വെളിമുക്ക്(മലപ്പുറം): സംഘടന വലുതാകുമ്പോള്‍ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വഴി സത്യത്തിന്റെതാണെന്നും അതില്‍ ഉറച്ചുനില്‍ക്കേണ്ട ബാധ്യത യുവപണ്ഡിതര്‍ക്കുണ്ടെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സുന്നി ആശയം ഉൾകൊള്ളുന്ന പണ്ഡിതന്‍മാര്‍ക്കു മാത്രമല്ല, വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മറ്റുള്ളവര്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വ്യത്യസ്ത കീഴ്ഘടകങ്ങള്‍ സമസ്തക്കുണ്ട്. അവയെല്ലാം പരസ്പരം വിള്ളലുകള്‍ ഉണ്ടാക്കാതെ പ്രവര്‍ത്തിക്കണം. യുവപണ്ഡിതര്‍ അറിവിനെ വികസിപ്പിച്ചു കൊണ്ടിരിക്കണമെന്നും തങ്ങള്‍ പറഞ്ഞു. എസ്.എന്‍.ഇ.സി സനാഇയ്യ ബിരുദദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരിരുന്നു അദ്ദേഹം. പ്രവാചകൻമാരുടെ അനന്തരാവകാശികളായ പണ്ഡിതർ അവരുടെ സ്വഭാവ ഗുണങ്ങൾ ജീവിതത്തിൽ ആർജ്ജിക്കാനുള്ള പരിശ്രമമാണ് നടത്തേണ്ടത് എന്നും അവരുടെ വഴിയേ സഞ്ചരിച്ച് മഹാന്മാരെ ഉൾക്കൊണ്ടു ജീവിക്കാൻ സന്നദ്ധരാവണമെന്നും തങ്ങൾ കൂട്ടിച്ചേർത്തു. മലപ്പുറം വെളിമുക്ക് ക്രസന്റ് എസ്.എൻ.ഇ.സി ഷീ ക്യാംപസിൽ നടന്ന ബിരുദദാന സമ്മേളനത്തിൽ സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ അധ്യക്ഷനായി പ്രാർഥനക്കും അദ്ദേഹം നേതൃത്വം നൽകി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പതാക ഉയർത്തി. എസ്.എൻ.ഇ.സി അക്കാദമിക് കൗൺസിൽ ചെയർമാൻ പി.എം അബ്ദുസ്സലാം ബാഖവി വടക്കേക്കാട് ആമുഖ ഭാഷണം നടത്തി. സനാഇയ്യ പണ്ഡിതകൾക്കുള്ള സനദ് സർട്ടിഫിക്കറ്റുകൾ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പി.എം അബ്ദുസ്സലാം ബാഖവിക്ക് കൈമാറി. മുഖ്യാതിഥി അൽ അസ്ഹർ യൂണിവേഴ്‌സിറ്റി മുൻ ചാൻസലർ ഡോ. ഇബ്രാഹിം സ്വാലിഹ് അൽ ഹുദ്ഹുദ്, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, എസ്.വൈ.എസ് ജനറൽ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പാണക്കാട്, എസ്.എൻ.ഇ.സി ക്യു.എം.എസ് ചെയർമാൻ സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ പാണക്കാട്, സമസ്ത ജോയിൻ സെക്രട്ടറി കെ. ഉമർ ഫൈസി മുക്കം, എസ്.കെ.ഐ.എം.വി.ബി ജോ. സെക്രട്ടറി ഡോ.എൻ.എ.എം അബ്ദുൽ ഖാദർ, എസ്.എൻ.ഇ.സി കൺവീനർ ഇസ്മായീൽ കുഞ്ഞു ഹാജി മാന്നാർ, ജെ.എൻ.യു പ്രൊഫസർ ഡോ. മുഹമ്മദ് അജ്മൽ, എസ്.എൻ.ഇ.സി അക്കാദമിക് കൗൺസിൽ കൺവീനർ ഡോ. ബഷീർ പനങ്ങങ്ങര പ്രസംഗിച്ചു. മുഖ്യാതിഥി പ്രൊഫ. ഡോ. ഇബ്രാഹിം സലാഹ് അൽ ഹുദ്ഹുദിനുള്ള ഉപഹാരം പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാറും എം.