സുപ്രഭാതം വാര്‍ഷിക ക്യാമ്പയിന് സമസ്ത ഓഫീസ് സ്റ്റാഫ് വാര്‍ഷിക വരിക്കാരായി
ചേളാരി : ഈ മാസം 1 മുതല്‍ 15 വരെ ആചരിക്കുന്ന സുപ്രഭാതം വാര്‍ഷിക ക്യാമ്പയിന്റെ ഭാഗമായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെയും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്റെയും ഓഫീസുകളിലെ മുഴുവന്‍ സ്റ്റാഫും വാര്‍ഷിക വരിക്കാരായി ചേര്‍ന്നു. വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ സേവനം ചെയ്യുന്ന മുഴുവന്‍ മുഫത്തിശുമാരും കഴിഞ്ഞ ദിവസം വാര്‍ഷിക വരിക്കാരായി ചേര്‍ന്നിരുന്നു.
ചേളാരി സമസ്താലയത്തില്‍ നടന്ന ചടങ്ങ് സുപ്രഭാതം സംസ്ഥാന കോഡിനേറ്ററും എസ്.കെ.ജെ.എം.സി.സി ജനറല്‍ സെക്രട്ടറിയുമായ കൊടക് എം. അബ്ദുറഹിമാന് മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ അദ്ധ്യക്ഷനായി. എസ്.കെ.ജെ.എം.സി.സി ട്രഷറര്‍ അബ്ദുല്‍ഖാദിര്‍ അല്‍ ഖാസിമി വെന്നിയൂര്‍, സെക്രട്ടറി ടി.കെ മുഹമ്മദ് കുട്ടി ഫൈസി, കെ.ഹംസക്കോയ ഹാജി, കെ.പി അബ്ദുറഹിമാന് മുസ്ലിയാര്, പി.പി.സി മുഹമ്മദ്, അബ്ദുല്ല ഫൈസി കിഴിശ്ശേരി, മുബശ്ശിര്‍ ഫൈസി, വൈ.പി അബൂബക്കര്‍ മൗലവി, ഒ.കെ.എം കുട്ടി ഉമരി, റഫീഖ് ഉള്ളണം, താജുദ്ദീന്, കെ.ഹനീഫ, കെ.മൊയ്തീന് ഫൈസി, എ.കെ ആലിപ്പറമ്പ്, ബി.കെ സിദ്ദീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു. 12-ാം വാര്‍ഷിക ക്യാമ്പയിന് വിജയിപ്പിക്കാന്‍ തീരുമാനിച്ചു. സ്റ്റാഫ് സെക്രട്ടറിമാരായ കെ. മുഹമ്മദ് ബഷീര്‍ സ്വാഗതവും മെഹ്ബൂബ് മാളിയേക്കല്‍ നന്ദിയും പറഞ്ഞു.