News and Events

img
  2024-03-07

ബാംഗ്ലൂർ സമ്മേളനം :സമസ്തയുടെ ജനകീയ അടിത്തറ കൂടുതൽ ഭദ്രമാക്കി - എം.ടി അബ്ദുല്ല മുസ്‌ലിയാർ

ബംഗളൂർ: ജനുവരി 28ന് ബാംഗ്ലൂരിൽ നടന്ന സമസ്ത നൂറാം വാർഷികം ഉദ്ഘാടന മഹാ സമ്മേളനം സമസ്തയുടെ ജനകീയ അടിത്തറ കൂടുതൽ ഭദ്രമാക്കിയതായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയും സ്വാഗത സംഘം ചെയർമാനുമായ എം.ടി അബ്ദുല്ല മുസ്‌ലിയാർ പറഞ്ഞു. സമസ്ത നൂറാം വാർഷിക ഉദ്ഘാടന മഹാസമ്മേളനത്തിന് രൂപീകരിച്ച സ്വാഗത സംഘത്തിന്റെ അവസാന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ പോലെ കർണ്ണാടകയിലും സമസ്ത അജയ്യമാണെന്ന് സമ്മേളനം തെളിയിച്ചു. നൂറാം വാർഷികത്തിന്റെ ഭാഗമായി സമസ്തയുടെ പ്രവർത്തനങ്ങൾ ദേശീയ-അന്തർദേശീയ തലങ്ങളിൽ കൂടുതൽ വ്യാപിപ്പിക്കുമെന്നും അതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചതായും അദ്ദേഹം പറഞ്ഞു. ബാംഗ്ലൂരിലെ ജനങ്ങൾ സമസ്തയുടെ പിന്നിൽ അണിനിരക്കാൻ തയ്യാറാണെന്ന് ഈ സമ്മേളനം തെളിയിച്ചു. സമ്മേളന വിജയത്തെ ചെറുതാക്കി കാണിക്കാൻ ആര് ശ്രമിച്ചാലും അത് ജനം അവജ്ഞ യോടെ തള്ളിക്കളയും. പാലസ് ഗ്രൗണ്ടിന്റെ ചരിത്രത്തിൽ ഇത്രയേറെ ജനം പങ്കെടുത്ത ഒരു സമ്മേളനം വേറെ ഉണ്ടായിട്ടില്ലെന്ന കർണ്ണാടക ഭരണകൂടം വിലയിരുത്തിയ യാഥാർഥ്യം ഉൾക്കൊള്ളാൻ വിമർശകർ തയ്യാറാവണം. സമസ്ത സമ്മേളനത്തിൽ പങ്കെടുത്തവരുടെ എണ്ണം ചെറുതാക്കി സോഷ്യൽ മീഡിയയിൽ സമ്മേളനത്തെ ഇകഴ്ത്തി പറഞ്ഞവർ പാലസ് ഗ്രൗണ്ട് അളന്ന് എത്ര പേര് പങ്കെടുത്തു എന്ന് തിട്ടപ്പെടുത്താൻ തയ്യാറുണ്ടോ എന്നും എം.ടി അബ്ദുല്ല മുസ്‌ലിയാർ ചോദിച്ചു. സ്വാഗത സംഘം ജനറൽകൺവീനർ സയ്യിദ് മുഹമ്മദ്‌ കോയ തങ്ങൾ ജമലുല്ലൈലി അധ്യക്ഷനായി. സ്വാഗത സംഘം വൈസ് ചെയർമാൻ സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. സ്വാഗത സംഘം കോ-ഓഡിനേറ്റർ കെ. മോയിൻകുട്ടി മാസ്റ്റർ ആമുഖ പ്രഭാഷണം നിർവഹിച്ചു. സമ്മേളനം വൻ വിജയമാക്കിയസ്വാഗത സംഘം ഭാരവാഹികൾക്ക് സമസ്ത ഏർപ്പെടുത്തിയ ഉപഹാരം എം.ടി അബ്ദുല്ല മുസ്‌ലിയാർ, സയ്യിദ് മുഹമ്മദ്‌ കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ എന്നിവരിൽ നിന്ന് സ്വാഗത സംഘം ഭാരവാഹികൾ ഏറ്റുവാങ്ങി. സമസ്ത നൂറാം വാർഷിക ഉദ്ഘാടന മഹാ സമ്മേളനത്തിന്റെ ഡോക്യുമെന്ററിയുടെ പ്രകാശന കർമവും സുപ്രഭാതം ഓ ലൈൻ അവതാരകൻ റാഷിദ് കെ.വിക്കുള്ള ഉപഹാരവും എം.ടി അബ്ദുല്ല മുസ്ലിയാർ നല്‍കി. സ്വാഗത സംഘം വർക്കിങ് ചെയർമാൻ സിദ്ധീഖ് തങ്ങൾ സമ്മേളനം അവലോകനം ചെയ്ത് സംസാരിച്ചു. ഫിനാൻസ് കമ്മിറ്റി കൺവീനർ സി.എച്ച് അബു ഹാജി വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. ഒമാൻ എസ്.ഐ.സി നാഷണൽ കമ്മിറ്റി പ്രസിഡന്റ് മസ്ക്കറ്റ് അൻവർ ഹാജി, എസ്.ഐ.സി ഗ്ലോബൽ സമിതി ജനറൽ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂർ, ഇസ്മയിൽ ഹാജി എടച്ചേരി, കെ. ഹംസ ക്കോയ ഹാജി, സ്വാഗത സംഘം ഭാരവാഹികളായ എ. കെ. അഷ്‌റഫ്‌ ഹാജി, കെ. എച്ച്. ഫാറൂഖ്, ശംസുദ്ധീൻ സാറ്റലൈറ്റ്, ഈസ, മുനീർ ഹെബ്ബാൾ, സുബൈർ കായക്കൊടി, സലീം, ഷാജൽ തുടങ്ങിയവർ പ്രസംഗിച്ചു. വർക്കിങ് കൺവീനർ പി. എം. അബ്ദുല്ലത്തീഫ് ഹാജി സ്വാഗതവും ജോയിന്റ് കൺവീനർ താഹിർ മിസ്ബാഹി നന്ദിയും പറഞ്ഞു.

Recent Posts