കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ രണ്ട് മദ്റസകള്‍ക്ക് കൂടി അംഗീകാരം. ഇതോടെ അംഗീകൃത മദ്റസകളുടെ എണ്ണം 11,000 ആയി. ഡോണ്‍ പബ്ലിക് സ്കൂള്‍ മദ്റസ നമ്പ്രത്തുകര, നടുവത്തൂര്‍ (കോഴിക്കോട്), ലേണ്വെല് അല്‍ബിര്‍റ് സ്കൂള്‍ മദ്റസ നിലയിലാട്ട്, കോട്ടയം പൊയില്‍, (കണ്ണൂര്‍) മദ്റസകള്‍ക്കാണ് അംഗീകാരം നല്‍കിയത്.