ചേളാരി :ഒക്ടോബർ 6 ന് സമസ്ത പ്രാർത്ഥന ദിനം. എല്ലാ വർഷവും റബീ ഉൽ ആഖിർ മാസത്തിലെ ആദ്യ ഞായറാഴ്ച്ച പ്രാർത്ഥന ദിനമായാചരിക്കാനുള്ളസമസ്ത യുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഈ വർഷത്തെ പ്രാർത്ഥന ദിനം ഒക്ടോബർ ആറിനാണ് നടക്കുക. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ പതിനായിരത്തിൽ പരം അംഗീകൃത മദ്റസകളിലും,വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള അൽബിർറ്, അസ്മി, ഫാളില-ഫളീല, എസ്.എൻ.ഇ.സി സ്ഥാപനങ്ങളിലും, സമസ്തയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റു സ്ഥാപനങ്ങളിലും പ്രാർത്ഥന ദിനം വിപുലമായി ആചരിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും പോഷക സംഘടനകളുടെയും മൺമറഞ്ഞു പോയ നേതാക്കൾ, മഹത്തുക്കൾ, സംഘടന പ്രവർത്തകർ, മുഅല്ലിംകൾ, വിദ്യാർഥികൾ, പ്രസ്ഥാന ബന്ധുക്കൾ, ഓരോ പ്രദേശത്തും സ്ഥാപനങ്ങൾ പടുത്തുയർത്താനും നടത്താനും പരിശ്രമിച്ചവർ എന്നിവരുടെ പരലോക മോക്ഷത്തിനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പീഡിതർക്ക് വേണ്ടിയും അന്നെ ദിവസം പ്രത്യേക പ്രാർത്ഥന നടത്തും. പ്രാർത്ഥന ദിനം വിജയിപ്പിക്കാൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാർ, ട്രഷറർ പി.പി. ഉമ്മർ മുസ്‌ലിയാർ കൊയ്യോട്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പി.കെ. മൂസക്കുട്ടി ഹസ്റത്ത്, ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാർ, ട്രഷറർ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ അഭ്യർത്ഥിച്ചു.
സമസ്ത നൂറാം വാർഷികം മാഗസിൻ മത്സരം
2025-11-15
സമസ്ത അംഗീകൃത മദ്റസകളുടെ എണ്ണം 11,080 ആയി
2025-11-09
സമസ്ത ഗ്ലോബൽ എക്സ്പോ: ശിൽപശാല നടത്തി
2025-10-15
പഠന ക്യാമ്പ്, റജിസ്ട്രേഷൻ തുടങ്ങി
2025-09-27
സമസ്ത പ്രാർത്ഥന ദിനം സെപ്തംബര് 28ന്
2025-09-23
തഹിയ്യ മേഖല സഞ്ചാരത്തിന് സമാപനം
2025-09-23
സമസ്ത നൂറാം വാർഷികം പോസ്റ്റർ ഡേ 26 ന്
2025-09-23
2025-07-04
സമസ്ത മദ്റസകളുടെ എണ്ണം 11,000
2025-06-30
സമസ്ത സ്ഥാപകദിന പരിപാടികൾ പ്രൌഡമായി
2025-06-26
© 2025 Samastha Kerala Jem-iyyathul Ulama. and Designed and developed by IRSYS Technologies