കോഴിക്കോട് : സമസ്ത വസനാട് ദുരന്ത സഹായ ഫണ്ടിലേക്ക് സമസ്ത ഇസ്‌ലാമിക് സെന്റര്‍ (എസ്.ഐ.സി) സഊദി നാഷണല്‍ കമ്മിറ്റിയുടെ ആദ്യഗഡു തുക കൈമാറി. എസ്.ഐ.സി സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് ഉബൈദുല്ല തങ്ങള്‍ അല്‍ ഹൈദ്രൂസി മേലാറ്റൂര്‍, ചെയര്‍മാന്‍ സൈദ് ഹാജി മൂന്നിയൂര്‍, ട്രഷറര്‍ ഇബ്‌റാഹീം ഓമശ്ശേരി എന്നിവര്‍ ചേര്‍ന്നാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി കെ.ഉമര്‍ ഫൈസി മുക്കം, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ക്ക് തുക കൈമാറിയത്. എസ്.ഐ.സി നാഷണല്‍ കമ്മിറ്റി പി.ആര്‍.ഒ ഉസ്മാന്‍ എടത്തില്‍ എസ്.കെ.ഐ.എം.വി ബോര്‍ഡ് മുഫത്തിശുമാരായ നാലകത്ത് അബ്ദുറസാഖ് ഫൈസി, മൂസ ദാരിമി മുക്കാലി എന്നിവര്‍ സംബന്ധിച്ചു.