സമസ്ത പൊതുപരീക്ഷ: സേ പരീക്ഷ, പുനഃപരിശോധന ഫലം പ്രസിദ്ധീകരിച്ചു
ചേളാരി : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 2025 ഫെബ്രുവരി 8,9,10 തിയ്യതികളില്‍ നടത്തിയ ജനറല്‍ പൊതുപരീക്ഷയിലും ഫെബ്രുവരി 22, 23 തിയ്യതികളിൽ നടത്തിയ സ്കൂള്‍ വര്‍ഷ പൊതുപരീക്ഷയിലും ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് നടത്തിയ 'സേ' പരീക്ഷയുടെയും, ഉത്തരപേപ്പര്‍ പുനഃപരിശോധനയുടെയും ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. 2025 ഏപ്രില്‍ 13ന് ഞായറാഴ്ച 115 ഡിവിഷന് കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. 96.81 ശതമാനം വിജയം.
പരീക്ഷാ ഫലം https://result.samastha.info/ എന്ന വെബ്സൈറ്റില്‍ ലഭിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ചെയര്മാന് അറിയിച്ചു.