പി അബ്ദുസ്സമദ് സമാദാനിക്കുള്ള ഉപഹാരം ഇസ്മായീൽ ഇസ്മായീൽ കുഞ്ഞുഹാജി മാന്നാറും കൈമാറി. എസ്.എൻ.ഇ.സി അക്കാദമിക് കലണ്ടർ പ്രകാരമുള്ള കോ-കരിക്കുലർ പ്രവർത്തങ്ങളുടെ ഭാഗമായി 2023-24 അധ്യയന വർഷത്തിൽ സംഘടിപ്പിച്ച യൗമുൽ ഇബ്‌ദാ (ക്രീയേറ്റിവിറ്റി ഡേ) യിൽ മികച്ച പ്രകടനം കാഴ്‌ചവച്ച തൃശ്ശൂർ , കൈപ്പമംഗലം എം.ഐ.സി ഇസ്ലാമിക് ആൻഡ് ആർട്സ് കോളേജി(ഷീ സ്ട്രീം)നുള്ള ഉപഹാരവും ടാലന്റ് റെക്കോർഡ് ബുക്ക് 2024 വേൾഡ് റെക്കോർഡ് അവാർഡും എം.പി അബ്ദുസ്സമദ് സമദാനി കൈമാറി. സയ്യിദ് പൂക്കോയ തങ്ങൾ ബാ അലവി കാടാമ്പുഴ എസ്.എൻ.ഇ.സി തസ്‌കിയ പ്രോജക്റ്റ് ലോഞ്ചിങ് നിർവ്വഹിച്ചു. എസ്.എൻ.ഇ.സി ഷീ സ്ട്രീം അഫിലിയേറ്റഡ് സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് കുവൈത്ത് ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) ഏർപ്പെടുത്തിയ സുരയ്യ സ്‌കോളർഷിപ്പ് പദ്ധതി അപേക്ഷാ ഫോം സ്വീകരണം മരവട്ടം ഗ്രേയ്സ് വാലി ഇസ്ലാമിക് കോളേജ് ഫോർ ഗേൾസിലെ പ്രിൻസിപ്പൽ ഷംസുദ്ധീൻ ഫൈസി സമസ്ത മുശാവറ അംഗം പി.കെ ഹംസക്കുട്ടി മുസ്‌ലിയാർ ആദൃശേരിക്ക് നൽകി ഉദ്‌ഘാടനം ചെയ്തു. എസ്.എൻ.ഇ.സി 2024-25 അധ്യയന വർഷത്തെ പ്രവേശന പരീക്ഷയിൽ റാങ്ക് നേടിയ മുഹമ്മദ് ശമീറി (ഗ്രയ്സ് വാലി പ്രൊഫഷനൽ അക്കാദമി, മരവട്ടം) ന് ഡോ.എൻ.എ.എം അബ്ദുൽ ഖാദർ, എം.എം ബഷീർ മുസ്ലിയാർ സ്മാരക അവാർഡ് നൽകി. കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സമസ്ത മുശാവറ അംഗംങ്ങളായ കെ. ഹൈദർ ഫൈസി പനങ്ങാങ്ങര, വാക്കോട് മൊയ്തീൻ കുട്ടി മുസ്‌ലിയാർ, ബി.കെ അബ്ദുൽ ഖാദർ ഖാസിമി ബംബ്രാണ, സി.കെ സൈതാലി കുട്ടി ഫൈസി കോറാട്, അസ്ഗറലി ഫൈസി പട്ടിക്കാട്, ഡോ. സി.കെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര, പി.വി അബ്ദുസ്സലാം ദാരിമി ആലമ്പാടി, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, എസ് മുഹമ്മദ് ദാരിമി, എ.എം പരീദ് എറണാകുളം, കൊടക് അബ്ദുറഹ്മാൻ മുസ്‌ലിയാർ, കെ. മൊയീൻകുട്ടി മാസ്റ്റർ, റഷീദ് ഫൈസി വെള്ളായിക്കോട്, ഡോ അബ്ദുറഹ്മാൻ ഒളവട്ടൂർ, അയ്യൂബ് മുട്ടിൽ, എം.എ ചേളാരി, ഒ.പി.എം അഷ്‌റഫ്, ഡോ. ഷഫീഖ് റഹ്മാനി വഴിപ്പാറ, ഹുസൈൻ കുട്ടി മൗലവി പുളിയാട്ടുകുളം, ഹംസക്കോയ ചേളാരി, ഹനീഫ അച്ഛാട്ടിൽ, പി കെ മുഹമ്മദ് ഹാജി, ടി കെ അലി മാസ്റ്റർ, ഷൗക്കത്തലി ഫൈസി മണ്ണാർക്കാട്, സമസ്തയുടെയും പോക്ഷക സംഘടനകളുടെയും നേതാക്കൾ, അഫിലിയേറ്റഡ് സ്ഥാപനങ്ങളിൽ നിന്നുള്ള മാനേജ്‌മെന്റ് ഭാരവാഹികൾ, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ സംബന്ധിച്ചു. സമാപന പ്രാർത്ഥനാസംഗമത്തിന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി നേതൃത്വം നൽകി.