കോഴിക്കോട് : പരിഷ്കരിച്ച പാഠപുസ്തകങ്ങള്‍ ഈ അദ്ധ്യയന വര്‍ഷം (2025-26) മുതല്‍ നടപ്പാക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചു. ഒന്നു മുതല്‍ നാല് വരെ ക്ലാസുകളിലെ മദ്റസ പാഠപുസ്തകങ്ങളാണ് ഈ അദ്ധ്യയന വര്‍ഷം പരിഷ്കരിച്ചത്. തുടര്‍ന്ന് ഘട്ടംഘട്ടമായി അഞ്ചു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കും. പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശനവും അക്കാദമിക് സെമിനാറും കോഴിക്കോട് വെച്ച് നടത്താനും യോഗം തീരുമാനിച്ചു. അധ്യാപക പരിശീനത്തിന്റെ ഭാഗമായി ഈ മാസം 29ന് കോഴിക്കോട് ഹോട്ടല്‍ കിംഗ്ഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ വിദഗ്ദരെ പങ്കെടുപ്പിച്ച് സംസ്ഥാന തല പരിശീലനവും തുടര്‍ന്ന് ഫെബ്രുവരിയില്‍ ജില്ലാതല പരിശീലനവും അധ്യയനവര്‍ഷാരംഭത്തില്‍ റെയ്ഞ്ച് തല പരിശീലനവും നല്‍കും. പുതുതായി നാല് മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്കി. ഇതോടുകൂടി സമസ്ത മദ്റസകളുടെ എണ്ണം 10946 ആയി. ഹയാത്തുല്‍ ഇസ്ലാം മദ്റസ കൗടിച്ചാര്, ഹയാത്തുല്‍ ഇസ്ലാം മദ്റസ നടുപ്പദവു (ദക്ഷിണ കന്നഡ), ജാമിഅഃ ചിശ്തിത്തിയ്യ അറബി മദ്റസ ചന്ദമട്ടി (ദര്വാഡ്, കര്‍ണാടക), അല്‍ഹുദാ ഗ്ലോബല്‍ സ്കൂള്‍ മദ്റസ ഓങ്ങല്ലൂര്‍ (പാലക്കാട്) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്. പുതിയങ്ങാടി വരക്കല്‍ മഖാം കോംപ്ലക്സില്‍ (എന്‍.എന്‍.ഇ.സി) മുതവ്വല്‍ ക്ലാസുകള്‍ തുടങ്ങാന്‍ തീരുമാനിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് വാര്‍ഷിക ജനറല്‍ബോഡി യോഗം ഈ മാസം 18ന് രാവിലെ 11 മണിക്ക് വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്റസയില്‍ ചേരാന്‍ നിശ്ചയിച്ചു. പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ.ടി ഹംസ മുസ്ലിയാര്, കെ ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന് മുസ്ലിയാര്, വാക്കോട് മൊയ്തീന് കുട്ടി മുസ്ലിയാര്, എം.സി മായിന്‍ ഹാജി, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന് ഫൈസി പുത്തനഴി, ഇസ്മാഈല്‍ കുഞ്ഞി ഹാജി മാന്നാര്‍, എസ് സഈദ് മുസ്ലിയാര് വിഴിഞ്ഞം, എം അബ്ദുറഹിമാന് മുസ്ലിയാര് കൊടക് സംസാരിച്ചു. ജനറല്‍ മാനേജര്‍ കെ മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
നിശ്ചയദാർഢ്യത്തോടെ നിസ്വാർഥ സേവനം
2026-02-04
പതാകകളെ വരവേറ്റ് വളണ്ടിയർ റൂട്ട് മാർച്ച്
2026-02-04
ആവേശമായി സമസ്ത ഗ്ലോബല്‍ എക്സ്പോ
2026-02-02
2026-02-01
മിഴി തുറന്നു, അറിവിൻ്റെ മികവുത്സവം
2026-01-31
ആലപ്പുഴയിലെ ആ സമ്മേളന സ്മരണകൾ അലയടിച്ച്
2025-12-22
സമസ്ത നൂറാം വാർഷികം മാഗസിൻ മത്സരം
2025-11-15
സമസ്ത അംഗീകൃത മദ്റസകളുടെ എണ്ണം 11,080 ആയി
2025-11-09
സമസ്ത ഗ്ലോബൽ എക്സ്പോ: ശിൽപശാല നടത്തി
2025-10-15
പഠന ക്യാമ്പ്, റജിസ്ട്രേഷൻ തുടങ്ങി
2025-09-27
സമസ്ത പ്രാർത്ഥന ദിനം സെപ്തംബര്‍ 28ന്
2025-09-23
തഹിയ്യ മേഖല സഞ്ചാരത്തിന് സമാപനം
2025-09-23
സമസ്ത നൂറാം വാർഷികം പോസ്റ്റർ ഡേ 26 ന്
2025-09-23
© 2026 Samastha Kerala Jem-iyyathul Ulama. and Designed and developed by IRSYS Technologies