News and Events

img
  2024-08-03

സുപ്രഭാതം വാര്‍ഷിക ക്യാമ്പയിന്‍ വന്‍ വിജയമാക്കുക -സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍

ചേളാരി : സുപ്രഭാതം വാര്‍ഷിക ക്യാമ്പയിന്‍ വന്‍ വിജയമാക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ അഭ്യര്‍ത്ഥിച്ചു. പത്ത് വര്‍ഷം പിന്നിട്ട സുപ്രഭാതം ദിനപത്രത്തിന് നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന സ്വീകാര്യതയാണ് കൂടുതല്‍ വായനക്കാരുണ്ടാവുന്നതും പുതിയ എഡിഷനുകള്‍ തുടങ്ങാന്‍ കഴിയുന്നതെന്നും യോഗം വിലയിരുത്തി. യോഗത്തില്‍ വെച്ച് മുഴുവന്‍ മുഫത്തിശുമാരും മുജവ്വിദുമാരും സുപ്രഭാതം വാര്‍ഷിക വരിക്കാരായി ചേര്‍ന്നു. വൈസ് പ്രസിഡണ്ട് വി.കെ ഉണ്ണീന്‍കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എം.എ ചേളാരി, കെ.പി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കെ.സി അഹ്മദ് കുട്ടി മൗലവി, വൈ.പി അബൂബക്കര്‍ മൗലവി, സി.പി അബ്ദുല്ല മുസ്‌ലിയാര്‍, കെ.ഇ മുഹമ്മദ് മുസ്‌ലിയാര്‍, ടി.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി കെ.എച്ച് കോട്ടപ്പുഴ സ്വാഗതവും സെക്രട്ടറി വി.ഉസ്മാന്‍ ഫൈസി ഇന്ത്യന്നൂര്‍ നന്ദിയും പറഞ്ഞു.

Recent Posts