News and Events

img
  2024-09-12

വഖഫ് (ഭേദഗതി) ബില്‍ - 2024 പാര്‍ലമെന്റ് സംയുക്ത സമിതി മുമ്പാകെ സമസ്ത നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച വഖഫ് (ഭേദഗതി) ബില്‍ - 2024 സംബന്ധിച്ച് പാര്‍ലമെന്റ് സംയുക്ത സമിതി മുമ്പാകെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. 1995ലെ വഖഫ് നിയമത്തെ അസ്ഥിരപ്പെടുത്തുന്ന ഭേദഗതികള്‍ക്കോ കൂട്ടിച്ചേര്‍ക്കലുകള്‍ക്കോ സംയുക്ത പാര്‍ലമെന്റ് സമിതി അംഗീകാരം നല്‍കരുതെന്ന് സമസ്ത സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. നിലവിലുള്ള നിയമത്തിന്റെ പേര് മാറ്റി കേന്ദ്ര സര്‍ക്കാരില്‍ മാത്രം കേന്ദ്രീകരിക്കുന്ന വിധത്തിലുള്ള പേര് മാറ്റതിനെതിരെയും വഖഫിന്റെ തീരുമാനമെടുക്കാനുള്ള അതോറിറ്റിയായി കലക്ടറെ ചുമതടലപ്പെടുത്തിയതിനെതിരയും മുതവല്ലിയെ നിയമിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവന്നതിനെതിരെയും ഇന്ത്യയിലെ മുഴുവന്‍ വഖഫുകളും കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പോര്‍ട്ടല്‍ ആന്റ് ഡാറ്റാ ബേസില്‍ രജിസ്റ്റര്‍ ചെയ്യിക്കാനുള്ള നീക്കത്തിനെതിരെയും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ചട്ടങ്ങള്‍ രൂപീകരിക്കാനുള്ള അധികാരങ്ങള്‍ ഒഴിവാക്കിയതിനെതിരെയും വഖഫ് സ്വത്ത് കണ്ടെത്തി സംരക്ഷിക്കാന്‍ സര്‍വ്വെ കമ്മീഷണറേ നിയമിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അധികാരം ഇല്ലായ്മ ചെയ്തതിനെതിരെയും, മത ഭേദമന്യെ വഖഫ് ചെയ്യാനുള്ള നിയമ സാധുത ഒഴിവാക്കിയതിനെതിരെയും, ഉപയോഗം മൂലം വഖഫായി പരിഗണിക്കപ്പെട്ട് വന്നിരുന്ന വസ്തുക്കളെ വഖഫല്ലാതാക്കി മാറ്റിയതിന് എതിരെയും, വഖഫ് അലല്‍ ഔലാദിനെ പാരമ്പര്യ സ്വത്ത് പോലെ വീതം വെക്കാനുള്ള അധികാരം നല്‍കിയതിനെതിരെയും, ആധാരത്തെ കുറിച്ചോ വാഖിഫിനെ കുറിച്ചോ ഭൂഅതിരുകളെ കുറിച്ചോ ഉള്ള അറിവില്ലായ്മ മൂലം സ്വത്തുക്കളെ വഖഫല്ലാതാക്കി മാറ്റുന്നതിനെതിരെയും, മുന്‍കാല പ്രാബല്യത്തോടെ നിലവിൽ വഖ്ഫായി ഉപയോഗിക്കുന്ന എല്ലാ ഗവണ്‍മെന്റ് ഭൂമികളും വഖഫല്ലാതാക്കി മാറ്റുന്നതിനെതിരെയും, വഖഫ് വസ്തുവിനെതിരെ കലക്ടര്‍ പരാതി സ്വീകരിച്ചാല്‍ തന്നെ സ്വത്ത് വഖഫല്ലാതാക്കി മാറ്റുന്നതിനെതിരെയും, പരാതി പ്രകാരമുള്ള തീര്‍പ്പ് കല്‍പിക്കാന്‍ കലക്ടര്‍ക്ക് കാലാവധി നിശ്ചയിക്കാത്തതിനെതിരെയും, വഖഫ് സര്‍വ്വെ കമ്മീഷണറുടെ കൈവശമുള്ള മുഴുവന്‍ കാര്യങ്ങളും കലക്ടര്‍ക്ക് കൈമാറാനുള്ള നിര്‍ദ്ദേശത്തിനെതിരെയും, സംസ്ഥാന