ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ മദ്റസകളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങൾ മെമ്മോറിയൽ സ്കോളർഷിപ്പ് ഫൈനൽ പരീക്ഷ റിസൾട്ട് പ്രസിദ്ധീകരിച്ചു. https://hsmscholarshipkerala.in/search എന്ന ലിങ്ക് വഴി പരീക്ഷാർത്ഥികളുടെ രജിസ്റ്റർ നമ്പർ കൊടുത്ത് റിസൾട്ട് അറിയാനാകും. 30 ന് താഴെ മാർക്ക് നേടിയവർക്ക് D യും മുകളിലുള്ളവർക്ക് ലഭിച്ച മാർക്കും രേഖപ്പെടുത്തിയാണ് റിസൾട്ട് ക്രമീകരിച്ചത്. മലപ്പുറം വെസ്റ്റ് ജില്ലയിലെ തവനൂർ റൈഞ്ചിലെ മാത്തൂർ ഹയാത്തുൽ ഇസ്ലാം മദ്റസയിലെ ആയിശ പി ഒന്നാം സ്ഥാനവും കോഴിക്കോട് ജില്ലയിലെ മലയമ്മ റൈഞ്ചിലെ വെണ്ണക്കോട് ഹിദായത്തുൽ ഇസ്ലാം മദ്റസയിലെ അഫ്ര പി കെ രണ്ടാം സ്ഥാനവും കണ്ണൂർ ജില്ലയിലെ കണ്ണൂർ സിറ്റി റൈഞ്ചിലെ ആദികടലായി സലാമുൽ ഇസ്‌ലാം മദ്രസയിലെ നവാർ വി മൂന്നാം സ്ഥാനവും നേടി സ്വർണ മെഡലുകള്‍ക്ക് അർഹരായി. സംസ്ഥാന തലത്തിൽ ആകെ 267 വിദ്യാര്‍ത്ഥികള്‍ സ്കോളർഷിപ്പിന് അര്‍ഹത നേടി. റെയ്ഞ്ച് തലങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാർഡ് ലഭിക്കും. 2024 ഡിസംബര്‍ 24ന് വിവിധ ജില്ലകളിൽ നിന്നും 3881 സെൻ്ററുകളിലായി പ്രാഥമിക പരീക്ഷ എഴുതിയ 76,650 വിദ്യാര്‍ത്ഥികളില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട 12,209 കുട്ടികളാണ് ഫൈനൽ പരീക്ഷയിൽ പങ്കെടുത്തത്. മലപ്പുറം വെസ്റ്റ് ജില്ല 2,956, കോഴിക്കോട് 2,339, മലപ്പുറം ഈസ്റ്റ് 2,634, കണ്ണൂർ 1,727, തൃശൂർ 1,048, വയനാട് 652, എറണാകുളം 430, ആലപ്പുഴ 172, കൊല്ലം 152, തിരുവനന്തപുരം 99 എന്നിങ്ങനെയാണ് ജില്ലയില്‍ നിന്നും ഫൈനല്‍ പരീക്ഷക്ക് പങ്കെടുത്തവര്‍. ജില്ലകളിലെ തെരെഞ്ഞെടുക്കപ്പെട്ട 347 സെന്ററുകളിലാണ്പരീക്ഷ നടന്നത്. പുനഃപരിശോധനക്ക് ഫെബ്രുവരി 5 വരെ റെയ്ഞ്ച് സെക്രട്ടറിമാര്‍ മുഖേനെ 100രൂപ ഫീസോട് കൂടി അപേക്ഷിക്കാവുന്നതാണ്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയും എച്ച്.എസ്.എം. സ്കോളര്‍ഷിപ്പ് സമിതി ചെയര്‍മാനുമായ എം.ടി അബ്ദുല്ല മുസ്ലിയാര്‍ ഫൈനല്‍ പരീക്ഷാ റിസല്‍ട്ട് പ്രഖ്യാപിച്ചു. കണ്‍വീനര്‍ നിയാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കെ മോയിന്‍ കുട്ടി മാസ്റ്റര്‍, കെ.കെ ഇബ്രാഹീം മുസ്ലിയാര്‍, കെ.ടി ഹുസൈന്‍ കുട്ടി മുസ്ലിയാര്‍, അബ്ദുല്‍ ഖാദിര്‍ ഖാസിമി, കെ.പി കോയ ഹാജി കോഴിക്കോട്, ഇബ്നു ആദം കണ്ണൂര്‍, ഹസൈനാര്‍ ഫൈസി, സാദിഖ് ഫൈസി എന്നിവര്‍ പങ്കെടുത്തു.
സമസ്ത നൂറാം വാർഷികം മാഗസിൻ മത്സരം
2025-11-15
സമസ്ത അംഗീകൃത മദ്റസകളുടെ എണ്ണം 11,080 ആയി
2025-11-09
സമസ്ത ഗ്ലോബൽ എക്സ്പോ: ശിൽപശാല നടത്തി
2025-10-15
പഠന ക്യാമ്പ്, റജിസ്ട്രേഷൻ തുടങ്ങി
2025-09-27
സമസ്ത പ്രാർത്ഥന ദിനം സെപ്തംബര്‍ 28ന്
2025-09-23
തഹിയ്യ മേഖല സഞ്ചാരത്തിന് സമാപനം
2025-09-23
സമസ്ത നൂറാം വാർഷികം പോസ്റ്റർ ഡേ 26 ന്
2025-09-23
2025-07-04
സമസ്ത മദ്റസകളുടെ എണ്ണം 11,000
2025-06-30
സമസ്ത സ്ഥാപകദിന പരിപാടികൾ പ്രൌഡമായി
2025-06-26
© 2025 Samastha Kerala Jem-iyyathul Ulama. and Designed and developed by IRSYS Technologies