സ്കൂള്‍ സമയമാറ്റ നിര്‍ദ്ദേശം തള്ളിക്കളയുക -സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്
ചേളാരി : സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവര്‍ത്തി സമയം രാവിലെ 8 മണി മുതല്‍ ആക്കാനുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശ തള്ളിക്കളയണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന് ആവശ്യപ്പെട്ടു. സ്കൂള്‍ സമയം മാറ്റാന്‍ മുന്‍കാലങ്ങളിലും നീക്കം നടത്തിയിരുന്നു. കേരളീയ സാഹചര്യത്തില്‍ ഇത് പ്രായോഗികമല്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത നീക്കം അന്നത്തെ ഭരണകൂടം ഉപേക്ഷിച്ചതാണ്. സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മദ്റസ പഠനത്തെ സാരമായി ബാധിക്കുന്നതാണ് ഈ സമയമാറ്റം. അതിനാല്‍ സമയമാറ്റ നിര്‍ദ്ദേശം ഉപേക്ഷിക്കണമെന്ന് യോഗം പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.
വി.കെ ഉണ്ണീന്‍കുട്ടി മുസ്ലിയാര് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.സി അഹ്മദ് കുട്ടി മൗലവി, കെ.പി അബ്ദുറഹിമാന് മുസ്ലിയാര്, എം.എ ചേളാരി, വൈ.പി. അബൂബക്കര്‍ മാസ്റ്റര്‍ സംസാരിച്ചു. കെ.എച്ച് കോട്ടപ്പുഴ സ്വാഗതവും ഉസ്മാന് ഫൈസി ഇന്ത്യന്നൂര്‍ നന്ദിയും പറഞ്ഞു.