അൺ എയ്ഡഡ് സ്കൂളുകളെ തകർക്കുന്ന നികുതി ഭാരം പിൻവലിക്കുക. അസ്മി

ചേളാരി.  സർക്കാർ സഹായം സ്വീകരിക്കാതെ  പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അൺ എയ്ഡഡ് സ്കൂളുകളെ തകർക്കും വിധം   പുതിയ നികുതി ഭാരം ചുമത്തിയ സർക്കാർ നടപടിയിൽ അസോസിയേഷൻ ഓഫ് സമസ്ത മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ് (അസ്മി) എക്സിക്യൂട്ടീവ് കൗൺസിൽ  പ്രതിഷേധം രേഖപ്പെടുത്തി മിതമായ ഫീസ് നിരക്കിൽ  മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി സർക്കാർ അനുമതിയോടെ സമൂഹത്തിൽ സ്തുത്യർഹമായ സേവനം Read More …

സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി തമിഴ്‌നാട്ടില്‍ ശ്രദ്ധേയമായ തുടക്കം

തിരുപ്പൂര്‍ (തമിഴ്‌നാട്) : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ദേശീയ തലത്തില്‍ നടപ്പാക്കുന്ന സമസ്ത വിദ്യാഭ്യാസ പദ്ധതിക്ക് തമിഴ്‌നാട്ടില്‍ ശ്രദ്ധേയമായ തുടക്കം. തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയില്‍ പറങ്കിപേട്ട് കഴിഞ്ഞ അധ്യയനവര്‍ഷം പ്രവര്‍ത്തനമാരംഭിച്ച ജാമിഅ: കലിമ: ത്വയ്യിബ: അറബിക് കോളേജിന് പുറമെ തമിഴ്‌നാടിന്റെ മധ്യഭാഗവും പ്രധാന നഗരവുമായ തിരുപ്പൂരില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി വെവ്വേറെ സ്ഥാപിക്കുന്ന Read More …

സമസ്ത: പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. വിജയം 98.59%. 3,448 പേര്‍ക്ക് ടോപ് പ്ലസ്

തേഞ്ഞിപ്പലം: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് മാര്‍ച്ച് 4,5,6 തിയ്യതികളില്‍ ഇന്ത്യയിലും 10,11 തിയ്യതികളില്‍ വിദേശങ്ങളിലും നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്തയുടെ പൊതുപരീക്ഷ നടന്നത്. രജിസ്തര്‍ ചെയ്ത 2,68,888 വിദ്യാര്‍ത്ഥികളില്‍ 2,64,470 പേര്‍ പരീക്ഷയില്‍ പങ്കെടുത്തു. ഇതില്‍ 2,60,741 പേര്‍ വിജയിച്ചു (98.59 Read More …

സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി ശക്തിപ്പെടുത്തും – സമസ്ത ഏകോപന സമിതി

കോഴിക്കോട്: സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി ശക്തിപ്പെടുത്താന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും പോഷക സംഘടനകളും ഉള്‍പ്പെട്ട സമസ്ത ഏകോപന സമിതി യോഗം തീരുമാനിച്ചു. സമസ്ത നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി സമസ്ത ആവിഷ്‌കരിച്ച് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് 2023 മുതല്‍ ആരംഭിക്കുന്ന ദേശീയ വിദ്യാഭ്യാസ പദ്ധതി. പദ്ധതിയുടെ വിജയത്തിന് വേണ്ടി ആവശ്യമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ Read More …

നാല് ഫാളില കോളേജുകള്‍ക്ക് കൂടി അഫിലിയേഷന്‍ നല്‍കി

ചേളാരി: 28/03/2023ന് സമസ്താലയത്തില്‍ ചേര്‍ന്ന കൗണ്‍സില്‍ ഓഫ് സമസ്ത വുമണ്‍സ് കോളേജസിന്‍റെ ഭരണ നിര്‍വ്വാഹക സമിതി യോഗം പുതുതായി നാല് ഫാളില കോളേജുകള്‍ക്ക് കൂടി അഫ്ലിയേഷന്‍ നല്‍കി. ഇതോടെ കേരളത്തിലും കര്‍ണ്ണാടകയിലുമായി ആകെ ഫാളില, ഫളീല കോളേജുകളുടെ എണ്ണം 106 ആയി. അസ്സ്വാലിഹ വുമണ്‍സ് ശരീഅത്ത് കോളേജ് കര്‍ണ്ണാടക, സുബുലു റശാദ് വുമണ്‍സ് കോളേജ് ഇരിങ്ങാട്ടിരി, Read More …