സര്‍ക്കാരുകളുടെ ഗസറ്റ് വിജ്ഞാപനത്തിന്റെ നിയമ സാധുത ഒഴിവാക്കിയതിന്നെതിരെയും, വഖഫ് തര്‍ക്കത്തില്‍ തീര്‍പ്പ് കല്‍പിക്കാനുള്ള വഖഫ് ട്രൈബ്യൂണലിന്റെ അധികാരം ഇല്ലായ്മ ചെയ്യുന്നതിന്നതിരെയും, വഖഫ് വസ്തുവിന് എതിരെ പരാതി നല്‍കാനുണ്ടായിരുന്ന കാലാവധി എടുത്ത് കളഞ്ഞതിനെതിരെയും, സെന്‍ട്രല്‍ വഖഫ് കൗണ്‍സിലില്‍ മുസ്ലിംകളല്ലാത്ത രണ്ട് പേരെ നിര്‍ബന്ധമാക്കിയതിന്നെതിരെയും, സംസ്ഥാന വഖഫ്ബോര്‍ഡില്‍ മുതവല്ലിമാരുടെ പ്രാധിനിഥ്യം കുറച്ചതിനെതിരെയും, മുന്‍സിപ്പാലിറ്റി/പഞ്ചായത്തിലെ രണ്ട് മെമ്പര്‍മാരെ വഖഫ് ബോര്‍ഡ് അംഗങ്ങളാക്കാനുള്ള നീക്കത്തിന്നെതിരെയും, മുസ്ലിംകളില്‍ ജാതീയതയുണ്ടെന്ന നിലക്ക് പരാമര്‍ശം നടത്തിയതിന്നെതിരെയും, വഖഫ് ബോര്‍ഡ് ചെയാര്‍മാനെ തെരഞ്ഞെടുക്കാനുള്ള അധികാരം ബോർഡ്‌ അംഗങ്ങളില്‍ നിന്ന് എടുത്ത് കളഞ്ഞതിന്നെതിരെയും, വഖഫ് ബോര്‍ഡ് സി.ഇ.ഒയെ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നിയമിക്കാനുള്ള നീക്കത്തിനെതിരെയും, ആധാരപ്രകാരമല്ലാതെ സൃഷ്ടിക്കപ്പെടുന്ന വഖഫിന്റെ നിയമ സാധുത ഒഴിവാക്കിയതിനെ തിരെയും, വഖഫ് രജിസ്ത്രേഷനും സര്‍ട്ടിഫിക്കറ്റ് നല്‍കലും കേന്ദ്ര സര്‍ക്കാറിന്റെ പോര്‍ട്ടല്‍ ആന്‍റ് ഡാറ്റാ ബേസ് വഴി മാത്രമാക്കിയതിനതിരെയും, ആധാരമില്ലാത്ത വഖഫിന്റെ രജിസ്ത്രേഷന്‍ റദ്ദാക്കിയതിനെതിരെയും, വഖഫ് ബോര്‍ഡിന് ലഭിക്കുന്ന രജിസ്ത്രേഷന്‍ അപേക്ഷ കലക്ടര്‍ക്ക് കൈമാറമെന്ന നിര്‍ദ്ദേശത്തിനെതിരെയും, വഖഫ് സ്വത്തില്‍ തര്‍ക്കമുണ്ടെന്ന് കലക്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പക്ഷം തീര്‍പ്പ് കല്‍പിക്കാന്‍ സിവില്‍ കോടതിയെ സമീപിക്കണമെന്ന നിര്‍ദ്ദേശത്തിന്നെതിരെയും, വഖഫ് ഭേദഗതി നിയമം നിലവില്‍ വന്ന് ആറ് മാസം കഴിഞ്ഞാല്‍ രജിസ്ത്രേഷന്‍ നടത്താത്ത വഖഫ് വസ്തു സംബന്ധിച്ച് രാജ്യത്തെ ഒരു കോടതിയും കേസ് പരിഗണനക്കെടുക്കാന്‍ പാടില്ല എന്ന നിര്‍ദ്ദേശത്തിന്നെതിരെയും, കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം മാത്രം സംസ്ഥാന വഖഫ് ബോര്‍ഡുകള്‍ വഖഫ് രജിസ്തര്‍ തയ്യാറാക്കണമെന്ന നിര്‍ദ്ദേശത്തിന്നെതിരെയും, റവന്യൂ രേഖകകളില്‍ വഖഫ് വസ്തു സംബന്ധിച്ച മാറ്റം രേഖപ്പെടുത്തുന്നതിന് മുമ്പ് 90 ദിവസത്തെ സമയം നല്‍കി ഒരു പ്രാദേശിക ഭാഷാ ദിനപത്രമുള്‍പ്പെടെ രണ്ട് ദിനപത്രങ്ങളില്‍ പരസ്യം നല്‍കിയിരിക്കണമന്ന നിര്‍ദ്ദേശത്തിന്നെതിരെയും, വഖഫ് സ്വത്തുക്കള്‍ സംബന്ധിച്ച അന്വേഷണം നടത്തി സ്വമേധയാ തീരുമാനമെടുക്കാനുള്ള വഖഫ് ബോര്‍ഡുകളുടെ മുഴുവന്‍ അധികാരങ്ങളും റദ്ദാക്കിയതിനെതിരെയും, ഒരിക്കല്‍ ഒരു വഖഫ് കമ്മിറ്റിയില്‍ നിന്നോ മുതവല്ലി സ്ഥാനത്ത് നിന്നോ കോടതി ഉത്തരവ് പ്രകാരം പുറത്താക്കപ്പെടുന്ന ആള്‍ക്ക് പിന്നീട് ഒരു വഖഫ് കമ്മിറ്റിയിലും അംഗമാകാനുള്ള അര്‍ഹതയുണ്ടായിരിക്കുന്നതല്ലെന്ന നിര്‍ദ്ദേശത്തിനെതിരെയും, വഖഫ് സ്വത്ത് അന്യാധീനപ്പെടുത്തുന്നവര്‍ക്ക് ബാധകമായിരുന്ന കഠിന തടവ് ഒഴിവാക്കിയതിനെതിരെയും, വഖഫ് നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ജാമ്യമില്ലാ കുറ്റമായിരുന്നത് ഒഴിവാക്കിയതിനെതിരെയും, വഖഫ് സ്വത്ത് അന്യാധീനപ്പെടുത്തിയ കുറ്റങ്ങള്‍ പരിഗണിക്കുന്നതിന് കോടതികള്‍ക്കുണ്ടായിരുന്ന നിയന്ത്രണം ഒഴിവാക്കിയതിനെതിരെയും, കലക്ടറുടെ നിര്‍ദ്ദേശം ലംഘിച്ചാല്‍ ആറ് മാസം തടവും 20,000രൂപ പിഴയും ചുമത്തുന്നതിനെതിരെയും, യു.എ.പി.എ ചുമത്തപ്പെട്ട സംഘടനയുമായി സഹകരിക്കുന്ന വ്യക്തിയാണെന്ന് ഡിക്ലയര്‍ ചെയ്യപ്പെട്ടാല്‍ പ്രസ്തുത വ്യക്തിയെ മുതവല്ലി സ്ഥാനത്ത് നിന്ന് ഒഴിവാക്കാവുന്നതാണെന്ന നിര്‍ദ്ദേശത്തിന്നെതിരെയും, വഖഫ് കമ്മിറ്റിയുടെ ഭരണഘടനാ സ്കീം രൂപീകരിക്കുന്നതിന് മുമ്പ് പൊതുജനങ്ങളെ അറിയിക്കണമെന്ന നിര്‍ദ്ദേശത്തിനെതിരെയും, വഖഫ് ട്രൈബ്യൂണല്‍ അംഗങ്ങളില്‍ നിന്ന് ശരീഅത്ത് പരിജ്ഞാനമുള്ള വ്യക്തിയെ ഒഴിവാക്കിയതിനെതിരെയും, വഖഫ് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന്ന് ബാധകമായിരുന്ന നിയമം മാറ്റം വരുത്തിയതിനെതെരിയും, വഖഫ് സര്‍വ്വെ കമ്മീഷണറുടെ മുഴുവന്‍ ചുമതലകളും കലക്ടര്‍ക്ക് നല്‍കിയതിനെതിരെയും, വഖഫ് സ്വത്ത് തിരിച്ചുപിടിച്ചെടുക്കുന്നതിന്ന് നിയമം മൂലം നിയന്ത്രണം വരുത്തിയതിനെതിരെയും, 1947ലെ വിഭജനത്തില്‍ ഉപേക്ഷിച്ച് പോയ വഖഫ് സ്വത്തുക്കളുടെ സംരക്ഷണം ഒഴിവാക്കുന്നതിനതിരെയും, വഖഫ് വസ്തു സംബന്ധിച്ച് വഖഫ് നിയമത്തിന്ന് മറ്റു നിമയങ്ങള്‍ക്കുമേലുള്ള അപ്രമാധിത്യം ഒഴിവാക്കിയതിനെതിരെയും, സെന്‍‍ട്രല്‍ ഗവണ്‍മെന്റ് നേരിട്ട് വഖഫ് ചട്ടങ്ങള്‍ ഉണ്ടാക്കുന്നതിനെതിരെയും, വഖഫ് വസ്തു രജിസ്തര്‍ ചെയ്യുന്നത് സംബന്ധിച്ചും വഖഫ് രജിസ്തറിനെ സംബന്ധിച്ചും വഖഫ് ബോര്‍ഡിന് റെഗുലേഷന്‍സ് പുറപ്പെടുവിക്കുന്നതിനുള്ള അധികാരം ഇല്ലായ്മ ചെയ്യുന്നതിനെതിരെയും മറ്റുമുള്ള നിരവധി നിര്‍ദ്ദേശങ്ങൾ ഉൾപ്പെടുത്തിയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരും സമസ്തയുടെ നിവേദനം സമർപ്പിച്ചിരിക്കുന്നത്.

Recent Posts