ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ ഈ മാസം 24ന് (ചൊവ്വാഴ്ച) നടക്കുന്ന സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സ്മാരക സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ 81,911 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. ഏറ്റവും കൂടുതല്‍ പരീക്ഷാര്‍ത്ഥികള്‍ പങ്കെടുക്കുന്നത് മലപ്പുറം വെസ്റ്റ് ജില്ലയില്‍ നിന്നാണ് 27,309. കോഴിക്കോട് 15,570, മലപ്പുറം ഈസ്റ്റ് 12,993, കണ്ണൂര്‍ 12,173, തൃശൂര്‍ 5,272, വയനാട് 4,527, എറണാകുളം, 2,034, ആലപ്പുഴ 1,051, തിരുവനന്തപുരം 537, കൊല്ലം 505 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ നിന്ന് പരീക്ഷയില്‍ പങ്കെടുക്കുന്നത്. വിവിധ ജില്ലകളിലെ 3,881 സെന്ററുകളില്‍ വെച്ചാണ് പരീക്ഷ നടക്കുന്നത്. മദ്റസ തലങ്ങളിലെ പ്രാഥമിക പരീക്ഷയില്‍ 80% ശതമാനം മാര്‍ക്ക് നേടുന്നവര്‍ക്കും, മദ്റസയിലെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കും ഫൈനല്‍ പരീക്ഷ 2025 ജനുവരി 11ന് ശനിയാഴ്ച തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ വെച്ച് നടക്കും. ജില്ലാ കോഡിനേറ്റര്‍മാരുടെ കീഴില്‍ തെരഞ്ഞെടുക്കപ്പെട്ട റെയ്ഞ്ച് കോ-ഓഡിനേറ്റര്‍മാര്‍ പരീക്ഷ നടത്തിപ്പിന് നേതൃത്വം നല്‍കും. 24ന് മദ്റസകള്‍ക്ക് അവധി ചേളാരി: എച്ച്.എസ്.എം. സ്കോളര്‍ഷിപ്പ് പരീക്ഷ നടക്കുന്നതിനാല്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ള എല്ലാ മദ്റസകള്‍ക്കും ഡിസംബര്‍ 24ന് അവധിയായിരിക്കുന്നതാണെന്ന് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ അറിയിച്ചു.