ചേളാരി :സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ അംഗീകൃത മദ്റസകൾ റമദാൻ അവധി കഴിഞ്ഞ് ഏപ്രിൽ 20 ശനിയാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും. ശവ്വാൽ 9നാണ് കീഴ് വഴക്കമനുസരിച്ച് മദ്റസകൾ തുറന്ന് പ്രവർത്തിക്കേണ്ടതെങ്കിലും പിറ്റേന്ന് വെള്ളിയാഴ്‌ചയായത് കൊണ്ട് മുഅല്ലിംകളുടെയും മറ്റും സൗകര്യം പരിഗണിച്ചാണ് 20ന് ശനിയാഴ്ച തുറക്കാൻ തീരുമാനിച്ചത്. മദ്റസ പ്രവേശനോത്സവം തുടങ്ങിയ ചടങ്ങുകൾ നേരത്തെ നിശ്ചയിച്ച പോലെ നടത്താവുന്നതാണ്.