സഹചാരി ഫണ്ട് ശേഖരണം വിജയിപ്പിക്കുക – സമസ്ത

കോഴിക്കോട് : എസ്.കെ.എസ്.എഫ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആതുര സേവന വിഭാഗമായ സഹചാരി റിലീഫ് സെല്ലിലേക്കുള്ള ഫണ്ട് ശേഖരണം വിജയിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. പതിനേഴ് വര്‍ഷകാലമായി പതിനായിരക്കണക്കിന് രോഗികള്‍ക്ക് ധനസഹായം നല്‍കാനും പ്രധാന ഹോസ്പിറ്റലുകള്‍ കേന്ദ്രീകരിച്ച് സഹചാരി Read More …

സമസ്ത വിശദീകരണ സംഗമം ഇന്ന് (15-03-2023)

ചേളാരി: സമകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ കൈകൊണ്ട തീരുമാനങ്ങളും അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ തുടങ്ങുന്ന സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി വിശദീകരിക്കുന്നതിനുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നടത്തുന്ന വിശദീകരണ സംഗമം ഇന്ന് (15-03-2023) രാവിലെ 10 മണിക്ക് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. Read More …

സമസ്ത പൊതുപരീക്ഷ: 2,68,876 വിദ്യാര്‍ത്ഥികള്‍ ഇന്ന് പരീക്ഷാ ഹാളിലേക്ക്

ചേളാരി: മദ്റസ പ്രസ്ഥാനത്തിലെ ഏറ്റവും വലിയ പൊതുപരീക്ഷക്ക് ഇന്ന് 2,68,876 വിദ്യാര്‍ത്ഥികള്‍ പരീക്ഷാ ഹാളില്‍ എത്തുന്നു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,596 അംഗീകൃത മദ്റസകളിലെ അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടക്കുന്നത്. 166 ഡിവിഷനുകളിലായി 7,582 സെന്ററുകളില്‍ വെച്ചാണ് പരീക്ഷ നടക്കുന്നത്. 11,250 സൂപ്രവൈസര്‍മാരെ പരീക്ഷാ ഡ്യൂട്ടിക്ക് വേണ്ടി Read More …

സമസ്ത പൊതുപരീക്ഷ ആരംഭിച്ചു

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന പൊതുപരീക്ഷ ആരംഭിച്ചു. സമസ്തയുടെ 10,596 അംഗീകൃത മദ്‌റസകളിലെ 2,68,876 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷത്തെ പൊതുപരീക്ഷ എഴുതുന്നത്. 7582 സെന്ററുകള്‍ ഇതിന് വേണ്ടി ക്രമീകരിച്ചിരുന്നു. 166 സൂപ്രണ്ടുമാരെയും 11,250 സൂപ്രവൈസര്‍മാരെയും പരീക്ഷ ഡ്യൂട്ടിക്ക് വേണ്ടി നിയമിച്ചിട്ടുണ്ട്. കേരളം, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ആസാം, ബീഹാര്‍, Read More …

സമസ്ത പുതിയ ദേശീയ വിദ്യാഭ്യാസ പദ്ധതി അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കും

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 100-ാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്ര മുശാവറ യോഗം തീരുമാനിച്ച പുതിയ ദേശീയ വിദ്യാഭ്യാസ പദ്ധതി അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കും. ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സിലബസ് സമിതിയുടെയും പ്രത്യേകം ക്ഷണിക്കപ്പെട്ട അക്കാദമിക് പ്രതിനിധികളുടെയും സംയുക്തയോഗം പുതിയ വിദ്യാഭ്യാസ പദ്ധതിക്ക് അന്തിമരൂപം നല്‍കി. സമകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട് മാര്‍ച്ച് 15-ന് Read More …