എട്ട് മദ്റസകള്‍ക്കു കൂടി അംഗീകാരം സമസ്ത മദ്റസകളുടെ എണ്ണം 10,931 ആയി
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി എട്ട് മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്കി. ഇതോടെ സമസ്ത മദ്റസകളുടെ എണ്ണം 10,931 ആയി.
സിറാജുല്‍ ഹുദാ മദ്റസ തച്ചങ്കോട്, മദ്റസത്തുല്‍ ബദ്രിയ്യ വടക്കത്തറ, ഹയാത്തുല്‍ ഇസ്ലാം മദ്റസ കണിയമംഗലം, മസ്ബാഹുല് ഹുദാ മദ്സ കാക്കഞ്ചേരി എളവംപാറ, ഹിദായത്തുല്‍ ഇസ്ലാം മദ്റസ പാട്ടോല, ഹിദായത്തുല്‍ ഇസ്ലാം മദ്റസ കളയന്‍ കുന്ന് (പാലക്കാട്), റൂട്ട്സ് വാലി ഇന്റര്‍നാഷണല്‍ സ്കൂള്‍ മദ്റസ പഴയന്നൂര്‍ (തൃശൂര്‍), അല്അമീന് യത്തീംഖാന ഫാറുഖ് നഗര്‍ കോവൈപുതൂര്‍ (കോയമ്പത്തൂര്‍) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് സ്വാഗതം പറഞ്ഞു. പി.പി ഉമര്‍ മുസ്ലിയാര് കൊയ്യോട്, കെ.ടി ഹംസ മുസ്ലിയാര്, കെ ഉമര്‍ ഫൈസി മുക്കം, എം.കെ മോയ്തീന് കുട്ടി മുസ്ലിയാര് വാക്കോട്, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, എം.സി മായിന്‍ ഹാജി, ഒ. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന് ഫൈസി പുത്തനഴി, ഇസ്മായില്‍ കുഞ്ഞുഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര് വിഴിഞ്ഞം, എം അബ്ദുറഹിമാന്
മുസ്ലിയാര് കൊടക് സംസാരിച്ചു.