സമസ്ത സ്കൂള്‍വര്‍ഷ പൊതുപരീക്ഷക്ക് നാളെ (22-02-2025) തുടക്കം
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ സ്കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന മദ്റസകളിലെ പൊതുപരീക്ഷക്ക് നാളെ (22-02-2025) തുടക്കമാവും. സംസ്ഥാനത്തിനകത്തും പുറത്തും വിദേശങ്ങളിലുമായി 15,262 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷത്തെ പൊതുപരീക്ഷക്ക് രജിസ്തര്‍ ചെയ്തത്. 336 സെന്ററുകളാണ് പൊതുപരീക്ഷക്ക് വേണ്ടി ക്രമീകരിച്ചത്. 45 ഡിവിഷന് സൂപ്രണ്ടുമാര്‍ നേതൃത്വം നല്‍കും. 588 സൂപ്രവൈസര്‍മാരെ പരീക്ഷാ ഡ്യൂട്ടിക്ക് വേണ്ടി നിയോഗിച്ചിട്ടുണ്ട്. വിദേശ മദ്റസകളില്‍ ഇന്നും നാളെയുമായാണ് പരീക്ഷ നടക്കുന്നത്.
ജനറൽ കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന മദ്റസകളിൽ ഈ മാസം 8,9,10 തിയ്യതികളിൽ നടന്ന പൊതുപരീക്ഷയിൽ ഇന്ത്യയിലും വിദേശത്തുമായി 2,53,599 വിദ്യാർഥികൾ പങ്കെടുത്തിരുന്നു