കോഴിക്കോട് : 2026 ഫെബ്രുവരി 6,7,8 തിയ്യതികളില്‍ നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക മഹാ സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണ കണ്‍വെന്‍ഷന്‍ 2025 ഫെബ്രുവരി 6ന് കോഴിക്കോട് വെച്ച് നടത്താന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം തീരുമാനിച്ചു. സമ്മേളന സ്ഥലം, പ്രമേയം, ലോഗോ എന്നിവ സ്വാഗത സംഘം രൂപീകരണ കണ്‍വെന്‍ഷനില്‍ വെച്ച് പ്രഖ്യാപിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗങ്ങളും പോഷക സംഘടനകളുടെ സംസ്ഥാന ഭാരവാഹികളും കണ്‍വെന്‍ഷനില്‍ സംബന്ധിക്കും. ജില്ലാ, മണ്ഡലം തല സമ്മേളനങ്ങള്‍ നടത്താനും തീരുമാനിച്ചു. നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി 100 പുസ്തകങ്ങളും ഗഹനമായ സുവനീറും പ്രസിദ്ധീകരിക്കും. സമസ്തയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തില്‍ ഏകോപിപ്പിക്കുന്നതിന് ദേശീയ വിദ്യാഭ്യാസ സമിതിക്ക് രൂപം നല്‍കാനും തീരുമാനിച്ചു. നൂറാം വാര്‍ഷികത്തിന്റെ സ്മാരകമായി അന്താരാഷ്ട്ര ഹെരിറ്റേജ് മ്യൂസിയം സ്ഥാപിക്കും. ദേശീയ ഹനഫീ പണ്ഡിത സംഗമം നടത്താനും നിശ്ചയിച്ചു. സമകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് രമ്യമായി പരിഹരിച്ച് മുന്നോട്ടു പോവാന്‍ തീരുമാനിച്ചു. സോഷ്യല്‍ മീഡിയയിലും മറ്റും അനാവശ്യ ചര്‍ച്ചകള്‍ നടത്തി പരസ്പരം വിദ്വേശമുണ്ടാക്കുന്നതും ഭിന്നിപ്പിക്കുന്നതുമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. എം.ടി അബ്ദുല്ല മുസ്ലിയാര്‍, പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, എം.കെ മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, യു.എം. അബ്ദുറഹിമാന്‍ മുസ്ലിയാര്‍, എം.പി കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍ നെല്ലായ, കെ ഉമര്‍ ഫൈസി മുക്കം, പി.കെ മൂസക്കുട്ടി ഹസ്രത്ത്, കെ.ടി ഹംസ മുസ്ലിയാര്‍, വി മൂസക്കോയ മുസ്ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, കെ.കെ.പി അബ്ദുല്ല മുസ്ലിയാര്‍, ഇ.എസ് ഹസ്സന്‍ ഫൈസി, പി.കെ ഹംസക്കുട്ടി മുസ്ലിയാര്‍ ആദൃശ്ശേരി, ഐ.ബി ഉസ്മാന്‍ ഫൈസി, എം.എം. അബ്ദുല്ല ഫൈസി എടപ്പാല, എം.പി മുസ്തഫല്‍ ഫൈസി, ബി.കെ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ബംബ്രാണ, പി.എം അബ്ദുസ്സലാം ബാഖവി വടക്കേകാട്, എം.പി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ പൈങ്കണ്ണിയൂര്‍, എം.വി ഇസ്മാഈല്‍ മുസ്ലിയാര്‍, സി.കെ സൈദാലിക്കുട്ടി ഫൈസി കോറാട്, അസ്ഗറലി ഫൈസി പട്ടിക്കാട്, ഡോ. സി.കെ അബ്ദുറഹിമാന്‍ ഫൈസി അരിപ്ര, കെ.എം ഉസ്മാനുല്‍ ഫൈസി തോടാര്‍, ഒളവണ്ണ അബൂബക്കര്‍ ദാരിമി, പി.വി അബ്ദുസ്സലാം ദാരിമി ആലംപാടി സംസാരിച്ചു.