ചേളാരി: മദ്‌റസ വിദ്യാര്‍ത്ഥികള്‍ക്കായി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ നടത്താന്‍ എസ്.കെ.ഐ.എം.വി.ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചു. മദ്‌റസ ആറാം ക്ലാസ് മുതല്‍ പ്ലസ്ടുവരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് പരീക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളത്. നവംബര്‍ 15 വരെ അപേക്ഷിക്കാന്‍ അവസരമുണ്ട്. ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. സംസ്ഥാന തലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് സ്വര്‍ണനാണയങ്ങളും 95% മാര്‍ക്ക് നേടുന്നവര്‍ക്ക് 2000/- രൂപയും 90% മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് 1000/- രൂപയും ലഭിക്കും. 60% മാര്‍ക്ക് ലഭിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മെറിറ്റ് സര്‍ട്ടിഫിക്കറ്റുകളും പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കും പാര്‍ട്ടിസിപ്പന്റ് സര്‍ട്ടിഫിക്കറ്റുകളും നല്‍കും. പരീക്ഷ നടത്തിപ്പിന് താഴെ പറയുന്ന സമിതിയെ തെരഞ്ഞെടുത്തു. പി.കെ മൂസക്കുട്ടി ഹസ്‌റത്ത്, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, കെ.ടി ഹംസ മുസ്‌ലിയാര്‍, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി (രക്ഷാധികാരികള്‍), എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ (ചെയര്‍മാന്‍), ഒ.എം.എസ് തങ്ങള്‍ മേലാറ്റൂര്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍), സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ (കണ്‍വീനര്‍), കെ.ടി ഹുസൈന്‍കുട്ടി മൗലവി (കോ-ഓഡിനേറ്റര്‍), കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ, അബ്ദുല്‍ഖാദിര്‍ അല്‍ ഖാസിമി, ഇസ്മായില്‍ ഫൈസി വണ്ണപുറം, ഇല്ല്യാസ് ഫൈസി തൃശൂര്‍, ഷാജഹാന്‍ അമാനി കൊല്ലം (വൈ.ചെയര്‍മാന്‍), സിദ്ദീഖ് ഫൈസി കണ്ണൂര്‍, ഹാരിസ് ബാഖവി കംബ്ലക്കാട്, ശിഹാബുദ്ധീന്‍ മുസ്‌ലിയാര്‍ ആലപ്പുഴ, പീര്‍ മുഹമ്മദ് ഹിശാമി തിരൂവനന്തപുരം, കെ.പി കോയ കോഴിക്കോട്, മുഹമ്മദ് ഇബ്‌നു ആദം കണ്ണൂര്‍, കെ.എം.കുട്ടി എടക്കുളം, എന്‍.ടി.സി അബ്ദുല്‍മജീദ് മലപ്പുറം (ജോ.കണ്‍വീനര്‍) ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, എം. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക്, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, കെ.കെ ഇബ്‌റാഹീം മുസ്‌ലിയാര്‍, അബ്ദുല്‍ഖാദിര്‍ അല്‍ ഖാസിമി, കെ.പി കോയ, മുഹമ്മദ് ഇബ്‌നു ആദം, സാദിഖ് ഫൈസി സംസാരിച്ചു. മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും കോ-ഓഡിനേറ്റര്‍ കെ.ടി ഹുസൈന്‍കുട്ടി മൗലവി നന്ദിയും പറഞ്ഞു.