സുബുലസ്സലാം മദ്റസ, മട്ടംമച്ചിക്കൊല്ലി (നീലഗിരി)  എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.പ്രസിഡണ്ട് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, കെ.ടി ഹംസ മുസ്ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, എം.സി മായിന്‍ ഹാജി, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ്
പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മാഈല്‍ കുഞ്ഞു ഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എം അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കൊടക് പ്രസംഗിച്ചു. ജനറല്‍ മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.

അസ്മി പുസ്തക പ്രകാശനം

കോഴിക്കോട്. അസോസിയേഷൻ ഓഫ് സമസ്ത മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ് (അസ്മി) ഒന്നാം വർഷ പ്രീ പ്രൈമറി ക്ലാസ്സിലേക്ക് വേണ്ടി തയ്യാറാക്കിയ ടേം ബുക്കിന്റെ രണ്ടും മൂന്നും ഭാഗങ്ങൾ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ  സി മുഹമ്മദ് ഇരിമ്പ്രത്തിന് നൽകി പ്രകാശനം ചെയ്തു. കോഴിക്കോട് നരിക്കുനിയിൽ നടന്ന ചടങ്ങിൽ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഡോ.എൻ.എ.എം അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. മാനേജർ കെ മോയിൻകുട്ടി മാസ്റ്റർ പുസ്തകം പരിചയപ്പെടുത്തി.  എ ഡി പി പി മുഹമ്മദ്, അബ്ദുൽ ജലീൽ ബാഖവി പാറന്നൂർ , ഒ.കെ.എം കുട്ടി ഉമരി, അബ്ദുൽ മജീദ് ദാരിമി ചളിക്കോട്, മിഹ്ജ അ നരിക്കുനി എന്നിവർ പ്രസംഗിച്ചു.

വിദ്വേഷ പ്രചാരണം കര്‍ശന നിയമ നടപടി സ്വീകരിക്കണം: സമസ്ത

കോഴിക്കോട്: രാജ്യത്തിന്റെ യശസിന് കളങ്കം വരുത്തുന്ന വിധത്തില്‍ ഉത്തരവാദപ്പെട്ടവരില്‍ നിന്നു നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രവാചക നിന്ദയും പരമത വിദ്വേഷ പ്രചാരണവും തടയാന്‍ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
ബി.ജെ.പി വാക്താവ് നുപൂര്‍ ശര്‍മയുടെ പ്രസ്താവന തികച്ചും അത്യന്തം അപലപനീയവും ഖേദകരവുമാണ്. ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കന്മാരുടെ പ്രസ്താവന ആയത്‌കൊണ്ട് അതിനെ ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. മറിച്ച് കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെയും പ്രസ്താവനകളുടെയും തുടര്‍ച്ചയായി വേണം ഇതിനെ കരുതാന്‍. അത് കൊണ്ട് പാര്‍ട്ടി നടപടി കൊണ്ട് മാത്രം ഈ പ്രശ്‌നം തീര്‍ക്കാന്‍ സാധിക്കില്ല. കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി മാപ്പുപറയുകയും പ്രവാചക നിന്ദ നടത്തിയവര്‍ക്കെതിരേ മാതൃകാപരമായി നടപടി സ്വീകരിക്കുകയും വേണം. ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരമുള്ള കുറ്റങ്ങള്‍ ചാര്‍ത്തിക്കൊണ്ട് പ്രവാചക നിന്ദ നടത്തിയ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിച്ച് ശിക്ഷ ഉറപ്പു വരുത്താനുള്ള നീക്കം കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം.
ഇപ്രകാരം നമ്മുടെ രാജ്യം മാതൃകാപരമായ നടപടികള്‍ സ്വീകരിച്ച് ലോക രാജ്യങ്ങള്‍ക്കിയില്‍ അഭിമാനത്തിനും യശസിനും ഇന്ത്യക്ക് ഉണ്ടായ കുറവ് പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ പറഞ്ഞു.

സമസ്ത കൈത്താങ്ങ് ഫണ്ട് തുക കൈമാറി

ചേളാരി: സമസ്ത കൈത്താങ്ങ് ഫണ്ടിലേക്ക് സഊദി അറേബ്യയിലെ അല്‍ബഹ എസ്.ഐ.സി. സെന്‍ട്രല്‍ കമ്മിറ്റി സമാഹരിച്ച തുക സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ക്ക് കൈമാറി. ചേളാരി സമസ്താലയത്തില്‍ നടന്ന ചടങ്ങില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, യു.എ.ഇ. സുന്നി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. അബ്ദുറഹിമാന്‍ ഒളവട്ടൂര്‍, എസ്.ഐ.സി. സഊദി നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ അലവിക്കുട്ടി ഒളവട്ടൂര്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മെമ്പര്‍ കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അല്‍ബഹ എസ്.ഐ.സി. ഭാരവാഹികളായ മുസ്തഫ മുതുവല്ലൂര്‍, അശ്‌റഫ് ചാലിയം, ശിഹാബ് കാടപ്പടി, ആശിഖ് ചാലിയം, ജഅ്ഫര്‍ ആദൃശ്ശേരി എന്നിവര്‍ സംബന്ധിച്ചു.