സമസ്ത മദ്റസ പാഠപുസ്തകം: പ്രകാശനവും സെമിനാറും നാളെ
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പരിഷ്കരിച്ച മദ്റസ പാഠപുസ്തകങ്ങളുടെ പ്രകാശനവും സെമിനാറും നാളെ (22-02-2025) രാവിലെ 9 മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാര്, ട്രഷറര്‍ പി.പി ഉമ്മര്‍ മുസ്ലിയാര് കൊയ്യോട്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി.കെ മൂസക്കുട്ടി ഹസ്റത്ത്, ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്സിക്യൂട്ടീവ് അംഗങ്ങള്‍ സംബന്ധിക്കും. മാറിയ പാഠപുസ്തകങ്ങളുടെ പ്രകാശനത്തോടനുബന്ധിച്ച് നടക്കുന്ന സെമിനാറില്‍ അക്കാദമിക് വിദഗ്ദരും പാഠപുസ്തക രചയിതാക്കളും കോര്‍ കമ്മിറ്റി അംഗങ്ങളും പ്രത്യേകം ക്ഷണിക്കപ്പെട്ട പ്രതിനിധികളും പങ്കെടുക്കും.