ചേളാരി: സമസ്ത കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായുള്ള എട്ടാം ഘട്ട വിഭവ സമാഹരണം 2024 ഡിസംബര്‍ 27-ന് നടത്താന്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചു. മഹല്ല് ശാക്തീകരണം, പ്രസിദ്ധീകരണ പ്രചാരണം, സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍, കേരളേതര സംസ്ഥാനങ്ങലില്‍ വിദ്യാഭ്യാസ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, ജീവകാരുണ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തനങ്ങള്‍ എന്നിവ ലക്ഷ്യമാക്കി 2015 ല്‍ തുടക്കം കുറിച്ചതാണ് സമസ്ത കൈത്താങ്ങ് പദ്ധതി. ഓരോ വിഭാഗത്തിനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ നിര്‍ണയിച്ച ശതമാന പ്രകാരമാണ് കൈത്താങ്ങ് പദ്ധതിയുടെ ധനവിനിയോഗം നടക്കുന്നത്. കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി സമസ്തയുടെയും പോഷക സംഘടനകളുടെയും ഭാരവാഹികളുടെയും, റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി എന്നിവരുടെയും സംയുക്ത ജില്ലാ കണ്‍വെന്‍ഷനുകള്‍ താഴെ പറയുന്ന പ്രകാരം ചേരും. എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ സംഗമം എറണാകുളം മുടിക്കല്‍ സമസ്ത ജില്ലാ കാര്യാലയത്തില്‍ ഡിസംബര്‍ 9 തിങ്കളാഴ്ച രാവിലെ 10 മണിക്കും, ദക്ഷിണകന്നഡ, ചിക്ക് മംഗളൂരു ജില്ലകളുടെ സംഗമം ഡിസംബര്‍ 9 തിങ്കളാഴ്ച രാവിലെ 11 മണിക്ക് അഡിയാര്‍ കണ്ണൂരില്‍ വെച്ചും, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, കന്യാകുമാരി ജില്ലകളുടെ സംഗമം ഡിസംബര്‍ 11-ന് ഉച്ചയ്ക്ക് 3 മണിക്ക് തിരുവനന്തപുരം സമസ്ത ജൂബിലി സൗധത്തില്‍ വെച്ചും, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളുടെ സംഗമം ഡിസംബര്‍ 11-ന് രാവിലെ 11 മണിക്ക് ചെര്‍പ്പുളശ്ശേരി സമസ്ത ജില്ലാ കാര്യാലയത്തില്‍ വെച്ചും, കാസര്‍ഗോഡ് ജില്ല സംഗമം ഡിസംബര്‍ 16-ന് രാവിലെ 11 മണിക്ക് ചട്ടഞ്ചാല്‍ എം.ഐ.സി യില്‍ വെച്ചും, കോഴിക്കോട് ജില്ല സംഗമം ഡിസംബര്‍ 16-ന് രാവിലെ 11 മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ചും, വയനാട്, നീലഗിരി ജില്ല സംഗമം ഡിസംബര്‍ 16-ന് രാവിലെ 11 മണിക്ക് കല്‍പ്പറ്റ സമസ്ത ജില്ലാ കാര്യാലയത്തില്‍ വെച്ചും, മലപ്പുറം ഈസ്റ്റ്, മലപ്പുറം വെസ്റ്റ് സംഗമം ഡിസംബര്‍ 17-ന് രാവിലെ 11 മണിക്ക് ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ വെച്ചും, കണ്ണൂര്‍, കൊടക്, ബംഗളൂരു ജില്ല സംഗമം ഡിസംബര്‍ 18-ന് കണ്ണൂര്‍ ഇസ്‌ലാമിക് സെന്ററില്‍ വെച്ചും നടക്കുന്നതാണ്.