കോഴിക്കോട് : സമസ്ത കൈത്താങ് പദ്ധതിയുടെ ഭാഗമായി എട്ടാംഘട്ടം ഫണ്ട് സമാഹരണം ഇന്ന് (27-12-2024) നടക്കും.മഹല്ല് ശാക്തീകരണം, സംസ്കരണ പ്രവർത്തനങ്ങൾ, സാഹിത്യ പ്രചാരണം, കേരളേതര സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ സംസ്കരണ പ്രവർത്തനങ്ങൾ, റിലീഫ് എന്നിവ ലക്ഷ്യമാക്കിയാണ് സമസ്ത കൈത്താങ് പദ്ധതി ആവിഷ്കരിച്ചത്. 2015 ൽ തുടക്കം കുറിച്ച കൈത്താങ് പദ്ധതിയുടെ എട്ടാമത് ഫണ്ട് ശേഖരണമാണ് ഇന്ന് പള്ളികൾ കേന്ദ്രീകരിച്ചും 29 ന് മദ്രസ്സകൾ മുഖേനയും നടക്കുന്നത്. സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ നിർണ്ണയിച്ചനിശ്ചിത ശതമാന പ്രകാരമാണ് കൈത്താങ് ഫണ്ടിൽ നിന്നും ധന വിനിയോഗം നടക്കുന്നത്.മസ്കറ്റ് കെ. വി. ഗ്രൂപ്പ് മാനേജിങ് ഡയരക്ടർ എ. കെ.അബ്ദുൽ വാഹിദ് ഹാജി യിൽ നിന്നും സംഭാവന സ്വീകരിച്ച് സമസ്ത കേരള ജം ഇ യ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.സമസ്ത കൈത്താങ് പദ്ധതി ഫണ്ട് സമാഹരണം വിജയിപ്പിക്കാൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ,സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ട്രഷറർ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പാണക്കാട്,സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ,ട്രഷറർ പി. പി. ഉമ്മർ മുസ്‌ലിയാർ കൊയ്യോട്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പി. കെ. മൂസക്കുട്ടി ഹസ്റത്ത്,ജനറൽ സെക്രട്ടറി എം. ടി. അബ്ദുള്ള മുസ്‌ലിയാർ എന്നിവർ അഭ്യർത്ഥിച്ചു.