ഏഴ് മദ്റസകള്‍ക്കുകൂടി അംഗീകാരം നല്കി സമസ്ത മദ്റസകളുടെ എണ്ണം 11,007 ആയി
കോഴിക്കോട് :സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി ഏഴ് മദ്റസകള്‍ക്കുകൂടി അംഗീകാരം നല്കി. ഇതോട് കൂടി സമസ്ത മദ്റസകളുടെ എണ്ണം 11,007 ആയി.
ബില്ല്യാര്‍ഡ് ഇന്റര്‍ നാഷണല്‍ ഇസ്ലാമിക് സ്കൂള്‍ മദ്റസ, ഇന്ദിര നഗര്‍, ചെങ്കള, ഉമ്മുഹലീമ മദ്റസ നടപ്പളം (കാസര്‍ഗോഡ്), നുസ്റത്തുല്‍ ഇസ്ലാം മദ്റസ ചൂണ്ടിക്കല്‍ ബ്രാഞ്ച്, വൈരങ്കോട് (മലപ്പുറം), ദാറുത്തഖ്വ എസ്.എന്‍.ഇ.സി മദ്റസ അലനല്ലൂര്‍ (പാലക്കാട്), ലുവ്ലാപ് മോണ്ടിസ്സോറി ഹൗസ് ഓഫ് ചില്‍ഡ്രന്‍സ് മദ്റസ ചെമ്മണ്ണൂര്‍ (തൃശൂര്‍), ഖാദിരിയ്യ മദ്റസ പനമ്പാലം (കോട്ടയം), ബാഖിയാത്തുസ്സ്വാലിഹാത്ത് മദ്റസ, നൈനാം കോണം (തിരുവനന്തപുരം) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
സ്കൂള്‍ പഠന സമയം മാറ്റം സംബന്ധിച്ച് സമകാലക സാഹചര്യവും തുടര്‍നടപടികളും ചര്‍ച്ച ചെയ്യുന്നതിന് 15-07-2025 ന് രാവിലെ 11 മണിക്ക് കോഴിക്കോട് സമസ്ത ഏകോപന സമിതി യോഗം ചേരാന്‍ നിശ്ചയിച്ചു. സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച പ്രതിഷേധ പരിപാടികള്‍ക്ക് യോഗം അംഗീകാരം നല്കി.
പ്രസിഡണ്ട് പി.കെ മൂസക്കുട്ടി ഹസ്റത്ത് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി.പി ഉമര്‍ മുസ്ലിയാര് കൊയ്യോട്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന് മുസ്ലിയാര്, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, എം.സി മായിന്‍ ഹാജി, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ.മൊയ്തീന് ഫൈസി പുത്തനഴി, എസ്. സഈദ് മുസ്ലിയാര് വിഴിഞ്ഞം, ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍, എം. അബ്ദുറഹിമാന് മുസ്ലിയാര് കൊടക് സംസാരിച്ചു. ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.