കോഴിക്കോട് :പുതുതായി ഏഴ് മദ്രസ്സകൾക്ക് കൂടി അംഗീകാരം നൽകാൻ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നിർവ്വാഹക സമിതി യോഗം തീരുമാനിച്ചു. ഇതോട് കൂടി സമസ്ത മദ്രസകളുടെ എണ്ണം 10771 ആയി. നൂറുൽ ഹുദാ ഉറുദു മദ്രസ, ഹനഫി ബസാർ, ഉപ്പള (കാസർഗോഡ്), ഹിദായത്തു സ്സ്വിബ് യാൻ മദ്രസ്സ, നാട്ടുകല്ല്, അരിക്കുളം, മദ്രസത്തു അബൂബക്കർ സിദ്ധീഖ്, വെണ്ടല്ലൂർ, മദ്രസത്തുൽ ബദ് രിയ്യ കാളാട്, നിറമരുതൂര്, യൂറോ കിഡ് ഇന്റർ നാഷണൽ സ്കൂൾ മദ്രസ, കടുങ്ങല്ലൂർ, നൂറുൽ ഹുദാ മദ്രസ പൊൽപ്പാക്കര (മലപ്പുറം), അൽ നെഹ്ദ മദ്റസ, ഷാർജ (യു. എ. ഇ ) എന്നീ മദ്രസ കൾക്കാണ് പുതുതായി അംഗീകാരം നൽകിയത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ 2019 ൽ ആരംഭിച്ച തഹ്സിനുൽ ഖിറാഅ :പദ്ധതിയുടെ മൂന്നാം ഘട്ട കോഴ്സിന്റെ ഭാഗമായി പൊതു ജനങ്ങൾക്ക് ഖുർആൻ പാരായണ പരിശീലനം സംഘടിപ്പിക്കാനും സംസ്ഥാന തല ഉദ്ഘാടനം 2024 മാർച്ച് 13 ന് രാവിലെ പത്ത് മണിക്ക് സമസ്ത യുടെ ഒന്നാം നമ്പർ അംഗീകാരമുള്ള പുതുപ്പറമ്പ് ബയാനുൽ ഇസ്ലാം മദ്രസയിൽ വെച്ച് നടത്താനും തീരുമാനിച്ചു. സമസ്ത കൈത്താങ് പദ്ധതി ഫണ്ട് സമാഹരണത്തിൽ പങ്കാളികളായ മുഴുവനാളുകളെയും യോഗം അഭിനന്ദിച്ചു. തുകയും അനുബന്ധ രേഖകളും തിരിച്ചേൽപ്പിക്കാത്ത മദ്രസകൾ ഒരാഴ്ചക്കക്കം ചേളാരി ഓഫീസിൽ ഏൽപ്പിക്കണമെന്ന് യോഗം നിർദ്ദേശിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷ ബോർഡ് ഇന്ത്യയിലും വിദേശങ്ങളിലും നടത്തിയ പൊതു പരീക്ഷയിൽ സേവനനിരതരായ മുഴുവൻ പേരെയും യോഗം പ്രത്യേകം അഭിനന്ദിച്ചു. വ്യക്തി വിരോധത്തിന്റെയും മറ്റും പേരിൽ അന്യായ പരാതി ഉണ്ടാക്കി പോസ്കോ കേസിൽ കുടുക്കി നിരപരാധി കളെ വേട്ടയാടുന്ന ചില തല്പര കഷികളുടെ നിലപാടിൽ യോഗം ശക്തിയായി പ്രതിഷേധം രേഖപ്പെടുത്തി. പ്രസിഡണ്ട് പി. കെ. മൂസക്കുട്ടി ഹസ്റത്ത് അധ്യക്ഷനായി. ജനറൽ സെക്രട്ടറി എം. ടി. അബ്ദുള്ള മുസ്ലിയാർ സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനായി. പ്രൊ. കെ. ആലിക്കുട്ടി മുസ്ലിയാർ പ്രാർത്ഥന നടത്തി. പി. പി. ഉമ്മർ മുസ്‌ലിയാർ കൊയ്യോട്, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കെ. ടി. ഹംസ മുസ്‌ലിയാർ, കെ. ഉമർ ഫൈസി മുക്കം, എ. വി. അബ്ദുറഹ്മാൻ മുസ്ലിയാർ നന്തി, ഡോ. ബഹാ ഉദ്ധീൻ മുഹമ്മദ് നദ്‌വി കൂരിയാട്, വാക്കോട് എം. മൊയ്‌തീൻ കുട്ടി മുസ്‌ലിയാർ, എം. സി. മായിൻ ഹാജി, ഡോ. എൻ. എ. എം. അബ്ദുൽ ഖാദർ, കെ. എം. അബ്ദുള്ള മാസ്റ്റർ കൊട്ടപ്പുറം, ഇ. മൊയ്‌തീൻ ഫൈസി പുത്തനഴി, ഇസ്മയിൽകുഞ്ഞു ഹാജി മാന്നാർ, എസ്. സഈദ് മുസ്‌ലിയാർ വിഴിഞ്ഞം, എം. അബ്ദുറഹ്മാൻ മുസ്‌ലിയാർ കൊടക് സംസാരിച്ചു. ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ നന്ദി പറഞ്ഞു.