കോഴിക്കോട് : 2026 ഫെബ്രുവരി 6,7,8 തിയ്യതികളില്‍ നടക്കുന്ന സമസ്ത 100-ാം വാര്‍ഷിക മഹാസമ്മേളത്തിന്റെ സ്വാഗത സംഘം രൂപീകരണം ഫെബ്രുവരി 6ന് ഉച്ചക്ക് ശേഷം 2 മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗങ്ങളും പോഷക സംഘടനകളുടെ സംസ്ഥാന കമ്മിറ്റി അംഗങ്ങളും സംബന്ധിക്കും. സമ്മേളനം നടക്കുന്ന സ്ഥലം, പ്രമേയം, ലോഗോ എന്നിവ അന്നേ ദിവസം രാവിലെ 11 മണിക്ക് നടക്കുന്ന സമസ്ത കേന്ദ്ര മുശാവറ യോഗത്തില്‍ തീരുമാനിച്ച് സ്വാഗതസംഘം യോഗത്തില്‍ പ്രഖ്യാപിക്കും.