ജൂണ്‍ -26 സമസ്ത സ്ഥാപക ദിനം മദ്റസകളില്‍ മസുചിതമായി ആചരിക്കുക
കോഴിക്കോട്: ജൂണ്‍-26 സമസ്ത സ്ഥാപകദിനം മദ്റസകളില്‍ സമുചിതമായി ആചരിക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം അഭ്യര്‍ത്ഥിച്ചു. അന്നെദിവസം മദ്റസകളില്‍ സമസ്ത പതാക ഉയര്‍ത്തിയും പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിച്ച് സമസ്ത പിന്നിട്ട നൂറ്റാണ്ടില്‍ ചെയ്ത സേവനങ്ങളും സമസ്തയുടെ ആശയാദര്‍ശങ്ങള്‍ സംബന്ധിച്ചും പ്രത്യേക ബോധവല്കരണം നടത്താനും യോഗം മദ്റസ കമ്മിറ്റി ഭാരവാഹികളോടും മുഅല്ലിംകളോടും അഭ്യര്‍ത്ഥിച്ചു. സ്ഥാപക ദിനത്തില്‍ കോഴിക്കോട് നടക്കുന്ന സമസ്ത നേതൃസംഗമം വിജയിപ്പിക്കാനും യോഗം അഭ്യര്‍ത്ഥിച്ചു.