സുപ്രഭാതം: 12-ാം വാര്‍ഷിക ക്യാമ്പയിന് വന്‍ വിജയമാക്കുക: സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്
ചേളാരി: ആഗസ്റ്റ് ഒന്നു മുതല്‍ പതിനഞ്ച് വരെ നടക്കുന്ന സുപ്രഭാതം 12-ാം വാര്‍ഷിക ക്യാമ്പയിന് വന്‍ വിജയമാക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന് സംഗമം അഭ്യര്‍ത്ഥിച്ചു. ജംഇയ്യത്തുല്‍ മുഫത്തിശീന് പ്രസിഡണ്ട് എം.ടി. അബ്ദുല്ല മുസ്ലിയാരുടെ നേതൃത്വത്തില്‍ സംഗമത്തില്‍ വെച്ച് മുഴുവന്‍ മുഫത്തിശുമാരും വാര്‍ഷിക വരിക്കാരായി ചേര്‍ന്നു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ സംഗമം ഉദ്ഘാടനം ചെയ്തു. എം.ടി. അബ്ദുല്ല മുസ്ലിയാര് അദ്ധ്യക്ഷനായി. കെ.സി. അഹ്മദ് കുട്ടി മൗലവി, കെ.പി. അബ്ദുറഹിമാന് മുസ്ലിയാര്, വൈ.പി. അബൂബക്കര്‍ മൗലവി, സി.പി. അബ്ദുല്ല മുസ്ലിയാര്, കെ. ഹംസ മുസ്ലിയാര് അമ്പലക്കടവ്, ടി.പി. അബൂബക്കര്‍ മുസ്ലിയാര്, എം.പി. അലവി ഫൈസി, കെ.ഇ. മുഹമ്മദ് മുസ്ലിയാര്, നാലകത്ത് അബ്ദുറസാഖ് ഫൈസി, അബ്ദുല്‍ഖാദിര്‍ മുസ്ലിയാര് പള്ളങ്കോട് സംസാരിച്ചു. ജനറല്‍ സെക്രട്ടറി കെ.എഛ്. കോട്ടപ്പുഴ സ്വാഗതവും സെക്രട്ടറി വി. ഉസ്മാന് ഫൈസി ഇന്ത്യനൂര്‍ നന്ദിയും പറഞ്ഞു.